മ​ദ്യം വി​ല കു​റ​ച്ചു വേ​ണ​മെ​ന്ന് പ​റ​ഞ്ഞ് ബ​ഹ​ളം ! സ​മ്മ​തി​ക്കാ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് ബാ​ര്‍ അ​ടി​ച്ച് ത​ക​ര്‍​ത്ത് യു​വാ​ക്ക​ള്‍

മ​ദ്യം വി​ല കു​റ​ച്ച് ന​ല്‍​കാ​ത്ത​തി​ല്‍ ദേ​ഷ്യം പൂ​ണ്ട് ബാ​ര്‍ അ​ടി​ച്ചു​ത​ക​ര്‍​ത്ത ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ഇ​രി​ങ്ങ​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ കു​രു​ടി എ​ന്ന് വി​ളി​ക്കു​ന്ന അ​ഭി​ഷേ​ക്, ക​ണ്ണാ​ര​ത്ത് ശ്രീ​ഹ​രി എ​ന്നി​വ​രെ​യാ​ണ് ഗു​രു​വാ​യൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍ ബാ​ര്‍ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കോ​ട്ട​പ്പ​ടി ഫോ​ര്‍​ട്ട് ഗേ​റ്റ് ബാ​റി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​റ​സ്റ്റി​ലാ​യ​വ​ര്‍ അ​ട​ക്കം നാ​ല് പേ​ര്‍ ബാ​റി​ലെ​ത്തി പെ​ഗ്ഗി​ന് 140 രൂ​പ വി​ല​വ​രു​ന്ന മ​ദ്യം 100 രൂ​പ​യ്ക്ക് ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ​ച്ചൊ​ല്ലി ബാ​ര്‍ ജീ​വ​ന​ക്കാ​രു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​വു​ക​യും ഉ​ന്തും ത​ള്ളി​നു​മൊ​ടു​വി​ല്‍ സം​ഘം മ​ട​ങ്ങി​പ്പോ​വു​ക​യും ചെ​യ്തി​രു​ന്നു. ശേ​ഷം ഇ​രു​മ്പ് പൈ​പ്പു​ക​ളും മ​ര​വ​ടി​ക​ളു​മാ​യി തി​രി​കെ​യെ​ത്തി ബാ​റി​ന് മു​ന്നി​ലെ ചി​ല്ലു​ക​ളും മ​റ്റും അ​ടി​ച്ച് ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു. എ​തി​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച ബാ​ര്‍ ജീ​വ​ന​ക്കാ​രെ​യാ​ണ് മ​ര്‍​ദ്ദി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. ഇ​വ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി. അ​ക്ര​മ​ത്തി​ല്‍ ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ബാ​റു​ട​മ പോ​ലീ​സി​ല്‍ പ​രാ​തി…

Read More

പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യ്ക്ക് മ​ദ്യം വി​റ്റ ബാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍; വി​ദ്യാ​ര്‍​ഥി​യെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​ക്ക് മ​ദ്യം വി​റ്റ ബാ​ര്‍ ജീ​വ​ന​ക്കാ​ര​നെ അ​ന്തി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ഞാ​ണി സി​ല്‍​വ​ര്‍ റ​സി​ഡ​ന്‍​സി ബാ​റി​ലെ ജീ​വ​ന​ക്കാ​ര​ന്‍ കാ​ര​മു​ക്ക് ക​ട​യി​ല്‍ വീ​ട്ടി​ല്‍ ഷൈ​ജു(52)​വി​നെ​യാ​ണ് അ​ന്തി​ക്കാ​ട് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​കെ. ദാ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യ്ക്കാ​ണ് ഇ​യാ​ള്‍ മ​ദ്യം വി​റ്റ​ത്. വീ​ട്ടി​ല്‍​നി​ന്ന് പോ​യ വി​ദ്യാ​ര്‍​ഥി​യെ സ​മ​യം ക​ഴി​ഞ്ഞി​ട്ടും കാ​ണാ​താ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​ദ്യ​പി​ച്ച് അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ര​ക്ഷി​താ​ക്ക​ള്‍ അ​ന്തി​ക്കാ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. മ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട് എ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക്ക് ലോ​ക്ക​ല്‍ കൗ​ണ്ട​റി​ല്‍​നി​ന്ന് ബാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ മ​ദ്യം കൊ​ടു​ത്തു​വി​ടു​ക​യാ​യി​രു​ന്നു. അ​ബ്കാ​രി നി​യ​മ​പ്ര​കാ​ര​വും ബാ​ലാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​വു​മാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. എ.​എ​സ്.​ഐ. എം.​കെ. അ​സീ​സ്, സി.​പി.​ഒ. സു​ര്‍​ജി​ത്ത് എ​ന്നി​വ​രും ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

