കോട്ടയം: ആശുപത്രിയിൽ ഭർത്താവിനൊപ്പം കൂട്ടുവന്ന യുവതി മറ്റൊരു രോഗിയോടൊപ്പം വന്ന യുവാവിനൊപ്പം ഒളിച്ചോടിയതായി പരാതി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. ജനുവരി 17 മുതൽ 26 വരെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ചേർത്തല പള്ളിപ്പുറം സ്വദേശിയായ 58കാരനായ ഭർത്താവ്. ഇദ്ദേഹത്തിന് കൂട്ടായി ഭാര്യയുമെത്തിയിരുന്നു. ഇതേസമയം, മറ്റൊരു രോഗിയുടെ സഹായിയായി എത്തിയ അടൂർ സ്വദേശിയുമായി യുവതി പരിചയത്തിലായി. ഭർത്താവിനെ വാർഡിലേക്ക് മാറ്റിയതിന് ശേഷമാണ് യുവതി ഇയാൾക്കൊപ്പം പോയത്. ചികിത്സയ്ക്കായി ബന്ധുക്കള് നല്കിയ പണവും ബാങ്കിലെ നിക്ഷേപവും എടുത്താണു പോയതെന്നും പരാതിയില് പറയുന്നു. ഇവർക്ക് എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു മകനുണ്ട്.
Read MoreTag: kottayam medical college
വികസന പ്രവർത്തന കാര്യത്തിൽ കോട്ടയം മെഡിക്കൽ കോളജിന് മുൻഗണന ; എല്ലാ മെഡിക്കൽ കോളജുകളിലും കരൾമാറ്റ ശസ്ത്രക്രിയ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്
ഗാന്ധിനഗർ: കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലും കരൾമാറ്റ ശസ്ത്രക്രിയ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോട്ടയം മെഡിക്കൽ കോളജിൽ ആദ്യ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായ യുവാവിനെ ഡിസ്ചാർജ് ചെയ്തു സമ്മറി നൽകിയശേഷം പ്രസംഗിക്കുകയായിരുന്നു മന്ത്രി. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ വിജയമായിരുന്നുവെന്നും അതിന് നേതൃത്വം നൽകിയ മെഡിക്കൽ സംഘത്തിനെയും ആശുപത്രി അധികൃതരെയും മന്ത്രി അഭിനന്ദിച്ചു. ഒറ്റ മനസോടെ ഒരു ടീമായി പ്രവർത്തിച്ചതിനാലാണ് ഇത് വിജയിപ്പിക്കാൻ കഴിഞ്ഞതെന്നും കോട്ടയം മെഡിക്കൽ കോളജിന്റെ ചികിത്സകളിലുള്ള വിജയം പ്രശംസാർഹമാണെന്നും അതിനാൽ വികസന പ്രവർത്തന കാര്യത്തിൽ കോട്ടയത്തിന് മുൻഗണന നൽകുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. തൃശൂർ വേലൂർ വട്ടേക്കാട്ടിൽ സുബീഷ് (40) ആണ് കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയമായത്. ഭാര്യ പ്രവീജ ആയിരുന്നു ദാതാവ്. കഴിഞ്ഞ 14നായിരുന്നു 12 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയ നടത്തിയത്. കോളജ്…
Read Moreകരൾമാറ്റ ശസ്ത്രക്രിയയിലൂടെ പുതുചരിത്രമെഴുതി കോട്ടയം മെഡിക്കൽ കോളജ്; ദാതാവിനെ വെന്റിലേറ്റർ മാറ്റി; രക്തം നൽകിയത് കേരള പോലീസ് അസോസിയേഷൻ
