നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് അമിത്ഷായുടെ ലക്ഷ്യം ! വെളിപ്പെടുത്തലുമായി ബിപ്ലവ് കുമാര്‍ ദേബ്…

ഇന്ത്യയില്‍ മാത്രമല്ല അയല്‍രാജ്യങ്ങളിലേക്കും അധികാരപരിധി വര്‍ധിപ്പിക്കാന്‍ ബിജെപിയ്ക്ക് പദ്ധതിയുണ്ടെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെന്നും ബിപ്ലബ് ദേബ് കൂട്ടിച്ചേര്‍ത്തു. അഗര്‍ത്തലയില്‍ നടന്ന പാര്‍ട്ടി പരിപാടിക്കിടെയായിരുന്നു ബിപ്ലബ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2018 ലെ ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് അമിത് ഷാ ബിജെപിയുടെ രാജ്യാന്തര വികസനത്തെ കുറിച്ച് സൂചിപ്പിച്ചതെന്ന് ബിപ്ലബ് ദേബ് പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അധികാരം നേടിയ ശേഷം അയല്‍രാജ്യങ്ങളിലേക്ക് കൂടി പാര്‍ട്ടിയുടെ അധികാരപരിധി വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് അമിത്ഷാ പറഞ്ഞതായി ബിപ്ലബ് ദേവ് അറിയിച്ചു. ത്രിപുര ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചക്കിടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാരുകള്‍ രൂപീകരിച്ചതായി പാര്‍ട്ടിയുടെ വടക്കുകിഴക്കന്‍ മേഖലാ സെക്രട്ടറി അജയ് ജാംവാല്‍ പരാമര്‍ശിച്ചു. ഇതിന് മറുപടിയായി ഇനി നേപ്പാളും ശ്രീലങ്കയുമാണ് അവശേഷിക്കുന്നതെന്നും ആ രാജ്യങ്ങളിലേക്ക്…

Read More

മൂന്നു പതിറ്റാണ്ടിനു ശേഷം കാഷ്മീരി പണ്ഡിറ്റുകള്‍ക്ക് അഭയാര്‍ഥി ജീവിതത്തില്‍ നിന്ന് മോചനമുണ്ടാകാന്‍ പോകുന്നു ! കാഷ്മീര്‍ താഴ്‌വരയിലെ 10 ജില്ലകളില്‍ പ്രത്യേക ടൗണ്‍ഷിപ്പുകള്‍ പണിയാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയിലെ ആഭ്യന്തര അഭയാര്‍ഥികള്‍ എന്നുവേണം കാഷ്മീരി പണ്ഡിറ്റുകളെ വിശേഷിപ്പിക്കാന്‍. കാഷ്മീരിലെ ഇസ്ലാമിക തീവ്രവാദത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ജീവനും കൊണ്ട് പലായനം ചെയ്തവര്‍. കൊള്ളയും കൊലയും തീവെപ്പും ബലാല്‍സംഗവും മൂലം പേടിച്ച് കാഷ്മീര്‍ താഴ്വര വിട്ടവര്‍. മൂന്നു ദശാബ്ദത്തിനു മുമ്പ് ഒരായുഷ്‌ക്കാലം കൊണ്ട് നേടിയതെല്ലാം ഉപേക്ഷിച്ച് സ്വന്തം നാട്ടില്‍ നിന്നും പുറത്തു പോകേണ്ടി വന്നവര്‍ ഇപ്പോള്‍ ജന്മനാട്ടിലേക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിലാണ്. ഡല്‍ഹിയില്‍ അടക്കമുള്ള അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന കാഷ്മീരി പണ്ഡിറ്റുകളെ സ്വന്തം നാട്ടില്‍തന്നെ പുനരധിവസിപ്പിക്കാന്‍ ഒരുങ്ങുകയാണ് മോദി സര്‍ക്കാര്‍. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനുശേഷമുള്ള കശ്മീരിലെ സവിശേഷ സാഹചര്യത്തില്‍ ഈ തീരുമാനം പ്രശ്‌ന കലുഷിതമാവുമെന്ന് ആശങ്കയുണ്ടെങ്കിലും ആഭ്യന്തരമന്ത്രി അമിത്ഷാ അടക്കമുള്ളവര്‍ ഉറച്ച നിലപാടിലാണ്. സ്വന്തം നാട്ടില്‍നിന്ന് ആട്ടിപ്പാപ്പായിപ്പിക്കപ്പെട്ട, ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ള ഒരുപാട് പ്രതിഭാശാലികള്‍ക്ക് ജന്മം നല്‍കിയ പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുമെന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു.…

