എനിക്കെതിരേ നടന്നത് ക്രൂരമായ ആക്രമണം, രാത്രി ഒരാളെ കാണാന്‍ പോയതായിരുന്നു ഞാന്‍, കൂടിക്കാഴ്ച നടത്തേണ്ടയാള്‍ വരാന്‍ വൈകുമെന്നതിനാല്‍ ചായ കുടിക്കാന്‍ പോകുന്നതിനിടെയാണ് സംഭവം, രാത്രി നടന്ന സംഭവത്തെപ്പറ്റി സരിതാ നായര്‍ രാഷ്ട്രദീപികയോട്

കാര്‍ യാത്രയ്ക്കിടെ സരിതാ നായര്‍ക്കു നേരേ കൈയേറ്റ ശ്രമം. രണ്ടു ബൈക്കുകളിലായെത്തിയ മൂന്നു പേരുടെ നേതൃത്വത്തില്‍ കാര്‍ അടിച്ചുതകര്‍ത്ത് പച്ചതെറി വിളിച്ചെന്ന് സരിത നായര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പാലാരിവട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ടോടെ പാലാരിവട്ടം ചളിക്കവട്ടം ഭാഗത്തുവച്ചായിരുന്നു ആക്രമണം. സംഭവത്തെപ്പറ്റി സരിത നായര്‍ പറയുന്നത് ഇങ്ങനെ: സഹോദരനും മറ്റൊരു സുഹൃത്തിനുമൊപ്പം മറ്റൊരാളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു ലക്ഷ്യം. കൂടിക്കാഴ്ച നടത്തേണ്ടയാള്‍ വരാന്‍ വൈകുമെന്നതിനാല്‍ ചായ കുടിക്കുവാനാണ് തങ്ങള്‍ ഈ റോഡിലൂടെ കാറില്‍ സഞ്ചരിച്ചത്. ഈ സമയം യുപി രജിസ്റ്ററേഷനിലുള്ള ഒരു ബുള്ളറ്റിലും മറ്റൊരു ബൈക്കിലുമായെത്തിയ മൂന്നുപേര്‍ തങ്ങള്‍ക്കു നേരേ ആക്രമണം ആരംഭിച്ചു. മുമ്പിലുണ്ടായിരുന്ന ബുള്ളറ്റ് ഓടിച്ചിരുന്ന മുഖം മറയ്ക്കാത്ത യുവാവാണ് കൂടുതലായും അസഭ്യവര്‍ഷം ചൊരിഞ്ഞത്. ഇയാളുടെ മുഖം ഇപ്പോഴും വ്യക്തമായി മനസിലുണ്ട്. ഇയാള്‍ വാഹനത്തിന്റെ ഒരു ഭാഗം മുഴുവന്‍…

Read More

സരിത തന്റേടമുള്ളവള്‍ ! യുഡിഎഫ് ഭരണകാലത്ത് സരിതയെപ്പോലുള്ള ദുരനുഭവം നേരിടേണ്ടി വന്നത് ആയിരക്കണക്കിന് ആളുകള്‍ക്ക്; സോളാര്‍ നായികയെ വാനോളം പുകഴ്ത്തി കടകംപള്ളി…

സോളാര്‍ നായിക സരിത നായരെ വാനോളം പുകഴ്ത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സരിതയെ തന്റെടമുള്ള സ്ത്രീ എന്നാണ് കടകംപള്ളി വിശേഷിപ്പിച്ചത്. തന്റേടമുള്ളവളായതുകൊണ്ടാണ് സോളര്‍ മേഖലയില്‍ സ്വയം സംരംഭകയായി യുഡിഎഫ് മന്ത്രിമാരെ കാണാന്‍ എത്തിയ സരിത തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ വിളിച്ച് പറഞ്ഞതെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. എല്‍ഡിഎഫ് കുറ്റ്യേരി ലോക്കല്‍ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരേയും എറണാകുളത്ത് ഹൈബി ഈഡനെതിരേയും സ്വതന്ത്രനായി സരിത മത്സരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കടകംപള്ളിയുടെ വാക്കുകള്‍ വൈറലാകുന്നത്.യുഡിഎഫ് ഭരണകാലത്ത് സരിതയെ പോലുള്ള ദുരനുഭവം നേരിടേണ്ടി വന്ന ആയിരക്കണക്കിന് ആളുകള്‍ വേറെയുമുണ്ടാകാമെന്നും കടകംപള്ളി പറഞ്ഞു. നല്ല കാര്യങ്ങള്‍ മാത്രം ചെയ്ത സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതില്‍ തെറ്റില്ലാത്ത തിരഞ്ഞെടുപ്പാണിത്. ക്ഷേമ പെന്‍ഷന്‍ 1500 രൂപയാക്കുമെന്നാണ് എല്‍ഡിഎഫ് മാനിഫെസ്‌റ്റോയില്‍…

Read More

സരിതാ നായര്‍ തമിഴ് രാഷ്ട്രീയത്തിലേക്ക് ! സോളാര്‍ നായിക ലക്ഷ്യമിടുന്നത് ടിടിവി ദിനകരന്റെ ‘അമ്മ മക്കള്‍ മുന്നേറ്റ കഴകത്തില്‍ ചേരാന്‍’

നാഗര്‍കോവില്‍: സോളാര്‍നായിക സരിതാ നായര്‍ രാഷ്ട്രീയത്തിലേക്ക്. പക്ഷെ കേരളരാഷ്ട്രീയത്തിലല്ല തമിഴ് രാഷ്ട്രീയത്തിലാണ് സരിത ഒരു കൈ നോക്കാനിറങ്ങുന്നതെന്നു മാത്രം. ആര്‍കെ നഗര്‍ എംഎല്‍എയായ ടിടിവി ദിനകരന്റെ ‘അമ്മ മക്കള്‍ മുന്നേറ്റ കഴക’ത്തില്‍ ചേരാനാണു സരിത താല്‍പര്യം പ്രകടിപ്പിച്ചത്. ഇക്കാര്യം പാര്‍ട്ടിയുടെ നേതാക്കളിലൊരാളായ കെ.ടി. പച്ചമാലിനെ സരിത അറിയിച്ചു. വിവരം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും അന്തിമ തീരുമാനം അവിടെ നിന്നാണുണ്ടാകുകയെന്നും അണ്ണാഡിഎംകെ എംഎല്‍എ കൂടിയായ പച്ചമാല്‍ വ്യക്തമാക്കി. കന്യാകുമാരി എംഎല്‍എയായ ഇദ്ദേഹം നിലവില്‍ ദിനകരന്‍ പക്ഷത്താണ്. മുന്‍ മന്ത്രിയുമാണ് പച്ചമാല്‍.നാഗര്‍കോവില്‍ തമ്മത്തുകോണത്തു വച്ചായിരുന്നു പച്ചമാലുമായി സരിത കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹത്തെ ഷാള്‍ അണിയിച്ച സരിത പാര്‍ട്ടിയില്‍ ചേരാനുള്ള ആഗ്രഹത്തിനു പിന്നിലെ കാരണവും വ്യക്തമാക്കിയതായാണു സൂചന. സോളാര്‍ കേസില്‍ ജാമ്യം ലഭിച്ച ശേഷം സരിത പ്രവര്‍ത്തനമേഖല തമിഴ്‌നാട്ടിലേക്കു മാറ്റിയിരുന്നു. കന്യാകുമാരി തക്കലയില്‍ ചെറുകിട വ്യവസായത്തിനായിരുന്നു ശ്രമം. കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്തായിരുന്നു…

Read More