ഇക്വഡോര്‍ എംബസിയില്‍ കഴിയുമ്പോള്‍ അസാഞ്ജ് ചുമ്മാതിരിക്കുകയായിരുന്നില്ല ! അഭിഭാഷകയുമായുള്ള രഹസ്യബന്ധത്തില്‍ അസാഞ്ജിന് രണ്ടു കുട്ടികള്‍ പിറന്നു…

പോലീസ് അറസ്റ്റ് ഭയന്ന് ഇക്വഡോര്‍ എംബസിയില്‍ കഴിഞ്ഞ വേളയില്‍ വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ ആസാഞ്ജ് രണ്ടു കുട്ടികളുടെ അച്ഛനായെന്ന് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന്റെ അഭിഭാഷകരില്‍ ഒരാളായ സ്റ്റെല്ലാ മോറിസുമായുള്ള ബന്ധത്തിലാണ് കുട്ടികള്‍ പിറന്നത്. സ്റ്റെല്ലാ മോറിസും അസാഞ്ജും വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് വിവരങ്ങള്‍. നിലവില്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിലാണ് അസാഞ്ജ്. ചാരവൃത്തി ആരോപിച്ച് അസാഞ്ജിനെതിരെ അമേരിക്ക കേസെടുത്തിരുന്നു. ഇതില്‍ വിചാരണക്കായി അസാഞ്ജിനെ വിട്ടുകിട്ടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം ഇത്രയും കാലം രഹസ്യമാക്കി വെച്ചിരുന്ന ബന്ധം സ്‌റ്റൈല്ലാ മോറിസ് പുറത്തുവിട്ടതിന് പിന്നില്‍ അസാഞ്ജിന്റെ ജീവന്‍ അപകടത്തിലാണെന്ന ഭയത്താലാണെന്നാണ് വിവരങ്ങള്‍. ജയിലില്‍ കൊറോണ വൈറസ് പടര്‍ന്നാല്‍ അസാഞ്ജിന്റെ ജീവന്‍ അപകടത്തിലാകുമെന്നാണ് സ്റ്റെല്ലാ മോറിസ് പറയുന്നത്. വൈറസ് ഭീതിയെത്തുടര്‍ന്ന് ചില തടവുകാരെ താല്‍ക്കാലികമായി മോചിപ്പിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഈ ആനുകൂല്യം അസാഞ്ജിന് നല്‍കണമെന്നാണ് സെറ്റല്ല ആവശ്യപ്പെടുന്നത്.…

Read More

ലോകപോലീസ് ചമഞ്ഞിരുന്ന അമേരിക്കയ്ക്ക് അസാഞ്ജ് നല്‍കിയത് ഒരിക്കലും മറക്കാനാകാത്ത അടി ! പീഡനക്കേസുകള്‍ ഉള്‍പ്പെടെ ചുമത്തി കുടുക്കാന്‍ ശ്രമിച്ചപ്പോള്‍ അഭയം നല്‍കിയത് ഇക്വഡോര്‍ എംബസി;ഏഴു വര്‍ഷത്തിനു ശേഷം അറസ്റ്റിലാകുമ്പോള്‍ അസാഞ്ജിനെ കാത്തിരിക്കുന്നത് കറുത്ത ദിനങ്ങള്‍…

വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ്(47) ഏഴു വര്‍ഷം ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിഞ്ഞശേഷം കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ആര്‍ക്കും എത്തിനോക്കാന്‍ സാധിക്കില്ലെന്നു കരുതപ്പെട്ട അമേരിക്കന്‍ രഹസ്യങ്ങളുടെ കലവറ അനായാസം തകര്‍ത്തെറിഞ്ഞതോടെയാണ് അസാഞ്ജ് ലോകശ്രദ്ധയാകര്‍ഷിച്ചത്. അമേരിക്കയുടെ മുഖംമൂടി വലിച്ചു കീറിയ അസാഞ്ജിനെ കുടുക്കാന്‍ അമേരിക്കയും സഖ്യരാജ്യങ്ങളും നിരവധി കള്ളക്കേസുകളാണ് ഉണ്ടാക്കിയത്. എന്നിട്ടും സമര്‍ഥമായി രക്ഷപ്പെട്ട അസാഞ്ജ് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ഏഴുവര്‍ഷത്തെ എംബസി വാസത്തിനു ശേഷം. ഇക്വഡോര്‍ അസാഞ്ജിനുള്ള രാഷ്ട്രീയ അഭയം പിന്‍വലിച്ചതോടെയാണ് ബ്രിട്ടിഷ് പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. ഇനി അസാഞ്ജിനെ കാത്തിരിക്കുന്നത് അമേരിക്കന്‍ ജയിലിലെ ക്രൂരപീഡനങ്ങളാകും. വീക്കിലീക്ക്‌സിന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ ബ്രാഡ്‌ലി മാനിംഗി( ചെല്‍സി മാനിംഗ്)ന് 35 വര്‍ഷത്തെ തടവാണ് കോടതി വിധിച്ചത്. 2013ല്‍ അറസ്റ്റിലായ മാനിംഗിനെ 2017ല്‍ പ്രസിഡന്റ് ഒബാമ മോചിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പ്രസിഡന്റ് ഡോണള്‍ഡ്…

Read More