പാന്റിട്ടിട്ടു വാടാ ചെക്കാ ! ഷോര്‍ട്‌സ് ധരിച്ചെത്തിയ യുവാവിനെ വിലക്കി എസ്ബിഐ;ആരോപണം ഇങ്ങനെ…

ഷോര്‍ട്‌സ് ധരിച്ചെത്തിയ യുവാവിനെ എസ്ബിഐ ജീവനക്കാര്‍ ബാങ്കില്‍ കയറ്റിയില്ലെന്ന് ആരോപണം. കൊല്‍ക്കത്ത സ്വദേശിയായ ആശിഷ് എന്നയാളാണ് ബാങ്കിനെതിരേ ട്വിറ്ററില്‍ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. ഷോര്‍ട്സ് ധരിച്ചെത്തിയ തന്നോട്, ബാങ്ക് ജീവനക്കാര്‍, പാന്റ്സ് ധരിച്ചുവരാന്‍ ആവശ്യപ്പെട്ടെന്നാണ് ആശിഷ് പറയുന്നത്. ഉപയോക്താക്കള്‍ എന്തുതരം വസ്ത്രം ധരിക്കണമെന്ന് എസ്ബിഐ എന്തെങ്കിലും നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ടോയെന്ന് ആശിഷ് ചോദിച്ചു. 2017ലും തനിക്ക് സമാനമായ അനുഭവം പൂനയിലെ ബാങ്കില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്നും ആശിഷ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആശിഷിന്റെ ട്വീറ്റിനെ അനുകൂലിച്ചും എതിര്‍ത്തും പോസ്റ്റുകള്‍ വരുന്നുണ്ട്. എസ്ബിഐ അക്കൗണ്ട് ക്ലോസ് ചെയ്ത് മറ്റൊരു ബാങ്കില്‍ അക്കൗണ്ട് എടുക്കാന്‍ ചിലര്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ പൊതു സ്ഥലങ്ങളില്‍ പോകുമ്പോള്‍ ഡ്രസ് കോഡ് പാലിക്കേണ്ടിവരുമെന്ന് പറയുന്നവരുമുണ്ട്.

Read More

എടിഎം ഉപയോക്താക്കള്‍ക്ക് എട്ടിന്റെ പണിയുമായി എസ്ബിഐ ! എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കും മുമ്പ് ബാലന്‍സ് നോക്കിയില്ലെങ്കില്‍ പണികിട്ടും…

ഇനി മുതല്‍ എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനു മുമ്പ് അക്കൗണ്ട് ബാലന്‍സ് നോക്കുന്നത് നന്നായിരിക്കും. അല്ലെങങ്കില്‍ അക്കൗണ്ടില്‍ നിന്ന് പണം പോകുമെന്നത് എട്ടരത്തരം. പണം പിന്‍വലിക്കല്‍ നയത്തില്‍ എസ്ബിഐ വരുത്തിയ പുതിയ ഭേദഗതി ഉപയോക്താക്കളെ വെട്ടിലാക്കാന്‍ പോന്നതാണ്. അക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക എടിഎം വഴി പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാനാണ് തീരുമാനം. ഉപഭോക്താക്കളുടെ സുരക്ഷയെ കരുതിയാണ് പുതിയ ഭേദഗതി എന്നാണ് എസ്ബിഐ പറയുന്നത്. എന്നാല്‍ ഇത് ഉപഭോക്താക്കള്‍ക്ക് വലിയ നഷ്ടമാവും. അക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക പിന്‍വലിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ഓരോ ഇടപാടിനും 20 രൂപയും ഒപ്പം ജിഎസ്ടിയും ഉപഭോക്താവ് നല്‍കേണ്ടി വരും. പുതിയ നയം മാറ്റത്തിനൊപ്പം അക്കൗണ്ടില്‍ എത്ര പണം ഉണ്ടെന്ന് ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ അറിയാനുള്ള സൗകര്യവും എസ്ബിഐ ഒരുക്കിയിട്ടുണ്ട്. ബാലന്‍സ് (balance) എന്ന് രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ നിന്നും…

Read More

എസ്ബിഐയില്‍ നിയമനത്തിനു കാലതാമസം നേരിട്ടു ! സ്വന്തമായി എസ്ബിഐയുടെ വ്യാജ ബ്രാഞ്ച് തുടങ്ങി രാജ്യത്തെ ഞെട്ടിച്ച് 19കാരന്‍; വ്യാജ ബാങ്ക് രാജ്യത്ത് ആദ്യം…