ഗാന്ധിനഗർ: കരൾ മാറ്റ ശസ്ത്രക്രീയക്ക് വിധേയമായ യുവാവിന് കരൾ നൽകിയ ഭാര്യയുടെ വെന്റിലേറ്റർ മാറ്റി.ശസ്ത്രക്രീയക്ക് വിധേയമായ യുവാവിന്റെ വെൻറിലേറ്റർ മാറ്റുന്നതുൾപ്പെടെയുള്ള ആരോഗ്യ പുരോഗതിയെക്കുറിച്ച് രാവിലെ കൂടുന്ന മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ. ആർ. എസ്.സിന്ധു അറിയിച്ചു. തൃശൂർവേലൂർ വട്ടേക്കാട്ട് സുബേഷ് (40) ആണ് ശസ്ത്രക്രീയക്ക് വിധേയമായത്.ഭാര്യ പ്രവിജ (34 ) യുടെ കരളാണ് പ്രീയ തമന്നൽകിയത്.ഇന്നലെ രാവിലെ 6 മണിക്ക് ആരംഭിച്ച ശസ്ത്രക്രീയ രാത്രി 10.30 ന് അവസാനിച്ചുവെങ്കിലും, അതിനു ശേഷമുള്ള തുടർ നടപടി പൂർത്തികരിച്ചപ്പോൾ പുലർച്ചെ 12 മണി കഴിഞ്ഞിരുന്നു. വിശ്രമരഹിതമായ ഡ്യൂട്ടി രാവിലെ ഏഴിനു തന്നെ ആരംഭിച്ചിരിക്കുകയാണ്. ഡോ. സിന്ധുവിനെ കൂടാതെ ഡോ. ഡൊമിനിക് മാത്യു, ഡോ. ജീവൻ ജോസ്. ഡോ. തുളസി കോട്ടായി, ഓങ്കോളജി സർജറി വിഭാഗം മേധാവി ഡോ.…
Read Moreആവശ്യത്തിന് സ്ട്രക്ച്ചറും വീൽചെയറുമില്ല; കോട്ടയം മെഡിക്കൽ കോളജിലെത്തുന്ന രോഗികൾ പ്രതിസന്ധിയിൽ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആവശ്യത്തിനു സ്ട്രച്ചറുകളോ, വീൽചെയറുകളോ ഇല്ലാത്തതിനാൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾ ബുദ്ധിമുട്ടുന്നു.സ്ട്രച്ചറുകളും വീൽചെയറുകളും ലഭിച്ചു ബന്ധപ്പെട്ട വിഭാഗത്തിലെ ഒപിയിലെത്താൻ രോഗികൾ മണിക്കുറുകളോളം വാഹനത്തിൽ തന്നെ കിടക്കേണ്ട സാഹചര്യമാണ്. ഇതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്ന രോഗികൾക്കു ഒരു ദിവസം കൊണ്ട് ചികിത്സ നടപടികൾ പൂർത്തിയാക്കി മടങ്ങാൻ സാധിക്കാതെ വരുന്നു. കൂടാതെ ഒപി രജിസ്ട്രേഷൻ കൗണ്ടറിന് മുന്നിൽ വാഹനം പാർക്ക് ചെയ്യരുതെന്ന് കർശന നിർദ്ദേശവുമുണ്ട്. എന്നാൽ വാഹനത്തിൽ എത്തുന്ന രോഗികളെ വാഹനത്തിൽ നിന്ന ഇറക്കി സ്ട്രച്ചറുകളിലോ, വീൽ ചെയറുകളിലോ കയറ്റി ബന്ധപ്പെട്ട ഒപിയിലേക്ക് കൊണ്ടു പോകണം. ഇതിനു സാധിക്കാതെ വരുന്പോൾ രോഗികളുമായി വരുന്നവരുടെ വാഹനവ്യൂഹം തന്നെ രജിസ്ട്രേഷൻ ബ്ലോക്കിന്റെ മുൻവശത്തെ റോഡിൽ ഉണ്ടാകും. ഇത് അത്യാഹിത വിഭാഗമുൾപ്പെടെ മറ്റ് സ്ഥലങ്ങളിലേക്കു പോകുന്ന വാഹനങ്ങൾക്കു തടസമുണ്ടാക്കുകയും ചെയ്യും. രണ്ടാഴ്ച മുന്പു അത്യാഹിത വിഭാഗത്തിലെത്തിയ രോഗികളെ ആംബുലൻസിൽ…
Read Moreനിയമം എല്ലാവർക്കും ബാധകം; മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ നിരോധന മേഖലയിൽ വാഹനം പാർക്ക് ചെയ്ത ഡോക്ടർമാർക്കെതിരേ കേസ്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിലെ നിരോധന മേഖലയിൽ വാഹനം പാർക്ക് ചെയ്തവർക്കെതിരെ നടപടി സ്വീകരിച്ചു. നിരവധി ജൂണിയർ ഡോക്ടർമാർ, ഓട്ടോറിക്ഷ ഡ്രൈവർമാർ എന്നിവർക്കാണ് ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം പോലീസ് നടപടിയെടുത്തത്. രണ്ട്, മൂന്ന്, നാല് വാർഡുകളുടെ ഇപ്പോഴത്തെ പ്രവേശന കവാടത്തിനു സമീപം പാർക്ക് ചെയ്ത വാഹന ഡ്രൈവർമാർക്കെതിരെയാണ് നടപടി. വാർഡിലേക്കുള്ള പ്രവേശന കവാടത്തിലേക്കുള്ള വഴിയിൽ ടൈൽസ് പാകിയിരിക്കുകയാണ്. അതിനാൽ ഇവിടെ വാഹനം പാർക്ക് ചെയ്യരുതെന്ന് ബോർഡ് സ്ഥാപിച്ചിരുന്നു.