വാ​വി​ട്ട വാ​ക്ക് പൊ​ന്നാ​ക്കാ​ന്‍ ബി​ജെ​പി; ക​ട​കം​പ​ള്ളി​ക്കെ​തി​രേ തി​രി​ഞ്ഞ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍; ദേ​വ​സ്വം മ​ന്ത്രി​യുടെ തു​റ​ന്നു​പ​റ​ച്ചിൽ പ്രചാരണായുധമാകുമ്പോൾ….

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ വാ​വി​ട്ട വാ​ക്ക് പൊ​ന്നാ​ക്കാ​ന്‍ ബി​ജെ​പി. ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ള്‍ ക​യ​റാ​നി​ട​യാ​യ​തി​ല്‍ ഖേ​ദ​മു​ണ്ടെ​ന്ന് ദേ​വ​സ്വം മ​ന്ത്രി​ത​ന്നെ തു​റ​ന്നു​പ​റ​ഞ്ഞ​താ​ണ് ബി​ജെ​പി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കു​ന്ന​ത്. ശ​ബ​രി​മ​ല വി​ഷ​യം പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്കി​യ കോ​ണ്‍​ഗ്ര​സി​നും മ​ന്ത്രി​യു​ടെ വാ​ക്കു​ക​ള്‍ സു​വ​ര്‍​ണാ​വ​സ​ര​മാ​ണ് ഒ​രു​ക്കി​യ​ത്. അ​തേ​സ​മ​യം ഖേ​ദ പ്ര​ക​ട​ന​ത്തി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും അ​ണി​ക​ള്‍​ക്കും അ​മ​ര്‍​ഷ​മു​ണ്ട്. ഇ​ക്കാ​ര്യം ബ്രാ​ഞ്ച്, ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളി​ല്‍ വ​രെ അ​ഭി​പ്രാ​യ​മാ​യി ഉ​യ​ര്‍​ന്നു​വ​ന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ഇ​ത്ത​ര​ത്തി​ല്‍ വി​വാ​ദ​മാ​വു​ന്ന പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ നേ​താ​ക്ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​വ​രു​തെ​ന്ന് സി​പി​എം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശ​ബ​രി​മ​ല ച​ര്‍​ച്ച​യാ​ക്കി​യ​ത് കോ​ണ്‍​ഗ്ര​സാ​ണ്. ശ​ബ​രി​മ​ല വി​ധി ഐ​ശ്വ​ര്യ​കേ​ര​ള യാ​ത്ര​യി​ല്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. ശ​ബ​രി​മ​ല​യി​ല്‍ കൈ​പൊ​ള്ളി​യ എ​ല്‍​ഡി​എ​ഫ് വ​ര്‍​ഗീ​യ​ത ആ​രോ​പി​ക്കു​മ്പോ​ള്‍ പ്ര​തി​രോ​ധം തീ​ര്‍​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സ് ശ​ബ​രി​മ​ല വീ​ണ്ടും ച​ര്‍​ച്ച​യാ​ക്കി മാ​റ്റി​യ​ത്. ഇ​തോ​ടെ ബി​ജെ​പി​യും വി​ഷ​യം ഏ​റ്റെ​ടു​ത്തു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ഷ​യ​ത്തി​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ക​ട​കം​പ​ള​ളി​യും രം​ഗ​ത്തെ​ത്തി​യ​ത്. ശ​ബ​രി​മ​ല…

Read More

ഞാൻ ഇത്രയേ പറഞ്ഞുള്ളു..! അ​വ​രു​ടെ മു​ഖ​ത്ത് ക​ണ്ട​ത്   യൂത്ത് കോൺഗ്രസിന്‍റെയും ബിജെപിയുടെയും കളിപ്പാവയായതിന്‍റെ  കു​റ്റ​ബോ​ധമെന്ന് ക​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: ഉ​ദ്യോ​ഗാ​ർ​ഥി​ക​ളോ​ടു മോ​ശ​മാ​യി സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. എ​ന്നാ​ൽ 500-ന് ​മു​ക​ളി​ലാ​ണ് റാ​ങ്കെ​ന്ന് ത​ന്നോ​ട് പ​റ​ഞ്ഞ വ​നി​ത ഉ​ദ്യോ​ഗാ​ര്‍​ഥി​യോ​ട് 10 വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ ജോ​ലി കി​ട്ടു​മെ​ന്നു ഉ​റ​പ്പു​ണ്ടോ​യെ​ന്ന് ചോ​ദി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു. ന​ല്ല​ത് മാ​ത്രം ചെ​യ്ത ഒ​രു സ​ര്‍​ക്കാ​രി​നെ മോ​ശ​പ്പെ​ടു​ത്താ​ൻ വേ​ണ്ടി ശ​ത്രു​ക​ളു​ടെ കൈ​യി​ലെ ക​രു​വാ​യി നി​ങ്ങ​ൾ മാ​റി​യി​ല്ലേ എ​ന്നു ഞാ​ൻ ചോ​ദി​ച്ചു. ഇ​തി​നോ​ടൊ​ന്നും അ​വ​ര്‍ ഒ​ന്നും പ്ര​തി​ക​രി​ച്ചി​ല്ല. ഞാ​ൻ പ​റ​ഞ്ഞ​തെ​ല്ലാം കേ​ട്ടു നി​ൽ​ക്കു​ക​യാ​ണ് അ​വ​ർ ചെ​യ്ത​ത്- മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​ങ്ക​ടം കു​റ്റ​ബോ​ധം കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, യു​വ​മോ​ർ​ച്ച, ബി​ജെ​പി എ​ന്നി​വ​രു​ടെ ക​ളി​പ്പാ​വ​യാ​യ​തി​ന്‍റെ കു​റ്റ​ബോ​ധ​മാ​ണ് താ​ൻ അ​വ​രു​ടെ മു​ഖ​ത്ത് ക​ണ്ട​തെ​ന്നും ക​ട​കം​പ​ള്ളി പ​റ​ഞ്ഞു. ത​ന്നോ​ട് അ​നു​വാ​ദം വാ​ങ്ങാ​തെ​യും താ​ൻ ക്ഷ​ണി​ക്കാ​തെ​യു​മാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ത​ന്നെ വ​ന്ന് ക​ണ്ട​ത്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സം​ഘ​ട​നാ നേ​താ​ക്ക​ളാ​ണ് വ​ന്ന​തെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​ണെ​ന്നാ​ണ് താ​ൻ ക​രു​തി​യ​തെ​ന്നും…