വ​ല്യ ലാ​ഭ​മൊ​ന്നു​മി​ല്ല എ​ങ്കി​ലും ക​സ്റ്റ​മേ​ഴ്സി​ന് ഒ​രു സു​ഖം! ശ​നി​യും ഞാ​യ​റും എ​സി ഹാളൽ കാ​ബ​റെ ഒ​രു​ക്കി​ കോട്ടയത്തെ ബാർ; മു​ത​ലാ​ളിയുടെ ഉദ്ദേശം ഇങ്ങനെ…

കോ​ട്ട​യം: ഇ​ത്ര​യും നാ​ളും ഒ​രു പെ​ഗി​ന് ഒ​രു മു​ട്ട. ഒ​ന്നെ​ടു​ത്താ​ൽ ഒ​ന്ന് ഫ്രീ ​എ​ന്നെ​ല്ലാ​മാ​ണ് ബാ​റു​ക​ളി​ൽ​നി​ന്ന് കേ​ട്ടി​രു​ന്ന​ത്. ഇ​പ്പോ​ൾ മ​ത്സ​രം ക​ടു​ത്തു. കോ​ട്ട​യ​ത്ത് ധാ​രാ​ളം ബാ​റു​ക​ൾ മു​ന്തി​യ സൗ​ക​ര്യ​ങ്ങ​ളു​മാ​യി എ​ത്തി​ക്ക​ഴി​ഞ്ഞു. സ്ത്രീ​ക​ൾ​ക്കു വ​രെ പു​ക​വ​ലി​ച്ചു ത​ള്ളാ​ൻ സൗ​ക​ര്യം ഒ​രു​ക്കാ​നും ഡി​ജെ പാ​ർ​ട്ടി ന​ട​ത്തി മ​ദ്യം വി​റ്റ​ഴി​ക്കാ​നും ബാ​റു​ക​ൾ മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ, ബാ​റു​ക​ളി​ൽ യു​വ​തി​ക​ളെ മ​ദ്യം വി​ള​ന്പാ​നും നി​ർ​ത്തി ക​ച്ച​വ​ടം പൊ​ടി​പ്പൊ​ടി​പ്പി​ക്കു​ന്നു​മു​ണ്ട്. കോ​ട്ട​യത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും യു​വ​തി​ക​ൾ ബാ​റി​ൽ സേ​വ​നം തു​ട​രു​ന്നു. ഇ​തൊ​രു വി​ജ​യ​മാ​യി ക​ണ്ട് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു ധാ​രാ​ളം യു​വ​തി​ക​ൾ എ​ത്തു​ന്നു​ണ്ട്.ഇ​തി​നി​ട​യി​ൽ മ​ദ്യ​പാ​നി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ കാ​ബ​റെ ഡാ​ൻ​സു​മാ​യി കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ഒ​രു ബാ​ർ രം​ഗ​പ്ര​വേ​ശം ചെ​യ്തി​രി​ക്കു​ന്നു. കാ​ബ​റെ ഡാ​ൻ​സി​ന് ഇ​ത​ര​സം​സ്ഥാ​ന​ത്തു നി​ന്നു​മാ​ണ് യു​വ​തി​ക​ളെ മു​ത​ലാ​ളി എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ശ​നി​യും ഞാ​യ​റും എ​സി ഹാ​ളി​ലാ​ണ് കാ​ബ​റെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വ​ല്യ ലാ​ഭ​മൊ​ന്നു​മി​ല്ല എ​ങ്കി​ലും ക​സ്റ്റ​മേ​ഴ്സി​ന് ഒ​രു സു​ഖം, അ​തി​ലൂ​ടെ മ​ദ്യ​വി​ല്പ​ന ഇ​ത്ര​യും…