Read More

പൗരത്വ നിയമഭേദഗതിയില്‍ മാറ്റം ആലോചിക്കാമെന്ന് അമിത് ഷാ; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യും;പുതിയ വിവരങ്ങള്‍ ഇങ്ങനെ…

ഒടുവില്‍ ഗത്യന്തരമില്ലാതെ അമിത് ഷാ അയയുന്നു. പൗരത്വ നിയമഭേദഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ സമവായത്തിലേക്ക് നീങ്ങുന്നതായി സൂചന. പൗരത്വ നിയമഭേദഗതിയില്‍ മാറ്റം ആലോചിക്കാമെന്ന് കേന്ദ്ര ആഭ്യാന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഷാ പറഞ്ഞു. റാഞ്ചിയിലെ ഒരു പൊതുയോഗത്തില്‍ വച്ചാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വ്യാപകമായ പ്രതിഷേധങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം നിലപാട് സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നത് എന്നാണ് സൂചന. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രിയുടെ നിര്‍ണായകമായ തീരുമാനമുണ്ടായിരിക്കുന്നത്.’കോണ്‍റാഡ് സാംഗ്മയും മന്ത്രിമാരും എന്നെ വെള്ളിയാഴ്ച വന്ന് കണ്ടിരുന്നു. അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്നോട് പറഞ്ഞു. പ്രശ്നങ്ങളൊന്നുമില്ലെന്ന് അവരെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു. നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ ക്രിസ്തുമസിന് ശേഷം എന്നെ വന്ന് കാണുവാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്.’ ഷാ പറയുന്നു. നിയമഭേദഗതിയെച്ചൊല്ലി വടക്ക്-കിഴക്കന്‍…

Read More

ശിവസേന-ബിജെപി സഖ്യം അസാധ്യമാക്കിയത് ഫട്‌നാവിസിന്റെ കടുംപിടിത്തം ! ഒടുവില്‍ എന്‍സിപിയുമായി സഖ്യമുണ്ടാക്കിയത് പ്രധാനമന്ത്രിയുടെ നിര്‍ബന്ധപ്രകാരം; അമിത്ഷാ ഇത്തവണ കളത്തിലിറങ്ങിയത് മനസ്സില്ലാ മനസ്സോടെ ?

അതീവ നാടകീയ രംഗങ്ങള്‍ക്കാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ആരും പ്രതീക്ഷിക്കാത്ത സഖ്യം രൂപീകരിച്ചുകൊണ്ടാണ് ബിജെപിയുടെ ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തത്. ശിവസേനയെ ഒപ്പം നിര്‍ത്തിയുള്ള സര്‍ക്കാര്‍ രൂപീകരണമാണ് അമിത് ഷാ ആഗ്രഹിച്ചത്. എന്നാല്‍ ശിവസേനയുമായി മുഖ്യമന്ത്രി പദം പങ്കിടില്ലെന്ന് ദേവേന്ദ്ര ഫട്‌നാവിസ് കടുംപിടിത്തം നടത്തിയതോടെയാണ് അമിത്ഷായുടെ മോഹം പൊലിഞ്ഞത്. അതോടെ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് പിന്‍വലിയുകയും ചെയ്തു. എന്നാല്‍ എന്തു വിലകൊടുത്തും മഹാരാഷ്ട്ര നിലനിര്‍ത്തണമെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചതോടെ കളത്തിലിറങ്ങാന്‍ അമിത് ഷാ നിര്‍ബന്ധിതനായി. ഇതിന്റെ ബാക്കിപത്രമായിരുന്നു എന്‍സിപിയുമായി ചേര്‍ന്നുള്ള സര്‍ക്കാര്‍ രൂപീകരണം. എന്നാല്‍ വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാവുമോ എന്ന സംശയം ഇപ്പോഴും ബിജെപിയ്ക്കും അമിത്ഷായ്ക്കുമുണ്ട്. തെരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി ഭൂപീന്ദര്‍ യാദവാണ് അജിത് പവാറിനെ ഒറ്റ രാത്രികൊണ്ട് ബിജെപി പാളയത്തിലെത്തിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ശിവസേന…

