സരിത തന്റേടമുള്ളവള്‍ ! യുഡിഎഫ് ഭരണകാലത്ത് സരിതയെപ്പോലുള്ള ദുരനുഭവം നേരിടേണ്ടി വന്നത് ആയിരക്കണക്കിന് ആളുകള്‍ക്ക്; സോളാര്‍ നായികയെ വാനോളം പുകഴ്ത്തി കടകംപള്ളി…

സോളാര്‍ നായിക സരിത നായരെ വാനോളം പുകഴ്ത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സരിതയെ തന്റെടമുള്ള സ്ത്രീ എന്നാണ് കടകംപള്ളി വിശേഷിപ്പിച്ചത്. തന്റേടമുള്ളവളായതുകൊണ്ടാണ് സോളര്‍ മേഖലയില്‍ സ്വയം സംരംഭകയായി യുഡിഎഫ് മന്ത്രിമാരെ കാണാന്‍ എത്തിയ സരിത തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ വിളിച്ച് പറഞ്ഞതെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

എല്‍ഡിഎഫ് കുറ്റ്യേരി ലോക്കല്‍ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരേയും എറണാകുളത്ത് ഹൈബി ഈഡനെതിരേയും സ്വതന്ത്രനായി സരിത മത്സരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കടകംപള്ളിയുടെ വാക്കുകള്‍ വൈറലാകുന്നത്.യുഡിഎഫ് ഭരണകാലത്ത് സരിതയെ പോലുള്ള ദുരനുഭവം നേരിടേണ്ടി വന്ന ആയിരക്കണക്കിന് ആളുകള്‍ വേറെയുമുണ്ടാകാമെന്നും കടകംപള്ളി പറഞ്ഞു.

നല്ല കാര്യങ്ങള്‍ മാത്രം ചെയ്ത സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതില്‍ തെറ്റില്ലാത്ത തിരഞ്ഞെടുപ്പാണിത്. ക്ഷേമ പെന്‍ഷന്‍ 1500 രൂപയാക്കുമെന്നാണ് എല്‍ഡിഎഫ് മാനിഫെസ്‌റ്റോയില്‍ പറഞ്ഞത്. 2 വര്‍ഷത്തിനുള്ളില്‍ ഇത് നടപ്പിലാക്കുമെന്നും കടകംപള്ളി പറഞ്ഞു.

Related posts