എസ്ബിഐയുടെ വ്യാജ ശാഖ ആരംഭിച്ച് രാജ്യത്തെ ഞെട്ടിച്ച് 19കാരന്‍. തമിഴ്നാട്ടിലെ കൂടല്ലൂര്‍ ജില്ലയിലെ പന്റുട്ടിയിലാണ് സംഭവം. ഒരു മുന്‍ എസ്ബിഐ ജീവനക്കാരന്റെ മകനായ കമല്‍ ബാബു (19) ആണ് സൂത്രധാരന്‍. സംഭവത്തില്‍ കമല്‍ ബാബുവിനെയും രണ്ടു കൂട്ടാളികളെയും പോലീസ് അറസ്റ്റു ചെയ്തു. എ.കുമാര്‍ (42), എം.മാണിക്യം (52) എന്നിവരാണ് ബാബുവിനൊപ്പം പിടിയിലായത്. ഈ വ്യാജ ബ്രാഞ്ചില്‍ എസ്ബിഐയുടെ എല്ലാ സൗകര്യങ്ങളും ലഭ്യമായിരുന്നു. കംപ്യൂട്ടറും ലോക്കറും വാങ്ങി ഓഫീസ് സ്ഥാപിച്ച ഇയാള്‍ ചെല്ലാനും മറ്റു രേഖകളും വ്യാജമായി നിര്‍മ്മിച്ചു. കൂടാതെ, പന്റുട്ടി ബാസാര്‍ ബ്രാഞ്ചിനുവേണ്ടി ഒരു വെബ്സൈറ്റും നിര്‍മ്മിച്ചു. ലോക്ക്ഡൗണിനിടെ ഏപ്രിലിലാണ് ഇയാള്‍ വ്യാജ ശാഖ തുറന്നത്. പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു ഇയാള്‍. നഗരത്തിലെ മറ്റൊരു ബ്രാഞ്ചിലെ മാനേജരോട് ഒരു ഉപഭോക്താവ് പുതിയ ബ്രാഞ്ചിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് കമല്‍ ബാബുവിന്റെ തട്ടിപ്പ് പുറത്തു വന്നത്. വ്യാജ ബ്രാഞ്ച് സന്ദര്‍ശിച്ച മാനേജരും…

Read More

എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പുതിയ സംവിധാനം എത്തുന്നു ! ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും;തട്ടിപ്പുകാര്‍ ഇനി വിയര്‍ക്കും…

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ രാജ്യത്ത് പുതിയ രീതി എത്തുന്നു. എടിഎം തട്ടിപ്പുകള്‍ക്ക് തടയിടാന്‍ എസ്ബിഐ ഒടിപി അടിസ്ഥാനമാക്കിയുളള പണം പിന്‍വലിക്കല്‍ രീതിയാണ് നടപ്പിലാക്കുന്നത്. ജനുവരി ഒന്ന് മുതലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. രാത്രി എട്ട് മണിമുതല്‍ രാവിലെ എട്ട് മണിവരെ ഒടിപി അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ബാങ്കിങ് ഇടപാടുകള്‍ സാധ്യമാകുക. നടപടിക്രമങ്ങള്‍ ഇങ്ങനെ… 1. ആദ്യം പിന്‍വലിക്കേണ്ട തുക എത്രയെന്ന് എടിഎമ്മില്‍ രേഖപ്പെടുത്തുക 2. മുന്നോട്ട് പോകാനുളള നിര്‍ദ്ദേശം നല്‍കുക 3. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരില്‍ ഒടിപി ലഭ്യമാകും 4. സ്‌ക്രീനില്‍ ഒടിപി നല്‍കേണ്ട ഭാഗത്ത് അത് ടൈപ്പ് ചെയ്യുക 5. പണം നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ലഭ്യമാകും എന്നാല്‍ മറ്റു ബാങ്കുകളില്‍ നിന്ന് എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുമ്പോള്‍ ഈ സംവിധാനമുണ്ടാകില്ല. മാത്രമല്ല 10,000 രൂപയ്ക്ക് മുകളിലുള്ള തുക പിന്‍വലിക്കുന്നതിനാണ് പുതിയ…

