ബിജു രമേശിനും കൂട്ടുകാര്‍ക്കും സന്തോഷമേകുന്ന തീരുമാനവുമായി സര്‍ക്കാര്‍; സംസ്ഥാനത്ത് 152 ബാറുകള്‍ കൂടി തുറക്കുന്നു…

തിരുവനന്തപുരം: സുപ്രീം കോടതി വിധി വന്നതോടു കൂടി സംസ്ഥാനത്ത് 152 ബാറുകള്‍ കൂടി തുറക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഇതിനോടനുബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ ഈയാഴ്ചയോടെ തുടങ്ങുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. സുപ്രീം കോടതി വിധി മാനിച്ചാണ് ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

ദേശീയ സംസ്ഥാന പാതകള്‍ കടന്നു പോകുന്ന പഞ്ചായത്തുകളുടെ പദവി നിര്‍ണയിച്ച് മദ്യഷാപ്പുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാമെന്നാണ് സുപ്രീം കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടത്. ദൂരപരിധി നിയമത്തെ തുടര്‍ന്ന് പൂട്ടിയ മൂന്ന് ത്രീ സ്റ്റാര്‍ ബാറുകളും 149 ബിയര്‍ വൈന്‍ പാര്‍ലറുകളുമാണ് ഉടനെ തുറക്കുക. നിര്‍മാണം പൂര്‍ത്തിയാക്കി ബാര്‍ ലൈസന്‍സിന് അപേക്ഷ നല്‍കിയിട്ടുള്ള അഞ്ച് ഹോട്ടലുകള്‍ക്കും സ്റ്റാര്‍ അംഗീകാരം കിട്ടുന്ന മുറയ്ക്ക് ബാറുകള്‍ തുറന്ന് കിട്ടും.എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തിലൂടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 282 ബാറുകളാണ്. ഇതില്‍ 60 എണ്ണത്തിന് ഈ സര്‍ക്കാരാണ് അനുമതി നല്‍കിയത്. 426 ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

Related posts