ആര്‍ക്ക് ബാധ കൂടിയാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല ! ഇടതു സ്ഥാനാര്‍ഥിയുടെ സമ്മേളനത്തിന് വരാഞ്ഞ അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍ക്കു നേരെ ഭീഷണി…

കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി പാര്‍ട്ടി സമ്മേളനങ്ങളിലും മറ്റും പങ്കെടുപ്പിക്കുന്നുണ്ടെന്ന ആക്ഷേപം മുമ്പേ തന്നെ സിപിഎമ്മിനു നേരെയുണ്ട്. ഇപ്പോള്‍ അത് ശരിവയ്ക്കുന്ന ഒരു സംഭവം കൂടി പുറത്തു വന്നിരിക്കുകയാണ്. കുട്ടനാട്ടിലെ ഇടതു സ്ഥാനാര്‍ഥിയുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാത്ത അയല്‍ക്കൂട്ടം പ്രവര്‍ത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കുട്ടനാട്ടിലെ തലവടി പഞ്ചായത്ത് 12-ാം വാര്‍ഡില്‍ സ്വീകരണത്തില്‍ പങ്കെടുക്കാത്ത തൊഴിലാളികളുടെ പേര് മസ്റ്റര്‍ റോളില്‍നിന്ന് വെട്ടിമാറ്റുമെന്നാണ് ഭീഷണി. പഞ്ചായത്ത് ഭരിക്കുന്നത് എല്‍ഡിഎഫാണെന്നും സന്ദേശത്തില്‍ പറയുന്നു. എന്തായാലും സന്ദേശം പുറത്തു വന്നത് എല്‍ഡിഎഫിനു ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

Read More

കുട്ടികളുടെ പഠനത്തിന് സഹായമഭ്യര്‍ഥിച്ചപ്പോള്‍ വ്യവസായിയുടെ മനസ്സലിഞ്ഞു ! പിന്നീട് യുവതി ഇയാളില്‍ നിന്ന് തട്ടിയെടുത്തത് 15 പവനും 10000 രൂപയും; ആലപ്പുഴയിലെ ഹോംസ്‌റ്റേയില്‍ സംഭവിച്ചത്…

ആലപ്പുഴയിലെ ഹോംസ്‌റ്റേയില്‍ വിദേശ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ യുവതിയടക്കം രണ്ട് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. അറസ്റ്റിലായ പ്രതികളിലൊരാളുടെ ബന്ധുവായ യുവതി വഴി വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. തുടര്‍ന്ന് ഈ യുവതിക്കും ഇവരെ സഹായിച്ച കുളച്ചല്‍ സ്വദേശിക്കുമായാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഇവരുടെ മൊെബെല്‍ സ്വിച്ച് ഓഫ് ആയതിനാല്‍ സൈബര്‍ സെല്ലിന്റെ സഹായം തേടി. കാറും കണ്ടെത്താനായിട്ടില്ല. സമാനരീതിയില്‍ ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ പിടിയിലായ കൊല്ലം വാടി കടപ്പുറത്ത് ഷിബു അഗസ്റ്റില്‍ (സിബിയോണ്‍ -30), ആലപ്പുഴ വഴിച്ചേരി മാര്‍ക്കറ്റ് കുരിശുപള്ളിപറമ്പില്‍ ജിജു ജിജി (21), വഴിച്ചേരി മാര്‍ക്കറ്റില്‍ സെന്റ് ഫിലോമിനാസ് സ്ട്രീറ്റില്‍ തോമസ് ജോണ്‍ (34) എന്നിവര്‍ റിമാന്‍ഡിലാണ്. 23 നാണ് വ്യവസായിയായ അങ്കമാലി സ്വദേശി തട്ടിപ്പിനിരയായത്. കുട്ടികളുടെ പഠനത്തിന് സഹായം അഭ്യര്‍ഥിച്ചാണ് യുവതി വ്യവസായിയെ…

Read More

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ രാത്രികാലങ്ങളില്‍ ആതിര കൂട്ടിക്കൊണ്ടു പോയത് സ്വകാര്യ റിസോര്‍ട്ടിലേക്ക്; പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ പോലീസുകാരനും; പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

ആലപ്പുഴ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബന്ധുവായ സ്ത്രീ രാത്രികാലങ്ങളില്‍ പതിവായി വീട്ടില്‍ നിന്നു കൂട്ടിക്കൊണ്ടു പോയ സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടിയെ ഇവര്‍ നിരവധി പേര്‍ക്ക് കാഴ്ചവച്ചതായി തെളിഞ്ഞു. പുന്നപ്ര സ്വദേശിയായ ആതിര(24) തന്നെ സ്വകാര്യ റിസോര്‍ട്ടില്‍ നാര്‍ക്കോട്ടിക് സെല്ലിലെ പോലീസുകാരന് എത്തിച്ചു നല്‍കിയിരുന്നതായി പെണ്‍കുട്ടി തന്നെ ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുകയാണ്. മദ്യം കുടിപ്പിച്ചു മയക്കിക്കിടത്തിയ ശേഷമായിരുന്നു തന്നെ പോലീസുകാരന്‍ പീഡിപ്പിച്ചിരുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായി വനിതാ എസ്‌ഐ എ.ജെ. ശ്രീദേവി പറഞ്ഞു. അറസ്റ്റു ചെയ്ത ആതിരയെ കേസെടുത്ത് ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചും തുടരന്വേഷണത്തിനും ആലപ്പുഴ ഡിവൈഎസ്പി പി.വി ബേബിയെ ചുമതലപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍ പറഞ്ഞു. ബുധനാഴ്ചയാണ് ആതിരയെ വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും ചേര്‍ന്നു പോലീസില്‍ ഏല്‍പ്പിച്ചത്. കുറച്ചു നാളായി പെണ്‍കുട്ടിയെ രാത്രി വൈകി കൂട്ടിക്കൊണ്ടു പോകുന്നതു ശ്രദ്ധയില്‍ പെട്ടതോടെയാണ് നാട്ടുകാര്‍ വിഷയത്തില്‍…