Read More

പ്രളയക്കെടുതിയില്‍ മനസ്സലിഞ്ഞ് എസ്ബിഐ ! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ പണം നിക്ഷേപിക്കുന്നതിന് ഫീസ് ഈടാക്കില്ല; കേരളവുമായി ബന്ധപ്പെട്ടു നടക്കുന്ന എല്ലാ പണമിടപാടുകള്‍ക്കും ഇളവ്…

തിരുവനന്തപുരം: പ്രളയദുരന്തം കണക്കിലെടുത്ത് കേരളത്തോട് മനസ്സലിവ് കാണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ). കേരളവുമായി ബന്ധപ്പെട്ട് നടക്കുന്ന പണമിടപാടുകള്‍ക്ക് എസ്ബിഐ ഇളവുകള്‍ പ്രഖ്യാപിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേയ്ക്കുളള സംഭാവനകള്‍ നല്‍കുന്നതിനുളള ഫീസും ഒഴിവാക്കിയിട്ടുണ്ട്. ദുരന്തബാധിതര്‍ക്ക് പോയിന്റ് ഓഫ് സെയില്‍ മെഷീന്‍ വഴി ദിവസവും 2000 രൂപ വരെ പിന്‍വലിക്കാന്‍ അനുവദിക്കുമെന്ന് എസ്ബിഐ അറിയിച്ചു. നിലവിലെ വായ്പകളുടെ തിരിച്ചടവു വൈകിയാലുളള പിഴ തുക ഒഴിവാക്കി. ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്ക്, എടിഎം കാര്‍ഡ്, ചെക്ക് ബുക്ക് എന്നിവയ്ക്കുള്ള ചാര്‍ജും ഒഴിവാക്കിയതായി എസ്ബിഐ അറിയിച്ചു. നഷ്ടങ്ങളില്‍ നിന്നു കരകയറുന്നതിനുള്ള വായ്പകള്‍ക്ക് എസ്ബിഐ പ്രോസസിങ് ഫീസ് ഈടാക്കില്ല. തിരിച്ചറിയല്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് എസ്ബിഐ ശാഖയില്‍ ഫോട്ടോ മാത്രം നല്‍കി അക്കൗണ്ട് ആരംഭിക്കാം. ഫോട്ടോയ്‌ക്കൊപ്പം വിരലടയാളമോ, ഒപ്പോ ഉപയോഗിച്ച് അക്കൗണ്ടുകള്‍ ആരംഭിക്കാം എന്നാണ് എസ്ബിഐ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയത്. വ്യക്തിഗത വായ്പകള്‍ക്ക് (പേഴ്‌സണല്‍ ലോണ്‍) യോഗ്യതയുളളവര്‍ക്ക് വേഗം…

Read More

ഒന്നിരുട്ടി വെളുത്തപ്പോഴേക്കും അക്കൗണ്ടില്‍ കോടികള്‍ ! അമ്പരപ്പു മാറും മുമ്പേ അക്കൗണ്ട് മരവിപ്പിച്ചു; രണ്ടിലൊന്നറിയാന്‍ ഉറച്ച് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ ജീവനക്കാര്‍; വിശ്വസനീയമല്ലാത്ത ന്യായീകരണങ്ങളുമായി ബാങ്കുകാര്‍…

മലപ്പുറം: ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും കോടീശ്വരന്മാരായതിന്റെ ഞെട്ടല്‍ മാറും മുമ്പേ എട്ടിന്റെ പണി കിട്ടിയ അവസ്ഥയിലാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ ജീവനക്കാര്‍. ഇരുപതോളം പേരുടെ ശമ്പള അക്കൗണ്ടിലേക്കാണ് കോടികളുടെ നിക്ഷേപം വന്നതായി സ്റ്റേറ്റ്‌മെന്റ് കിട്ടിയത്. കഴിഞ്ഞദിവസം ഒരു ആര്യവൈദ്യശാലാ ജീവനക്കാരിയുടെ എസ്.ബി.ഐ. അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പ്രകാരം 97 ലക്ഷത്തില്‍പ്പരം രൂപ അക്കൗണ്ടിലേക്ക് വന്നിരുന്നു. എന്നാല്‍ ബാങ്കുകാര്‍ അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ സ്വന്തം ശമ്പളത്തുകപോലും അതില്‍നിന്ന് എടുക്കാന്‍ കഴിയുന്നുമില്ല. ഇതേത്തുടര്‍ന്നാണ് കാര്യമെന്തെന്നറിയാതെ പലരും പരാതിയുമായി രംഗത്തെത്തിയത്. മിക്കവരുടെയും അക്കൗണ്ടിലേക്ക് 90 ലക്ഷം മുതല്‍ 19 കോടി രൂപവരെ നിക്ഷേപിച്ചതായാണ് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റില്‍ കാണിക്കുന്നത്. അക്കൗണ്ട് മരവിപ്പിച്ചതിനാല്‍ ആര്‍ക്കും ഒരു രൂപ പോലും പിന്‍വലിക്കാനായില്ല. പുതിയ മാസം പിറന്നിട്ട് സ്വന്തം ശമ്പളംപോലും പിന്‍വലിക്കാനാവാതെ പ്രതിസന്ധിയിലാണ് ഇവര്‍. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ ജീവനക്കാരുടെ ശമ്പള അക്കൗണ്ട് കോട്ടയ്ക്കല്‍ എസ്.ബി.ഐ ശാഖയിലാണ്. ചിലരുടെ അക്കൗണ്ടില്‍ ഒരുകോടിയോളം…

