കൊച്ചി: കേരളത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്കെതിരേ പീഡനം വര്‍ദ്ധിക്കുന്നതായി വിവരം. പോക്സോ നിയമപ്രകാരം റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. 12 വയസ്സില്‍ താഴെ പ്രായക്കാരായ 21 ശതമാനം പെണ്‍കുട്ടികളും പീഡനത്തിന് ഇരയാകുന്നതായി ദേശീയ ക്രൈം റെക്കോഡ്സ്ബ്യൂറോയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ശനിയാഴ്ച എന്‍സിആര്‍ബി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ബലാത്സംഗങ്ങളില്‍ നിന്നും രക്ഷപ്പെട്ട കുട്ടികളുടെ എണ്ണം 785 ആണ്. 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ ബലാത്സംഗം ചെയ്തതായി തെളിയിക്കപ്പെട്ടവര്‍ക്ക് ദീര്‍ഘതടവോ വധശിക്ഷയോ ഉറപ്പാക്കുന്ന തരത്തിലുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച പുറപ്പെടുവിച്ചിരുന്നു. 2016 ല്‍ ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ എണ്ണം 21 ശതമാനമാണ്. ബലാത്സംഗത്തിനിരയായ 42 കുട്ടികള്‍ ആറു വയസ്സില്‍ താഴെ പ്രായമുള്ളവരായിരുന്നു. ആറിനും 12നും ഇടയില്‍ പ്രായമുള്ള 146 പേരാണ് ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെട്ടത്. സ്ഥിതിവിവര കണക്കുകള്‍ പ്രകാരം 12നും 18 നും…
Read MoreTag: kerala
ബിജു രമേശിനും കൂട്ടുകാര്‍ക്കും സന്തോഷമേകുന്ന തീരുമാനവുമായി സര്‍ക്കാര്‍; സംസ്ഥാനത്ത് 152 ബാറുകള്‍ കൂടി തുറക്കുന്നു…
തിരുവനന്തപുരം: സുപ്രീം കോടതി വിധി വന്നതോടു കൂടി സംസ്ഥാനത്ത് 152 ബാറുകള്‍ കൂടി തുറക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഇതിനോടനുബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ ഈയാഴ്ചയോടെ തുടങ്ങുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. സുപ്രീം കോടതി വിധി മാനിച്ചാണ് ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ദേശീയ സംസ്ഥാന പാതകള്‍ കടന്നു പോകുന്ന പഞ്ചായത്തുകളുടെ പദവി നിര്‍ണയിച്ച് മദ്യഷാപ്പുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാമെന്നാണ് സുപ്രീം കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടത്. ദൂരപരിധി നിയമത്തെ തുടര്‍ന്ന് പൂട്ടിയ മൂന്ന് ത്രീ സ്റ്റാര്‍ ബാറുകളും 149 ബിയര്‍ വൈന്‍ പാര്‍ലറുകളുമാണ് ഉടനെ തുറക്കുക. നിര്‍മാണം പൂര്‍ത്തിയാക്കി ബാര്‍ ലൈസന്‍സിന് അപേക്ഷ നല്‍കിയിട്ടുള്ള അഞ്ച് ഹോട്ടലുകള്‍ക്കും സ്റ്റാര്‍ അംഗീകാരം കിട്ടുന്ന മുറയ്ക്ക് ബാറുകള്‍ തുറന്ന് കിട്ടും.എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തിലൂടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 282 ബാറുകളാണ്. ഇതില്‍ 60 എണ്ണത്തിന് ഈ സര്‍ക്കാരാണ്…
Read Moreകേരളത്തെക്കുറിച്ച് കേട്ടു, ഹാലി ബെറി ഉടന്‍ തന്നെ വണ്ടി കയറി; ആലപ്പുഴയിയില്‍ രണ്ടു ദിവസം താമസിച്ചെങ്കിലും ആരും അറിഞ്ഞില്ല; ബോണ്ട് നായികയുടെ കേരളാ വിശേഷങ്ങള്‍…
ചേര്‍ത്തല: അങ്ങു ദൂരെ അമേരിക്കയിലിരുന്ന് ബോണ്ട് ഗേള്‍ ഹാലി ബെറി കേട്ടു കേരളം എന്ന സുന്ദരമായ നാടിനെക്കുറിച്ച്. അമേരിക്കയിലെയോ ബ്രിട്ടനിലെയോ തെരുവുകളില്‍ കൂടി ഹാലിബെറിക്ക് അത്ര എളുപ്പം നടന്നു നീങ്ങാനാവില്ല. ആരാധകര്‍ വളയുമെന്നതു തന്നെ കാരണം. എന്നാല്‍ പാപ്പരാസികളുടെ കണ്ണിലുണ്ണിയായ താരം ഇന്ത്യയിലെത്തിയത് അധികമാരും അറിഞ്ഞില്ല. ദൈവത്തിന്റെ സ്വന്തം നാടായ ആലപ്പുഴയിലും നടി വന്നു പോയി. ഓസ്‌ക്കാര്‍ അവാര്‍ഡ് ജേത്രി കൂടിയായ ഹാലി ബെറി കേരളത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് കേട്ടറിഞ്ഞാണ് ഇവിടെ എത്തിയത്. Time to WINE down A post shared by Halle Berry (@halleberry) on Nov 12, 2017 at 5:07pm PST കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിലായിരുന്നു രണ്ടുദിവസത്തെ സന്ദര്‍ശനം. സ്വകാര്യ സന്ദര്‍ശനത്തിന് അമേരിക്കയില്‍നിന്ന് ഇന്ത്യയിലെത്തിയ ഇവര്‍ 10നാണ് കേരളത്തിലെത്തിയത്. വൈകിട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി ആലപ്പുഴ മാരാരിക്കുളം കാര്‍ണോസ്റ്റി…
