അക്കാര്യം ദിലീപ് ആവശ്യപ്പെട്ടാല്‍ പിറ്റേ ദിവസം മുതല്‍ സിനിമ ജോലികള്‍ ആരംഭിക്കും ! ദിലീപിനോടുള്ള കമ്മിറ്റ്‌മെന്റിനെക്കുറിച്ച് ജോണി ആന്റണി…

മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റ് കോമഡി ചിത്രങ്ങളിലൊന്നാണ് സിഐഡി മൂസ. ജോണി ആന്റണി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ദിലീപ് ആയിരുന്നു നായകന്‍.

ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നതിനെക്കുറിച്ച് ഇതിനു മുമ്പ് സംവിധായകന്‍ പറഞ്ഞിട്ടുണ്ടെങ്കിലും കൃത്യമായ ഇതേക്കുറിച്ച് പറഞ്ഞിരുന്നില്ല.

എന്നാല്‍, സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന കാര്യത്തില്‍ കുറച്ചു കൂടെ വ്യക്തമായ ഉത്തരം നല്‍കിയിരിക്കുകയാണ് ജോണി ആന്റണി.

എല്ലാവരും ചോദിക്കുന്ന ഒന്നാണ് സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നതെന്ന് ജോണി ആന്റണി പറഞ്ഞു.

താന്‍ ഒന്നുമല്ലാതിരുന്ന കാലത്ത് തനിക്ക് കഴിവ് തെളിയിക്കാന്‍ അവസരം തന്നതും സിഐഡി മൂസ നിര്‍മിക്കാമെന്ന് ഏറ്റതും ദിലീപ് ആണെന്നും ജോണി ആന്റണി വ്യക്തമാക്കി.

അന്ന് അതിന് ദിലീപ് തയ്യാറായില്ലായിരുന്നെങ്കില്‍ ഇന്ന് താനെന്ന സംവിധായകന്‍ ഉണ്ടാകുമോ എന്ന് അറിയില്ലെന്നും ജോണി ആന്റണി വ്യക്തമാക്കി.

ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ സിബിക്കും ഉദയകൃഷ്ണയ്ക്കും തനിക്കുള്ളതു പോലുള്ള കമ്മിറ്റ്‌മെന്റ് ദിലീപിനോട് ഉണ്ടെന്നും ജോണി ആന്റണി പറഞ്ഞു.

സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടാല്‍ അതിനുള്ള ജോലികള്‍ പിറ്റേദിവസം തന്നെ ആരംഭിക്കുമെന്ന് ജോണി ആന്റണി വ്യക്തമാക്കി.

ആ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നത് വലിയ ജോലിയാണ്. കാരണം, അതില്‍ തിളങ്ങിയ പല താരങ്ങളും ഇന്നില്ലെന്നും ഇന്നത്തെ കാലത്ത് ആ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുന്നത് വലിയ ജോലിയാണെന്നും ജോണി ആന്റണി വ്യക്തമാക്കി.

ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോണി ആന്റണി ഇതിനെക്കുറിച്ച് മനസ് തുറന്നത്.

Related posts

Leave a Comment