ദേ­​ശീ­​യ ഗു­​സ്­​തി ഫെ­​ഡ­​റേ​ഷ­​ന്‍റെ പു​തി­​യ ഭ­​ര­​ണ­​സ­​മി­​തി­​യെ സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്­​തു

രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​നം വാ​നോ​ളം ഉ​യ​ർ​ത്തി​യ ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി കേ​ന്ദ്രം. ദേ​ശീ­​യ ഗു­​സ്­​തി ഫെ­​ഡ­​റേ​ഷ­​ന്‍റെ പു​തി­​യ ഭ­​ര­​ണ­​സ­​മി­​തി­​യെ സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്­​ത് കേ­​ന്ദ്ര കാ​യി­​ക മ­​ന്ത്രാ­​ല​യം.

ബ്രി­​ജ് ഭൂ­​ഷ­​ന്‍റെ വി­​ശ്വ­​സ്­​ത​നാ­​യ സ­​ഞ്ജ­​യ് സിം­​ഗ് ഫെ­​ഡ­​റേ​ഷ­​ൻ അ­​ധ്യ­​ക്ഷ­​നാ­​യ­​തി­​നെ­​തി­​രേ ഗു­​സ്­​തി­​താ­​ര­​ങ്ങ​ള്‍ പ്ര­​തി­​ഷേ­​ധം ക­​ടു­​പ്പി­​ച്ച­​തി­​ന് പി­​ന്നാ­​ലെ­​യാ­​ണ് തീ­​രു­​മാ​നം. ഡ​ബ്ല്യു​എ​ഫ്‌​ഐ​യു​ടെ ഭ​ര​ണ​ഘ​ട​ന വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​തെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി.

ലൈം​ഗി­​ക പീ­​ഡ­​ന ആ­​രോ​പ­​ണം ഉ­​യ​ര്‍­​ന്ന ബ്രി­​ജ് ഭൂ­​ഷ​ന്‍ സിം­​ഗി​ന്‍റെ പാ​ന​ലി​ലെ സ​ഞ്ജ​യ് സിം​ഗ് ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച​തി​ന് പി​ന്നാ​ലെ സാ​ക്ഷി മാ​ലി​ക് ഗു​സ്തി ക​രി​യ​ര്‍ അ​വ​സാ​നി​പ്പി​ച്ചി​രു­​ന്നു.

വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ വി​കാ​ര​ഭ​രി​ത​മാ​യാ​ണ് സാ­​ക്ഷി ബൂ­​ട്ട­​ഴി­​ച്ച് വ­​ച്ച് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച­​ത്. പി­​ന്നാ​ലെ പ​ദ്മ​ശ്രീ തി​രി​കെ ന​ല്‍​കി ബ​ജ്‌​റം​ഗ് പൂ​നി​യ​യും ശ​ക്ത­​മാ­​യാ­​യി പ്ര­​തി­​ഷേ­​ധി­​ച്ചി­​രു​ന്നു. ഇ​തി​നെ​ല്ലാം പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര കാ​യി​ക​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ലു​ണ്ടാ​യ​ത്.

 

Related posts

Leave a Comment