കുടുംബം പുലര്‍ത്താന്‍ ഒമ്പതു വയസുകാരന്‍ ബോക്‌സിംഗ് റിംഗില്‍ ! ടാറ്റയുടെ അതിസാഹസിക ജീവിതം ആരുടെയും കണ്ണു നിറയ്ക്കുന്നത്…

കോവിഡ് നിയന്ത്രണങ്ങള്‍ കുട്ടികളെ വീടിനുള്ളില്‍ ഒതുക്കിയിരിക്കുകയാണ്. ഈ നിയന്ത്രണങ്ങളൊക്കെ മാറിയിട്ട് വേണം പുറത്തിറങ്ങി കൂട്ടുകാരോടൊത്ത് കളിക്കാന്‍ എന്നാണ് മിക്ക കുട്ടികളും ആഗ്രഹിക്കുന്നത്. തായ്‌ലന്‍ഡിലെ ടാറ്റ എന്ന ബാലന്‍ കോവിഡ് നിയന്ത്രണങ്ങള്‍ മാറാന്‍ ആഗ്രഹിക്കുന്നത് പുറത്ത് ഉല്ലസിക്കാന്‍ വേണ്ടിയല്ല കുടുംബം പുലര്‍ത്താന്‍ ബോക്‌സിംഗില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് കാത്തിരിക്കുന്നത്. തായ്‌ലന്‍ഡിലെ അത്യാവശ്യം അറിയപ്പെടുന്ന കിക്ക്‌ബോക്സറാണ് ടാറ്റ. കോവിഡ് -19 നിയന്ത്രണങ്ങള്‍ മൂലം അഞ്ച് മാസങ്ങളായി ടാറ്റ ബോക്‌സിങ് വേദിയിലെത്തിയിട്ട്. കുഞ്ഞ് ടാറ്റയ്ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ ഈ കുടുബത്തിന്റെ പ്രധാന വരുമാനമാര്‍ഗമാണ്. ഒരു അറിയപ്പെടുന്ന ബോക്‌സര്‍ ആകാനും കുടുംബത്തിനായി പണം സമ്പാദിക്കുന്നതിനും വേണ്ടിയാണ് ചെറുപ്രായത്തില്‍ തന്നെ ടാറ്റ ഈ മാര്‍ഗം തിരഞ്ഞെടുത്തത്. അമ്മയും 16 വയസുള്ള സഹോദരി പൂമ്രാപിയ്ക്കും വേണ്ടിയാണ് കുഞ്ഞു ടാറ്റയുടെ റിംഗിലെ ജീവിതം. പൂമ്രാപി ദേശീയ യൂത്ത് ടീമില്‍ ബോക്‌സറാണ്. അമ്മ തെരുവില്‍ പലഹാരങ്ങള്‍ വില്‍ക്കുകയാണ്. ആ വരുമാനം…

Read More