Read More

ഞങ്ങള്‍ കൊച്ചുകുട്ടികളും അത്ര മോശക്കാരൊന്നുമല്ല ! പന്ത്രണ്ടുകാരന്‍ ബാലന്‍ എസ്ബിഐ ശാഖയില്‍ നിന്ന് അടിച്ചു മാറ്റിയത് മൂന്നു ലക്ഷം രൂപ; സംഭവം ഇങ്ങനെ…

വന്‍വ്യവസായികള്‍ ബാങ്കുകളെ കബളിപ്പിച്ചു മുങ്ങുന്ന കഥ അത്ര വലിയ സംഭവമൊന്നുമല്ലാതെയായി മാറിയിരിക്കുകയാണ് ഇന്ത്യയില്‍. ബാങ്കുകളെ കബളിപ്പിക്കാന്‍ വമ്പന്‍സ്രാവുകള്‍ക്ക് മാത്രമല്ല കൊച്ചുകുട്ടികള്‍ക്കും കഴിയുമെന്നതിന്റെ തെളിവാണ് ഇപ്പോള്‍ എസ്ബിഐയുടെ റാംപൂര്‍ ശാഖയില്‍ നടന്ന മോഷണം. 12 വയസുള്ള ബാലനാണ് ബാങ്കില്‍ നിന്നും മൂന്നു ലക്ഷം രൂപയുമായി കടന്നു കളഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പയ്യന്റെ മോഷണം പോലീസ് കണ്ടത്. ഒരുവട്ടം തിരിഞ്ഞുനോക്കുന്നതും ആരും പിന്തുടരുന്നില്ലെന്നു കണ്ടു പച്ച ബാഗുമായി പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ബാലനെ ഉപയോഗിച്ചു മോഷണം നടത്തിയതാണോ എന്നു വ്യക്തമല്ല. ബാലനെയും കൂട്ടാളികളെയും കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. എന്തായാലും കൊച്ചുകുട്ടികള്‍ക്കു പോലും ബാങ്കിനെ പറ്റിക്കാന്‍ കഴിയുമെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.

Read More

ആലപ്പുഴക്കാരി ആമിനയാണ് താരം ! അക്കൗണ്ട് ഉടമകളെ ഉടായിപ്പ് കാണിച്ച് കാശ് അടിച്ചുമാറ്റുന്ന എസ്ബിഐയെ ആമിന മുട്ടു കുത്തിച്ചു; ഒടുവില്‍ ബാങ്കിന്റെ വക രൂപേ കാര്‍ഡും; സംഭവം ഇങ്ങനെ…