Read Moreയാത്രാബത്ത എഴുതിയെടുക്കുന്നതില്‍ മുമ്പന്മാര്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍; 38 ലക്ഷവുമായി എ. സമ്പത്ത് ഒന്നാമന്‍; ശ്രീമതിയും എംബി രാജേഷും കെ.സി വേണുഗോപാലും കെവി തോമസും തൊട്ടുപിന്നാലെ
ന്യൂഡല്‍ഹി: വാക് ചാതുര്യം കൊണ്ട് പാര്‍ലമെന്റിനെ വിറപ്പിക്കുന്നവരാണ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍. സഭാനടപടികളില്‍ പങ്കെടുക്കാന്‍ മുമ്പില്‍ നില്‍ക്കുന്ന ഇവര്‍ ടി.എ, ഡി.എ എന്നിവ എഴുതിയെടുക്കുന്ന കാര്യത്തിലും മുമ്പിലാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ‘ടൈംസ് നൗ’ ചാനലിന്റെ ചര്‍ച്ചയിലാണ് ഈ വിവരം പുറത്തുവിട്ടത്. അധ്വാനവര്‍ഗത്തിന്റെ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ എത്തിയവരാണ് ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ യാത്രാപ്പടി കൈപ്പറ്റന്നത്. രാജ്യസഭയിലും ലോക്സഭയിലും ഇക്കാര്യത്തില്‍ ഇടത് അംഗങ്ങള്‍ തന്നെയാണ് മുന്നില്‍. ഇത്രയും വലിയ തുക എഴുതിയെടുക്കുന്നത് പൊതുഖജനാവിന് വലിയ നഷ്ടമാണ് വരുത്തുന്നതെന്നാണ് ടൈംസ് നൗ പറയുന്നത്. ചര്‍ച്ചയുടെ വീഡിയോ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ വന്‍തോതില്‍ പ്രതികരണങ്ങളും ഉയരുന്നുണ്ട്. 2016 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് വരെയുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ ടി.എ, ഡി.എ കൈപ്പറ്റുന്ന പത്തുപേരില്‍ അഞ്ചു പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഇവരില്‍ മൂന്നു പേര്‍…
Read More‘ജിഗോള’ സംസ്കാരം മലയാളികള്‍ക്കിടയിലും പടര്‍ന്നു പിടിക്കുന്നു; മണിക്കൂറുകള്‍ക്ക് വിലയിട്ട് ആണ്‍കുട്ടികളെ ബുക്ക് ചെയ്യുന്നു; ജിഗോളകളെത്തേടി വിദേശവനിതകളും കടല്‍ കടന്നെത്തുന്നു…
ബാഗ്ലൂര്‍ : മലയാളികള്‍ക്കിടയിലും ‘ജിഗോള’ സംസ്കാരം വ്യാപിക്കുന്നതായി വിവരം. അയല്‍ സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്ന പല ആണ്‍കുട്ടികളും എസ്‌കോര്‍ട്ട് ബോയ് അഥവാ ജിഗോളയായി ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം. കേരളത്തിനു പുറത്തേക്ക മക്കളെ പഠിക്കാനയ്ക്കുന്ന പല മാതാപിതാക്കളെയും ഭീതിയിലാക്കുന്നതാണ് പുതിയ വിവരം. മാത്രമല്ല പുറത്ത് പഠിക്കാന്‍ പോകുന്ന പല പെണ്‍കുട്ടികളും ജിഗോളയ്‌ക്കൊപ്പം കറങ്ങിനടക്കുന്നതും പതിവായിരിക്കുകയാണ്. പണ്ട് ഗേള്‍ഫ്രണ്ട്, ബോയ്ഫ്രണ്ട് എന്നായിരുന്നു പറയുന്നതെങ്കില്‍ ഇന്ന് യഥാക്രമം അത് ഗേള്‍മേറ്റ് , ബോയ്‌മേറ്റ് എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. അതായത് സൗഹൃദത്തിനുമപ്പുറം ശാരീരികാവശ്യം നിറവേറ്റുന്ന ആള്‍ എന്നായി നിര്‍വചനം മാറിയിരിക്കുന്നു. ഒരു വിനോദോപാധി എന്ന നിലയിലും ധനസമ്പാദനത്തിനുള്ള മാര്‍ഗം എന്ന നിലയിലുമാണ് പലരും ഈ പണിയ്ക്കിറങ്ങുന്നത്. ഇതിന് ഇടനില നില്‍ക്കുന്ന സ്ത്രീകളും ഉണ്ടെന്നതാണ് യാഥാര്‍ഥ്യം. കേരളത്തില്‍ ഏറ്റവുമധികം വിദേശ ടൂറിസ്റ്റുകളെത്തുന്ന കോവളം, വര്‍ക്കല ബീച്ചുകളില്‍ ജിഗോളകള്‍ക്ക് ധാരാളമുണ്ട്. സിക്‌സ് പാക്ക് ശരീരമുള്ള നാടന്‍…
Read More