Read More

കേന്ദ്രസര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ് ഞാന്‍ പൊതുപ്രവര്‍ത്തനം തുടങ്ങിയത് ! അല്ലാതെ പൊതു പ്രവര്‍ത്തനത്തില്‍ എത്തിയ ശേഷം ‘ജോലി’കിട്ടിയതല്ല; കടകംപള്ളിയെ തേച്ചൊട്ടിച്ച് കുമ്മനം…

കുമ്മനടിയെന്ന് വിളിച്ച് ആക്ഷേപിച്ച മന്ത്രി കടകംപള്ളിയ്ക്ക് ചുട്ടമറുപടിയുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുമ്മനം കടകംപള്ളിയ്ക്ക് മറുപടി കൊടുത്തത്. മുമ്പ് വട്ടിയൂര്‍ക്കാവില്‍ കുമ്മനടിക്കാനാകാത്തതിന്റെ നിരാശയിലാണ് കുമ്മന്‍ രാജശേഖരന്‍ എന്നും ഗവര്‍ണര്‍ സ്ഥാനം കൊണ്ട് തൃപ്തനാകാതെ കേന്ദ്രമന്ത്രി സ്ഥാനം സ്വപ്‌നം കണ്ട് രാജി വെച്ച് നാണം കെട്ടിട്ടും വീണ്ടും മത്സരമോഹവുമായി വന്ന തന്നെപ്പോലെയാണ് എല്ലാവരും എന്നാണ് കുമ്മനം കരുതുന്നതെന്നും ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. വി.കെ പ്രശാന്ത് വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നുറപ്പായപ്പോള്‍ കുമ്മനം വിദ്വേഷപ്രചരണവുമായി ഇറങ്ങിയിരിക്കുകയാണെന്നുമായിരുന്നു കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത് ഇതിനു മറുപടിയായാണ് കുമ്മനം ഇപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. തിരുവനന്തപുരം മേയറെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് താങ്കളുടെ കുബുദ്ധിയാണെന്ന് എന്റെ ശ്രദ്ധയില്‍ പെടുത്തിയത് താങ്കളുടെ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ തന്നെയാണ്. വട്ടിയൂര്‍ക്കാവില്‍ വിജയം അത്ര ഉറപ്പാണെങ്കില്‍ മേയര്‍ സ്ഥാനം ഉപേക്ഷിച്ച് മത്സരിക്കാന്‍…

Read More

സരിത തന്റേടമുള്ളവള്‍ ! യുഡിഎഫ് ഭരണകാലത്ത് സരിതയെപ്പോലുള്ള ദുരനുഭവം നേരിടേണ്ടി വന്നത് ആയിരക്കണക്കിന് ആളുകള്‍ക്ക്; സോളാര്‍ നായികയെ വാനോളം പുകഴ്ത്തി കടകംപള്ളി…

സോളാര്‍ നായിക സരിത നായരെ വാനോളം പുകഴ്ത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സരിതയെ തന്റെടമുള്ള സ്ത്രീ എന്നാണ് കടകംപള്ളി വിശേഷിപ്പിച്ചത്. തന്റേടമുള്ളവളായതുകൊണ്ടാണ് സോളര്‍ മേഖലയില്‍ സ്വയം സംരംഭകയായി യുഡിഎഫ് മന്ത്രിമാരെ കാണാന്‍ എത്തിയ സരിത തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ വിളിച്ച് പറഞ്ഞതെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. എല്‍ഡിഎഫ് കുറ്റ്യേരി ലോക്കല്‍ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരേയും എറണാകുളത്ത് ഹൈബി ഈഡനെതിരേയും സ്വതന്ത്രനായി സരിത മത്സരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കടകംപള്ളിയുടെ വാക്കുകള്‍ വൈറലാകുന്നത്.യുഡിഎഫ് ഭരണകാലത്ത് സരിതയെ പോലുള്ള ദുരനുഭവം നേരിടേണ്ടി വന്ന ആയിരക്കണക്കിന് ആളുകള്‍ വേറെയുമുണ്ടാകാമെന്നും കടകംപള്ളി പറഞ്ഞു. നല്ല കാര്യങ്ങള്‍ മാത്രം ചെയ്ത സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതില്‍ തെറ്റില്ലാത്ത തിരഞ്ഞെടുപ്പാണിത്. ക്ഷേമ പെന്‍ഷന്‍ 1500 രൂപയാക്കുമെന്നാണ് എല്‍ഡിഎഫ് മാനിഫെസ്‌റ്റോയില്‍…

Read More