കാഞ്ഞങ്ങാട്: രണ്ടാഴ്ച പ്രായമുള്ള പശുക്കിടാവിനെ പുലി കൊന്നുതിന്നു. ഇന്നലെ രാത്രിയാണ് സംഭവം. കാഞ്ഞങ്ങാട് ടൗണില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള മടിക്കൈ വെള്ളൂടയിലെ ദുര്‍ഗ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ഡയറിഫാമില് കയറിയ പുലി പശുക്കിടാവിനെ വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. പശുക്കുട്ടിയെ കടിച്ചെടുത്ത് പുലി മതില് ചാടിയാണ് പുറത്തുകടന്നത്. ഇതിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നു പശുക്കുട്ടിയുടെ തലയില്ലാത്ത ജഡം നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. പുലിയുടെ കാല്‍പ്പാടുകളും രോമവും വലിച്ചിഴച്ചതിന്റെ പാടുകളും സംഭവസ്ഥലത്തുണ്ട്. കാഞ്ഞങ്ങാട് താമസിക്കുന്ന സുരേഷ് നായരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഡയറി ഫാം. ഇവിടെ അമ്പതോളം പശുക്കളുണ്ട്. കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ വിവരമറിയിച്ചിട്ടുണ്ട്. പ്രദേശത്ത് ഇതിനു മുമ്പും പലതവണ പുലിയിറങ്ങിയിട്ടുണ്ട്. വളര്‍ത്തുനായകളെയും ആടുകളെയും പുലി കൊന്നുതിന്നിട്ടുണ്ട്. വനമേഖലയൊന്നുമില്ലാത്ത, പൊതുവേ ചെങ്കല്‍പാറ പ്രദേശമായ ഇവിടുത്തെ പുലിയുടെ സാന്നിധ്യം നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
Read More