വെള്ളം കുടിക്കാനെത്തുന്ന ആനകള്‍ ചെളിയില്‍ വീണ് ചത്തൊടുങ്ങുന്നു; കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയ പിടിയാനയും ചരിഞ്ഞു

വേനല്‍ കനത്തതോടെ ദാഹജലം തേടി പുഴയിലിറങ്ങുന്ന കാട്ടാനകള്‍ക്ക് ചത്തൊടുങ്ങുന്നു. ബന്ദിപ്പൂര്‍ നാഗര്‍ഹൊള വനമേഖലയുടെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന കബനിപ്പുഴയോരത്താണ് ചെളിയില്‍ പുതഞ്ഞ് കാട്ടാനകള്‍ ചരിയുന്നത്. കേരളാതിര്‍ത്തിക്ക് തൊട്ടുതാഴെയുള്ള വനമേഖലയാണിത്. ഗുണ്ടറ റേഞ്ചിലെ കല്‍മൂല, മാസ്തിഗുഡി, കാളിഘട്ട ഗദ്ദ എന്നിവിടങ്ങളിലാണ് കാട്ടാനകള്‍ ചെളിയില്‍ പുതഞ്ഞത്. ബന്ദിപ്പൂര്‍ വനത്തിലെ നീര്‍ച്ചാലുകളെല്ലാം ഇതിനോടകം വറ്റിയതിനാല്‍ കബനിയാണ് വന്യമൃഗങ്ങള്‍ക്ക് ഏക ആശ്രയം. ദാഹിച്ചു വലഞ്ഞ് പുഴയിലിറങ്ങുന്ന ആനകളുടെ കാലുകള്‍ ചെളിയില്‍ പുതയുകയാണ് ചെയ്യുന്നത്. രക്ഷപ്പെടാനുള്ള വെപ്രാളം കൂട്ടുമ്പോള്‍ കാലുകള്‍ കൂടുതല്‍ ആണ്ടു പോവുന്നു. ഒടുവില്‍ രക്ഷപ്പെടാകാതെ രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ മരണം സംഭവിക്കുന്നു. ഇതുപോലെയൊരു പ്രതിസന്ധി ഇതിനു മുമ്പ് ഉണ്ടായതായി വനപാലകര്‍ക്കും അറിവില്ല. വനത്തിലെ കുളങ്ങള്‍ വറ്റിയതോടെ വിദൂര പ്രദേശങ്ങളിലെ വന്യമൃഗങ്ങളും രക്ഷാമാര്‍ഗം തേടിയെത്തുന്നത് കബനിക്കരയിലാണ്. പുഴയില്‍ വെള്ളം കുറഞ്ഞ് കുഴിയായ സ്ഥലങ്ങളും വലിയ ആഴമുള്ള ചതുപ്പുമുണ്ട്. ഉറച്ച സ്ഥലമെന്ന് കരുതി ചതുപ്പില്‍ കാല്‍വെച്ച്…

Read More