Read More

പോലീസിനെ വട്ടംകറക്കി കിളി ബിജു; സിനിമാസ്‌റ്റൈലില്‍ കാറിടിച്ചു കയറ്റാന്‍ ശ്രമിച്ചത് പോലീസിന്റെ നെഞ്ചത്തേക്ക്; നടുറോഡിലെ സംഘടനം കണ്ട് കണ്ണുതള്ളി നാട്ടുകാര്‍

ആലപ്പുഴ:കഴിഞ്ഞ ദിവസം ആലപ്പുഴ നിവാസികള്‍ സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍ക്കാണ്. മൂന്നു വര്‍ഷം മുന്‍പു നൂറനാട് പൊലീസ് സ്റ്റേഷനില്‍ ഐടി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം റദ്ദായതിനെത്തുടര്‍ന്നു മാവേലിക്കര കോടതിയുടെ വാറന്റോടെ പിടികൂടാനെത്തിയ പൊലീസുകാരും പ്രതി കിളി ബിജുവും ചേര്‍ന്നാണ് ഇന്നലെ ആലപ്പുഴയെ വിറപ്പിച്ചത്. പൊലീസ് പിടികൂടുമെന്നായപ്പോള്‍ ബിജു റോഡില്‍ തന്നെ തടയാന്‍ നിന്ന പൊലീസിന്റെ നെഞ്ചത്തേക്ക് തന്നെ കാര്‍ ഇടിച്ചു കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസുകാര്‍ പറയുന്നതിങ്ങനെ.മൂന്നു വര്‍ഷം മുന്‍പു നൂറനാട് പൊലീസ് സ്റ്റേഷനില്‍ ഐടി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം റദ്ദായതിനെത്തുടര്‍ന്നു ബിജുവിനെതിരെ മാവേലിക്കര കോടതിയുടെ വാറന്റ് നിലവിലുണ്ടായിരുന്നു.തിങ്കളാഴ്ച ബിജു പടനിലത്തെത്തുമെന്ന വിവരത്തെത്തുടര്‍ന്നു നൂറനാട് എസ്‌ഐ ബി.ബിജു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.അഭിലാഷ്, എസ്.രജീന്ദ്രദാസ് എന്നിവര്‍ പാറ ജംഗ്ഷനു സമീപം ബിജുവിന്റെ കാര്‍ കാത്തുനിന്നു. ആറരയോടെ കെ.പി റോഡിലൂടെ…

Read More

കേരളത്തെക്കുറിച്ച് കേട്ടു, ഹാലി ബെറി ഉടന്‍ തന്നെ വണ്ടി കയറി; ആലപ്പുഴയിയില്‍ രണ്ടു ദിവസം താമസിച്ചെങ്കിലും ആരും അറിഞ്ഞില്ല; ബോണ്ട് നായികയുടെ കേരളാ വിശേഷങ്ങള്‍…

  ചേര്‍ത്തല: അങ്ങു ദൂരെ അമേരിക്കയിലിരുന്ന് ബോണ്ട് ഗേള്‍ ഹാലി ബെറി കേട്ടു കേരളം എന്ന സുന്ദരമായ നാടിനെക്കുറിച്ച്. അമേരിക്കയിലെയോ ബ്രിട്ടനിലെയോ തെരുവുകളില്‍ കൂടി ഹാലിബെറിക്ക് അത്ര എളുപ്പം നടന്നു നീങ്ങാനാവില്ല. ആരാധകര്‍ വളയുമെന്നതു തന്നെ കാരണം. എന്നാല്‍ പാപ്പരാസികളുടെ കണ്ണിലുണ്ണിയായ താരം ഇന്ത്യയിലെത്തിയത് അധികമാരും അറിഞ്ഞില്ല. ദൈവത്തിന്റെ സ്വന്തം നാടായ ആലപ്പുഴയിലും നടി വന്നു പോയി. ഓസ്‌ക്കാര്‍ അവാര്‍ഡ് ജേത്രി കൂടിയായ ഹാലി ബെറി കേരളത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് കേട്ടറിഞ്ഞാണ് ഇവിടെ എത്തിയത്. Time to WINE down A post shared by Halle Berry (@halleberry) on Nov 12, 2017 at 5:07pm PST കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിലായിരുന്നു രണ്ടുദിവസത്തെ സന്ദര്‍ശനം. സ്വകാര്യ സന്ദര്‍ശനത്തിന് അമേരിക്കയില്‍നിന്ന് ഇന്ത്യയിലെത്തിയ ഇവര്‍ 10നാണ് കേരളത്തിലെത്തിയത്. വൈകിട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി ആലപ്പുഴ മാരാരിക്കുളം കാര്‍ണോസ്റ്റി…

Read More