കോവിഡ് മുക്തനായ യുവാവിന് വീണ്ടും രോഗബാധ ! പോസിറ്റീവായത് കോട്ടയ്ക്കല്‍ സ്വദേശിയായ യുവാവിന്

കോവിഡ് ബാധിച്ച് ചികിത്സയ്ക്കുശേഷം വിമുക്തി നേടിയ യുവാവിന് വീണ്ടും രോഗബാധ സ്ഥിരീകരിച്ചു. ആമപ്പാറ സ്വദേശിയായ ഇരുപതുകാരനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞമാസം 30ന് ആണ് ആന്റിജന്‍ പരിശോധനയില്‍ യുവാവിന് പോസിറ്റീവായത്. ചികിത്സയില്‍ കഴിയുന്നതിനിടെ നെഗറ്റീവായതിനെ തുടര്‍ന്ന് കഴിഞ്ഞ10ന് വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ 18ന് ശ്വാസംമുട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് മഞ്ചേരിയില്‍ പോയി പരിശോധന നടത്തി. വീട്ടില്‍ കഴിയുന്നതിനിടെയാണ് വീണ്ടും പോസിറ്റീവാണെന്ന ഫലം കഴിഞ്ഞദിവസം വന്നത്. യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവുമായുള്ള സമ്പര്‍ക്കം വഴി 19 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഹോങ്കോങ്ങില്‍ നിന്ന് സമാനമായ വാര്‍ത്ത വന്നിരുന്നു. കോവിഡ് മുക്തനായി നാലു മാസത്തിനു ശേഷമാണ് ഹോങ്കോങ് സ്വദേശിയായ യുവാവിന് വീണ്ടും രോഗബാധയുണ്ടായത്.

Read More

ഒന്നിരുട്ടി വെളുത്തപ്പോഴേക്കും അക്കൗണ്ടില്‍ കോടികള്‍ ! അമ്പരപ്പു മാറും മുമ്പേ അക്കൗണ്ട് മരവിപ്പിച്ചു; രണ്ടിലൊന്നറിയാന്‍ ഉറച്ച് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ ജീവനക്കാര്‍; വിശ്വസനീയമല്ലാത്ത ന്യായീകരണങ്ങളുമായി ബാങ്കുകാര്‍…

മലപ്പുറം: ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും കോടീശ്വരന്മാരായതിന്റെ ഞെട്ടല്‍ മാറും മുമ്പേ എട്ടിന്റെ പണി കിട്ടിയ അവസ്ഥയിലാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ ജീവനക്കാര്‍. ഇരുപതോളം പേരുടെ ശമ്പള അക്കൗണ്ടിലേക്കാണ് കോടികളുടെ നിക്ഷേപം വന്നതായി സ്റ്റേറ്റ്‌മെന്റ് കിട്ടിയത്. കഴിഞ്ഞദിവസം ഒരു ആര്യവൈദ്യശാലാ ജീവനക്കാരിയുടെ എസ്.ബി.ഐ. അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പ്രകാരം 97 ലക്ഷത്തില്‍പ്പരം രൂപ അക്കൗണ്ടിലേക്ക് വന്നിരുന്നു. എന്നാല്‍ ബാങ്കുകാര്‍ അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ സ്വന്തം ശമ്പളത്തുകപോലും അതില്‍നിന്ന് എടുക്കാന്‍ കഴിയുന്നുമില്ല. ഇതേത്തുടര്‍ന്നാണ് കാര്യമെന്തെന്നറിയാതെ പലരും പരാതിയുമായി രംഗത്തെത്തിയത്. മിക്കവരുടെയും അക്കൗണ്ടിലേക്ക് 90 ലക്ഷം മുതല്‍ 19 കോടി രൂപവരെ നിക്ഷേപിച്ചതായാണ് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റില്‍ കാണിക്കുന്നത്. അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ ആര്‍ക്കും ഒരു രൂപ പോലും പിന്‍വലിക്കാനായില്ല. പുതിയ മാസം പിറന്നിട്ട് സ്വന്തം ശമ്പളംപോലും പിന്‍വലിക്കാനാവാതെ പ്രതിസന്ധിയിലാണ് ഇവര്‍. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ ജീവനക്കാരുടെ ശമ്പള അക്കൗണ്ട് കോട്ടയ്ക്കല്‍ എസ്.ബി.ഐ ശാഖയിലാണ്. ചിലരുടെ അക്കൗണ്ടില്‍ ഒരുകോടിയോളം…

Read More