Read More

കു​ടി​ക്കാ​ന്‍ ന​ല്‍​കി​യ ബി​യ​റി​ല്‍ എ​ന്തോ ക​ല​ര്‍​ത്തി​യ​താ​യി സം​ശ​യ​മു​ണ്ടെ​ന്ന് ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​യ 19കാ​രി ! ബാ​ര്‍ ഹോ​ട്ട​ലി​നെ ചു​റ്റി​പ്പ​റ്റി ദു​രൂ​ഹ​ത…

കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി​യാ​യ 19കാ​രി മോ​ഡ​ലി​നെ ഓ​ടു​ന്ന കാ​റി​ല്‍ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്‌​തെ​ന്ന കേ​സി​ല്‍ എ​റ​ണാ​കു​ളം എം​ജി റോ​ഡി​ലെ അ​റ്റ്‌​ലാ​ന്റി​സ് ജം​ക്ഷ​നി​ലു​ള്ള ബാ​ര്‍ ഹോ​ട്ട​ല്‍ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം. ഹോ​ട്ട​ല്‍ ല​ഹ​രി​യി​ട​പാ​ടു​ക​ളു​ടെ കേ​ന്ദ്ര​മാ​ണെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​ത് സ്ഥി​രീ​ക​രി​ക്കാ​ന്‍ പോ​ലീ​സും എ​ക്‌​സൈ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. മ​ദ്യം വി​ള​മ്പാ​ന്‍ യു​വ​തി​ക​ളെ നി​ര്‍​ത്തി​യ​ത് ഉ​ള്‍​പ്പെ​ടെ ഹോ​ട്ട​ലി​നെ​തി​രെ ആ​റു കേ​സു​ക​ളാ​ണ് ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ റ​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ബാ​റി​ന്റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​ണു മ​ദ്യം വി​ള​മ്പാ​ന്‍ യു​വ​തി​ക​ളെ നി​യോ​ഗി​ച്ച​ത്. അ​നു​വ​ദ​നീ​യ സ​മ​യം ക​ഴി​ഞ്ഞ് മ​ദ്യം ന​ല്‍​കി​യ​തി​നും സ്റ്റോ​ക്കി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ള്‍​ക്കു​മാ​യി​രു​ന്നു മ​റ്റു ന​ട​പ​ടി​ക​ള്‍. ത​നി​ക്ക് ന​ല്‍​കി​യ ബി​യ​റി​ല്‍ എ​ന്തോ ക​ല​ര്‍​ത്തി​യ​താ​യി സം​ശ​യ​മു​ണ്ടെ​ന്ന് അ​തി​ജീ​വി​ത മൊ​ഴി ന​ല്‍​കി​യി​രു​ന്നു. അ​ത് കു​ടി​ച്ച​തോ​ടെ ശ​രീ​രം പൂ​ര്‍​ണ​മാ​യും ത​ള​ര്‍​ന്ന​താ​യും പെ​ണ്‍​കു​ട്ടി പ​റ​യു​ന്നു. തു​ട​ര്‍​ന്ന് ല​ഹ​രി​മ​രു​ന്നി​ന്റെ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കാ​ന്‍ വേ​ണ്ടി റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യെ​ങ്കി​ലും ല​ഹ​രി​മ​രു​ന്നി​ന്റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ല്‍ ഈ ​പ​രി​ശോ​ധ​നാ​ഫ​ലം പൂ​ര്‍​ണ​മാ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍…

Read More

ബാറില്‍ നിന്നിറങ്ങിയ ആളുടെ അടുത്തു കൂടി സകലതും അടിച്ചുമാറ്റി ! പിടിച്ചുപറിക്കാരായ യുവാക്കള്‍ക്കായി അന്വേഷണം…