ആലപ്പുഴ:മിനിമം ബാലന്‍സിന്റെ പേരില്‍ അക്കൗണ്ട് ഉടമകളോട് എസ്ബിഐ ചെയ്യുന്ന ദ്രോഹം ചില്ലറയൊന്നുമല്ല. മിനിമം ബാലന്‍സിന്റെ പേരില്‍ നടത്തിയിരുന്ന കൊള്ള എസ്ബിഐ ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ഇതിന് കാരണമായതാവട്ടെ ആമിന എന്ന വിദ്യാര്‍ഥിനിയും. ആലപ്പുഴ എസ്ബിഐ എന്‍ എച്ച് 47 ശാഖയില്‍ അക്കൗണ്ട് ഉണ്ടായിരുന്ന ആമിനക്ക് പിന്നാക്ക സ്‌കോളര്‍ഷിപ്പായി കേരള സര്‍ക്കാര്‍ അനുവദിച്ച 1000 രൂപ വന്നിരുന്നത് ഈ അക്കൗണ്ടിലാണ്. പിന്നാക്ക സ്‌കോളര്‍ഷിപ്പിന്റെ തുക വന്ന വിവരമറിഞ്ഞ് ബാങ്കിലെത്തിയ ആമിന ആയിരം രൂപ പിന്‍വലിക്കാന്‍ എഴുതി കൊടുത്തു. എന്നാല്‍ 500 രൂപ മാത്രമേ നല്‍കുകയുള്ളുവെന്ന് ബാങ്ക് പറഞ്ഞു. കാരണം തിരക്കിയപ്പോള്‍ മിനിമം ബാലന്‍സ് 3000 രുപയാണെന്നും അതില്ലെങ്കില്‍ 3000 രൂപ പിടിക്കുമെന്നും ബാങ്ക് പറഞ്ഞു. വിദ്യാര്‍ത്ഥിനിയോടുള്ള ദയ കരുതിയാണത്രേ 500 രൂപ നല്‍കുന്നത്. വിവരമറിഞ്ഞ ആമിന തളര്‍ന്നു പോയി. സാമ്പത്തിക സുരക്ഷിതത്വം ഇല്ലാത്ത കുടുംബത്തില്‍ നിന്നും വരുന്ന ആമിന വീട്ടിലെത്തി…

Read More

ഒടുവില്‍ മുട്ടുമടക്കി എസ്ബിഐ, രാവിലെ മുതലുള്ള പ്രതിഷേധങ്ങള്‍ക്കൊടുവില്‍ എസ്ബിഐക്ക് മനംമാറ്റം, ഒടുവില്‍ പ്രഖ്യാപിച്ചത് പത്തു സൗജന്യ പണമിടപാട്, രാജ്യത്തെ വലിയ ബാങ്കിന്റെ ചെറിയ തമാശകള്‍ ഇങ്ങനെ

വിവാദ ഉത്തരവില്‍ വീണ്ടും തിരുത്തലുമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എടിഎമ്മുകളിലെ സൗജന്യ ഇടപാട് പത്തു തവണയായാണ് എസ്ബിഐ ഇക്കുറി ഉയര്‍ത്തിയിരിക്കുന്നത്. അതായത് അഞ്ചു തവണ എസ്ബിഐ എടിഎമ്മില്‍നിന്നും അഞ്ചുതവണ മറ്റ് ബാങ്കിന്റെ എടിഎമ്മുകളില്‍നിന്നും സൗജന്യമായി പണം പിന്‍വലിക്കാം. തുടര്‍ന്നുള്ള ഇടപാടുകള്‍ക്കു പണം നല്‍കണം. മെട്രോ നഗരങ്ങളില്‍ എട്ടു തവണയായി സൗജന്യ ഇടപാട് പരിമിതപ്പെടുത്തിയിട്ടുണ്ട്. മിനിമം ബാലന്‍സ് ആവശ്യമുള്ള സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്കാണ് പുതിയ ആനുകൂല്യങ്ങള്‍ ലഭ്യമാകുക. മറ്റ് അക്കൗണ്ടുകള്‍ക്ക് നാല് ഇടപാടുകള്‍ മാത്രമായിരിക്കും സൗജന്യമെന്നും എസ്ബിഐ പുറത്തിറക്കിയ ഏറ്റവും പുതിയ പത്രക്കുറിപ്പില്‍ പറയുന്നു. നേരത്തെ, എടിഎം സര്‍വീസുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള സര്‍ക്കുലര്‍ പിന്‍വലിച്ച് എസ്ബിഐ ഉത്തരവിറക്കിയിരുന്നു. ജൂണ്‍ ഒന്നു മുതല്‍ സൗജന്യ എടിഎം സേവനം നിര്‍ത്തലാക്കി ഓരോ ഇടപാടിനും 25 രൂപ ഈടാക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വിവാദ ഉത്തരവാണ് പ്രതിഷേധത്തെ തുടര്‍ന്ന് എസ്ബിഐ പിന്‍വലിച്ചത്. പിന്നാലെ, മാസത്തില്‍…

Read More