അക്കാര്യം ദിലീപ് ആവശ്യപ്പെട്ടാല്‍ പിറ്റേ ദിവസം മുതല്‍ സിനിമ ജോലികള്‍ ആരംഭിക്കും ! ദിലീപിനോടുള്ള കമ്മിറ്റ്‌മെന്റിനെക്കുറിച്ച് ജോണി ആന്റണി…

മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റ് കോമഡി ചിത്രങ്ങളിലൊന്നാണ് സിഐഡി മൂസ. ജോണി ആന്റണി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ദിലീപ് ആയിരുന്നു നായകന്‍. ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നതിനെക്കുറിച്ച് ഇതിനു മുമ്പ് സംവിധായകന്‍ പറഞ്ഞിട്ടുണ്ടെങ്കിലും കൃത്യമായ ഇതേക്കുറിച്ച് പറഞ്ഞിരുന്നില്ല. എന്നാല്‍, സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന കാര്യത്തില്‍ കുറച്ചു കൂടെ വ്യക്തമായ ഉത്തരം നല്‍കിയിരിക്കുകയാണ് ജോണി ആന്റണി. എല്ലാവരും ചോദിക്കുന്ന ഒന്നാണ് സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നതെന്ന് ജോണി ആന്റണി പറഞ്ഞു. താന്‍ ഒന്നുമല്ലാതിരുന്ന കാലത്ത് തനിക്ക് കഴിവ് തെളിയിക്കാന്‍ അവസരം തന്നതും സിഐഡി മൂസ നിര്‍മിക്കാമെന്ന് ഏറ്റതും ദിലീപ് ആണെന്നും ജോണി ആന്റണി വ്യക്തമാക്കി. അന്ന് അതിന് ദിലീപ് തയ്യാറായില്ലായിരുന്നെങ്കില്‍ ഇന്ന് താനെന്ന സംവിധായകന്‍ ഉണ്ടാകുമോ എന്ന് അറിയില്ലെന്നും ജോണി ആന്റണി വ്യക്തമാക്കി. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ സിബിക്കും ഉദയകൃഷ്ണയ്ക്കും തനിക്കുള്ളതു പോലുള്ള…

Read More

നിലവിളക്കിപ്പോള്‍ കുത്തുവിളക്കായേനെ ! തലതല്ലിച്ചിരിപ്പിക്കുന്ന കോമഡിയുമായി ജോണി ആന്റണി; വൈറലാകുന്ന സീന്‍ കാണാം…

സുരേഷ് ഗോപിയുടെയും ശോഭനയുടെയും ശക്തമായ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച വരനെ ആവശ്യമുണ്ട് എന്ന സിനിമ വന്‍വിജയമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സുരേഷ് ഗോപിയും ദുല്‍ഖര്‍ സല്‍മാനും ജോണി ആന്റണിയും മേജര്‍ രവിയും ഒന്നിച്ചുള്ള ഒരു രസകരമായ രംഗമാണ് പുറത്തു വന്നിരിക്കുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പടമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുരേഷ് ഗോപിയും ശോഭനയും ഒരുപാട് നാളുകള്‍ക്ക് ശേഷം ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. സിന്ദൂരരേഖ, മണിച്ചിത്രത്താഴ്, കമ്മീഷണര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ ഈ ജോഡി പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്.

Read More