Read More

രണ്ടാമനില്‍ നിന്നും ഒന്നാമനിലേക്ക് അമിത് ഷാ യാത്ര തുടങ്ങി ! മന്ത്രിസഭയില്‍ എല്ലാം നിയന്ത്രിക്കുന്നത് ബിജെപിയുടെ ചാണക്യന്‍;അടുത്ത പ്രധാനമന്ത്രി പദത്തിലേക്ക് അമിത്ഷായുടെ ചുവടുവയ്പ്പുകള്‍ ഇങ്ങനെ…

ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭയില്‍ അമിത്ഷാ രണ്ടാമനായതോടെ പാര്‍ട്ടിയ്ക്കുള്ളിലെന്ന പോലെ സര്‍ക്കാരിലും അമിത്ഷാ നിര്‍ണായക ശക്തിയാവുകയാണ്. ആദ്യ മോദി മന്ത്രിസഭയില്‍ രാജ്നാഥ് സിംഗിനായിരുന്നു ആഭ്യന്തരം. മോദിയോളം പാര്‍ട്ടിയില്‍ സീനിയര്‍. എന്നാല്‍ രണ്ടാം തവണ അധികാരം കിട്ടുമ്പോള്‍ ആഭ്യന്തരം അമിത് ഷായ്ക്കാണ് മോദി നല്‍കിയത്. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മോദിക്കും രാജ്നാഥ് സിംഗിനും പിന്നാലെ മൂന്നാമനായിട്ടായിരുന്നു അമിത് ഷായുടെ അധികാരമേല്‍ക്കല്‍. എന്നാല്‍ മന്ത്രി കസേരയില്‍ എത്തിയതോടെ മോദിയുടെ യഥാര്‍ത്ഥ രണ്ടാമനായി അമിത് ഷാ മാറി. മന്ത്രിമാരെ നിയന്ത്രിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതുമെല്ലാം അമിത് ഷായാണ്. വ്യക്തമായ തീരുമാനങ്ങളാണ് അമിത് ഷായ്ക്കുള്ളത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കാശ്മീരില്‍ ചുവട് അതിശക്തമാക്കുകയാണ് പ്രധാന ലക്ഷ്യം. ഈ സാഹചര്യത്തിലാണ് കാശ്മീരിലെ മണ്ഡല പുനര്‍നിര്‍ണ്ണയം പോലുള്ള വിഷയങ്ങള്‍ അമിത് ഷാ ചര്‍ച്ചയിലേക്ക് കൊണ്ടു വന്നത്. കേന്ദ്ര ബജറ്റിലും പ്രതിരോധ തീരുമാനങ്ങളിലുമെല്ലാം ഇനി അമിത് ഷായുടെ മനസ്സ് തന്നെയാകും…

Read More

അമിത് ഷാ മന്ത്രി സഭയിലേക്ക് ! വിദേശകാര്യമോ ധനകാര്യമോ നല്‍കാന്‍ സാധ്യത; ജെപി നദ്ദ പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായേക്കും…

