മൂന്നു പതിറ്റാണ്ടിനു ശേഷം കാഷ്മീരി പണ്ഡിറ്റുകള്‍ക്ക് അഭയാര്‍ഥി ജീവിതത്തില്‍ നിന്ന് മോചനമുണ്ടാകാന്‍ പോകുന്നു ! കാഷ്മീര്‍ താഴ്‌വരയിലെ 10 ജില്ലകളില്‍ പ്രത്യേക ടൗണ്‍ഷിപ്പുകള്‍ പണിയാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയിലെ ആഭ്യന്തര അഭയാര്‍ഥികള്‍ എന്നുവേണം കാഷ്മീരി പണ്ഡിറ്റുകളെ വിശേഷിപ്പിക്കാന്‍. കാഷ്മീരിലെ ഇസ്ലാമിക തീവ്രവാദത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ജീവനും കൊണ്ട് പലായനം ചെയ്തവര്‍. കൊള്ളയും കൊലയും തീവെപ്പും ബലാല്‍സംഗവും മൂലം പേടിച്ച് കാഷ്മീര്‍ താഴ്വര വിട്ടവര്‍. മൂന്നു ദശാബ്ദത്തിനു മുമ്പ് ഒരായുഷ്‌ക്കാലം കൊണ്ട് നേടിയതെല്ലാം ഉപേക്ഷിച്ച് സ്വന്തം നാട്ടില്‍ നിന്നും പുറത്തു പോകേണ്ടി വന്നവര്‍ ഇപ്പോള്‍ ജന്മനാട്ടിലേക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിലാണ്. ഡല്‍ഹിയില്‍ അടക്കമുള്ള അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന കാഷ്മീരി പണ്ഡിറ്റുകളെ സ്വന്തം നാട്ടില്‍തന്നെ പുനരധിവസിപ്പിക്കാന്‍ ഒരുങ്ങുകയാണ് മോദി സര്‍ക്കാര്‍. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനുശേഷമുള്ള കശ്മീരിലെ സവിശേഷ സാഹചര്യത്തില്‍ ഈ തീരുമാനം പ്രശ്‌ന കലുഷിതമാവുമെന്ന് ആശങ്കയുണ്ടെങ്കിലും ആഭ്യന്തരമന്ത്രി അമിത്ഷാ അടക്കമുള്ളവര്‍ ഉറച്ച നിലപാടിലാണ്. സ്വന്തം നാട്ടില്‍നിന്ന് ആട്ടിപ്പാപ്പായിപ്പിക്കപ്പെട്ട, ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ള ഒരുപാട് പ്രതിഭാശാലികള്‍ക്ക് ജന്മം നല്‍കിയ പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുമെന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു.…

Read More