നഗരമധ്യത്തില്‍ പിടിച്ചുപറി നടത്തിയ ആളുകള്‍ക്കായി അന്വേഷണം. ബാറില്‍ നിന്നിറങ്ങിയയാളുടെ മൊബൈല്‍ ഫോണും പണവും രണ്ടു യുവാക്കള്‍ ചേര്‍ന്നു തട്ടിയെടുക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. ബാറില്‍ നിന്നിറങ്ങിവന്ന ആളെ നടക്കാന്‍ സഹായിക്കാനെന്ന വ്യാജേന കൂടിയവരാണ് പിടിച്ചുപറിച്ചത്. സംസാരിച്ച് നില്‍ക്കവേ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നു എന്തോ എടുത്തു കൊണ്ടു ഓടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമായിരുന്നു അതിക്രമം. ഗൃഹനാഥന്റെ പരാതിയില്‍ പത്തനംതിട്ട പോലീസ് കേസെടുത്തു. ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പടെയുള്ള രേഖകളും മൂവായിരത്തോളം രൂപയും അടങ്ങിയ പഴ്‌സും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് മൊഴി. പ്രതികളെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ട്. ഇതിലൊരാള്‍ മുന്‍പ് മോഷണക്കേസില്‍ പിടിക്കപ്പെട്ടിട്ടുള്ള ആളാണെന്നാണ് നിഗമനം.

Read More

വിശന്നപ്പോള്‍ ബാറില്‍ കയറി പാല്‍ ആവശ്യപ്പെട്ട് മൂന്നു വയസ്സുകാരി ! സംഭവത്തിന്റെ വീഡിയോ വൈറലാകുന്നു…

കുട്ടികള്‍ക്ക് വിശന്നു കഴിഞ്ഞാല്‍ കരയുകയോ വാശിപിടിക്കുകയോ ചെയ്യുന്നത് പതിവാണ്. അവരെ സമാധാനിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടാണുതാനും. എന്നാല്‍ മൂന്നുവയസ്സുകാരി മില ആന്‍ഡേഴ്‌സണ്‍ അങ്ങനെയല്ല. സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്ന ഒരു ചെറു വിഡീയോയിലെ താരം മിലയാണ്. ക്രൊയേഷ്യയില്‍ അവധി ആഘോഷിക്കാനെത്തിയതാണ് മിലയുടെ കുടുംബം. മാതാപിതാക്കളായ ബെന്‍, സോഫി എന്നിവര്‍ക്കൊപ്പമാണ് മിലയെത്തിയത്. പുറത്ത് കറങ്ങാനിറങ്ങിയ ബെന്നും സോഫിയും മിലയ്ക്കുള്ള പാല്‍ എടുക്കാന്‍ മറന്നു. സ്വിമ്മിംഗ്പൂളില്‍ ഇറങ്ങുന്നതിനിടെ മിലക്ക് വിശന്നു. പാല്‍ ഇല്ലെന്ന് മനസ്സിലായതോടെ മില പൂളില്‍ നിന്ന് കയറി. പൂളിനടുത്തുള്ള ബാറില്‍ കയറി, ഒരു കുപ്പിയില്‍ പാല്‍ വേണമെന്ന് പറഞ്ഞു. ഇവിടെ പാല്‍ ഇല്ലെന്ന് ബാര്‍ ജീവനക്കാര്‍ പറഞ്ഞതോടെ ഒരു ഗ്ലാസ് പാല്‍ ആണെങ്കിലും മതിയെന്നായി മില. ബാറില്‍ കയറി പാല്‍ വാങ്ങാന്‍ ഇരുന്ന മകളുടെ വിഡിയോ പിതാവ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ”ബാഗില്‍ പാല്‍ ഇല്ലെന്ന് പറഞ്ഞതോടെ പാല്‍…

Read More

ബിജു രമേശിനും കൂട്ടുകാര്‍ക്കും സന്തോഷമേകുന്ന തീരുമാനവുമായി സര്‍ക്കാര്‍; സംസ്ഥാനത്ത് 152 ബാറുകള്‍ കൂടി തുറക്കുന്നു…