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ രണ്ടാം ഊഴത്തില്‍ അമിത് ഷാ മന്ത്രിസഭയിലേക്കെന്ന് സൂചന. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വന്‍വിജയം നേടിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച അമിത് ഷാ മന്ത്രിസഭയില്‍ രണ്ടാമനാകുമെന്നാണ് സൂചന. അരുണ്‍ ജെയ്റ്റ്‌ലി ഒഴിവായ സാഹചര്യത്തില്‍ ധനകാര്യമോ വിദേശകാര്യമോ അമിത് ഷായ്ക്കു നല്‍കിയേക്കുമെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്നു വൈകിട്ട് എത്തണമെന്ന് മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കെല്ലാം അമിത് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുഷമ സ്വരാജ്, നിര്‍മലാ സീതാരാമന്‍, സ്മൃതി ഇറാനി,സദാനന്ദ ഗൗഡ തുടങ്ങിയവരും മന്ത്രി സഭയില്‍ അംഗമാവും. 2014ല്‍ ബിജെപി അധ്യക്ഷ പദവിയിലെത്തിയ അമിത് ഷാ ആ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അധികാരത്തിലേറുന്നതില്‍ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ്. പല സംസ്ഥാനങ്ങളിലും ബിജെപി ഭരണം പിടിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും അമിത് ഷായുടെ തലയായിരുന്നു. 2019ലെ ലോക്‌സഭാ ഇലക്ഷനില്‍ വിജയിച്ച് എന്‍ഡിഎ ഭരണത്തുടര്‍ച്ച നേടിയപ്പോഴും കണ്ടത് അമിത്ഷായുടെ തന്ത്രങ്ങള്‍ വിജയിക്കുന്നതായിരുന്നു. അമിത് ഷാ…

Read More

നയന്‍താര രാഷ്ട്രീയത്തിലേക്ക് ? തെന്നിന്ത്യന്‍ സിനിമയില്‍ സ്വാധീനമുള്ള നടിയെ രാഷ്ട്രീയത്തിലിറക്കാന്‍ കരുക്കള്‍ നീക്കുന്നത് അമിത്ഷാ

മലയാളിയും ദക്ഷിണേന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയുമായ നയന്‍താരയെ രാഷ്ട്രീയത്തിലിറക്കാന്‍ ബിജെപി. നയന്‍സിനെ തങ്ങളുടെ പാളയത്തിലെത്തിച്ചാല്‍ അതുവഴി യുവാക്കളുടെ വോട്ട് കീശയിലാക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. പ്രാദേശിക പാര്‍ട്ടികള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണേന്ത്യയെ തങ്ങളുടെ അധീനതയിലാക്കാന്‍ ഇതു സഹായിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു. നിലവില്‍ കര്‍ണ്ണാടകത്തില്‍ മാത്രമാണ് ബിജെപിക്ക് ശക്തമായ സ്വാധീനമുള്ളത്. അവിടെയാകട്ടെ പ്രതിപക്ഷത്തും. ഇതിന് വേണ്ടി പ്രമുഖരെ പാര്‍ട്ടിയിലേക്ക് എത്തിക്കാനാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നീക്കം. ഈ പട്ടികയിലെ ആദ്യം സ്ഥാനം നയന്‍താരയ്ക്കാണെന്നും പറയുന്നു.  എന്നാല്‍ ഇക്കാര്യം നടി സ്ഥിരീകരിച്ചിട്ടില്ല. കേരളത്തില്‍ നിന്നുള്ള പ്രമുഖരെ റാഞ്ചാന്‍ അമിത്ഷായുടെ കേരളസന്ദര്‍ശനത്തില്‍ പ്രത്യേക ചടങ്ങു സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് ഫലപ്രദമായില്ല. ആകെ ചേര്‍ന്നത് വെഞ്ഞാറമൂട് ശശി മാത്രം. യഥാര്‍ത്ഥത്തില്‍ നയന്‍താരയെ അടുപ്പിക്കാനായിരുന്നു ഈ ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് സൂചന. എന്നാല്‍ അവസാന നിമിഷം നടി പിന്മാറിയതോടെ പരിപാടിയുടെ നിറം കെട്ടു. അമിത് ഷാ…

Read More