അത് മമ്മൂട്ടിക്ക് കിട്ടാത്തിരിക്കുമ്പോള്‍ മാത്രമല്ല… പ്രിയദര്‍ശന് കൊടുക്കാതിരിക്കുമ്പോളും അങ്ങിനെയാണ്…ജോണ്‍ ബ്രിട്ടാസിനെതിരേ വിമര്‍ശനവുമായി ഹരീഷ് പേരടി…

മമ്മൂട്ടിക്ക് പത്മഭൂഷണ്‍ നല്‍കാത്തതിന് കാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപിയുടെ പരാമര്‍ശത്തിനെതിരെ നടന്‍ ഹരീഷ് പേരടി രംഗത്ത്. അവാര്‍ഡുകളില്‍ രാഷ്ട്രീയമുണ്ടെന്ന് ബ്രിട്ടാസ് പറഞ്ഞത് ശരിയാണ്. എന്നാല്‍ അത് മമ്മൂട്ടിക്ക് കിട്ടാതിരിക്കുമ്പോള്‍ മാത്രമല്ല, പ്രിയദര്‍ശന് കൊടുക്കാതിരിക്കുമ്പോഴും അങ്ങനെ തന്നെയാണെന്ന് ഹരീഷ് പേരടിയുടെ കുറിപ്പില്‍ പറയുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടും, കേരളത്തില്‍ തഴയപ്പെട്ടതിനെ ഇതിനോടു കൂട്ടിവായിക്കണമെന്ന് നടന്‍ കുറിപ്പില്‍ പറയുന്നുണ്ട്. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… അവാര്‍ഡുകളില്‍ രാഷ്ട്രീയമുണ്ട് എന്ന് ബ്രിട്ടാസ് പറഞ്ഞത് ശരിയാണ്… അത് മമ്മൂട്ടിക്ക് കിട്ടാത്തിരിക്കുമ്പോള്‍ മാത്രമല്ല… പ്രിയദര്‍ശന് കൊടുക്കാതിരിക്കുമ്പോളും അങ്ങിനെയാണ്… (കുഞ്ഞാലിമരക്കാര്‍ കേരളത്തില്‍ നല്ല പടമല്ല…ഇന്ത്യയില്‍ നല്ല പടമാണ് എന്നതും ഇതിന്റെ കൂടെ കൂട്ടി വായിക്കേണ്ടതാണ്.) ഇവര്‍ രണ്ടും പേരും രാഷ്ട്രീയം ഉറക്കെ പറയാത്തവരാണ്… എന്നിട്ടും കേന്ദ്ര സംസ്ഥാന വ്യത്യാസമില്ലാതെ ഇവരുടെ രാഷ്ട്രീയം കണ്ടുപിടിക്കാന്‍ വിദഗ്ദ സമതിയുണ്ടെന്ന്…

Read More