തിരുവനന്തപുരം: സുപ്രീം കോടതി വിധി വന്നതോടു കൂടി സംസ്ഥാനത്ത് 152 ബാറുകള്‍ കൂടി തുറക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഇതിനോടനുബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ ഈയാഴ്ചയോടെ തുടങ്ങുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. സുപ്രീം കോടതി വിധി മാനിച്ചാണ് ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ദേശീയ സംസ്ഥാന പാതകള്‍ കടന്നു പോകുന്ന പഞ്ചായത്തുകളുടെ പദവി നിര്‍ണയിച്ച് മദ്യഷാപ്പുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാമെന്നാണ് സുപ്രീം കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടത്. ദൂരപരിധി നിയമത്തെ തുടര്‍ന്ന് പൂട്ടിയ മൂന്ന് ത്രീ സ്റ്റാര്‍ ബാറുകളും 149 ബിയര്‍ വൈന്‍ പാര്‍ലറുകളുമാണ് ഉടനെ തുറക്കുക. നിര്‍മാണം പൂര്‍ത്തിയാക്കി ബാര്‍ ലൈസന്‍സിന് അപേക്ഷ നല്‍കിയിട്ടുള്ള അഞ്ച് ഹോട്ടലുകള്‍ക്കും സ്റ്റാര്‍ അംഗീകാരം കിട്ടുന്ന മുറയ്ക്ക് ബാറുകള്‍ തുറന്ന് കിട്ടും.എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തിലൂടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 282 ബാറുകളാണ്. ഇതില്‍ 60 എണ്ണത്തിന് ഈ സര്‍ക്കാരാണ്…

Read More

കോടതി വിധി മറികടക്കാന്‍ ‘ഷേരുവിന്റെ’ തന്ത്രവുമായി പറവൂരിലെ ബിയര്‍ പാര്‍ലര്‍; ദേശീയ പാതയില്‍ നിന്നും 150 മീറ്റര്‍ അകലെയുള്ള ബാറിലേക്ക് വളഞ്ഞു പുളഞ്ഞൊരു വഴി

രാജ്യമെങ്ങും ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടിക്കൊണ്ടിരിക്കേ സുപ്രീം കോടതി വിധി മറികടക്കാന്‍ വിചിത്രമായൊരു തന്ത്രവുമായി നോര്‍ത്ത് പറവൂരിലെ ഒരു ബിയര്‍ പാര്‍ലര്‍. സംസ്ഥാന-ദേശീയ പാതയില്‍ നിന്നും 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യവില്‍പ്പനശാലകള്‍ പാടില്ലെന്നാണ് സുപ്രീം കോടതി വിധി. ബാറിന്റെ മുന്നിലെ പാത അടച്ചശേഷം പിന്നിലൂടെയാണ് ഹെയര്‍പിന്‍ വളവ് മാതൃകയില്‍ സ്ലാബ് മതില്‍കൊണ്ട് വഴിയൊരുക്കിയിരിക്കുന്നത്. ദേശീയപാത 17ല്‍ നിന്നും 150 മീറ്റര്‍ സഞ്ചരിച്ചാല്‍ മാത്രം മതിയായിരുന്നു നേരത്തെ ബാറിലെത്താന്‍. വളഞ്ഞുപുളഞ്ഞ വഴി നിര്‍മ്മിച്ചതോടെ ഇതുവഴി ബാറിലെത്താന്‍ 520 മീറ്ററിലധികം സഞ്ചരിക്കേണ്ടതായി വരും. സുപ്രീം കോടതി വിധി നടപ്പിലായതിനാല്‍ ഏപ്രില്‍ ഒന്നുമുതല്‍ അടച്ചിട്ടിരിക്കുകയാണ് ഐശ്വര്യ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍. പാര്‍ലര്‍ വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കാനിരിക്കുകയാണ് ഉടമകള്‍. ദേശീയ പാതയില്‍ നിന്നും നടന്നെത്താനുള്ള ദൂരമാണ് ദൂരപരിധിയായി കണക്കാക്കുക എന്നതിനാല്‍ പാര്‍ലറിന് ലൈസന്‍സ് ലഭിക്കുമെന്നാണ് കരുതുന്നത്. നിയമവിരുദ്ധമായി…

Read More