സ്ഥാപിച്ചിരുന്ന ബോർഡ് കാണാത്ത വിധത്തിലാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. നിരോധന മേഖലയിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് പലതവണ ജൂണിയർ ഡോക്ടർമാരടക്കം എല്ലാവരോടും പറയുകയും നിരവധി തവണ താക്കീത് നൽകുകയും ചെയ്തിരുന്നു. എന്നിട്ടും പ്രയോജനം ലഭിക്കാതിരുന്നതുകൊണ്ടാണ് പോലീസിന് വിവരം നൽകുകയും അവർ നടപടി സ്വീകരിക്കുകയും ചെയ്തതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 20 വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെയാണ് പെറ്റികേസ് ചാർജ്ജ് ചെയ്തത്.
Read Moreഗർഭസ്ഥ ശിശുവിന്റെ മൃതദേഹം വാർഡിന് പുറത്ത് കിടന്നത് മണിക്കൂറുകളോളം; പരാതി നൽകുമെന്ന് ആസാം സ്വദേശികളായ ദമ്പതികൾ
ഗാന്ധിനഗർ: ആംബുലൻസിൽ പ്രസവിച്ച ഇതര സംസ്ഥാനക്കാരിയുടെ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ഐസൊലേഷൻ വാർഡിന്റെ പുറത്ത് തുണിയിൽ പൊതിഞ്ഞ് വച്ച സംഭവത്തിൽ ഇന്ന് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകും. ആസാം സ്വദേശികളും അടിമാലിയിൽ വാടകയ്ക്ക് താമസിക്കുന്ന അംജാസ് അഫ്സൽ – അഫ്സൽനാ ദന്പതികളുടെ ഗർഭസ്ഥ ശിശുവാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. അടിമാലിയിലെ ഹോട്ടൽ ജീവനക്കാരനാണ് അംജാസ്. അഫ്സൽനാ വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരിയും. ഇവർക്ക് ആറു വയസ് പ്രായമുള്ള ഒരു കുട്ടിയുണ്ട്. രണ്ടാമത്തെ പ്രസവ ചികിത്സ അടിമാലി താലൂക്ക് ആശുപത്രിയിലായിരുന്നു. അവിടെ നടത്തിയ വിദഗ്ധ പരിശോധയിൽ വയറ്റിനുള്ളിൽ ഗർഭസ്ഥ ശിശു മരിച്ചു കിടക്കുകയാണെന്നും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടണമെന്നും ഡോക്ടർമാർ പറഞ്ഞു. അതനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച അടിമാലിയിൽനിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് പുറപ്പെട്ടു. യാത്രാ മധ്യേ അഫ്സൽനാ ആംബുലൻസിൽ പ്രസവിച്ചു.വൈകുന്നേരം 5.30ന് മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിലെത്തി. പരിശോധനയിൽ…
Read Moreപിജിക്ക് പഠിക്കുന്നത് പണം പിടുങ്ങാനോ? പിജി ഡോക്ടർമാർ ഓപ്പറേഷൻ നടത്താൻ രോഗിയിൽ നിന്ന് ഈടാക്കിയത് പതിനായിരങ്ങൾ; എല്ലാത്തിനും ഏജന്റുമാർ; കോട്ടയം മെഡിക്കൽ കോളജിൽ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ഗാന്ധിനഗർ: ശസ്ത്രക്രിയ ഉപകരണങ്ങൾ കൂടിയ വിലയ്ക്കു രോഗിയുടെ ബന്ധുവിനെക്കൊണ്ടു നിർബന്ധിപ്പിച്ചു വാങ്ങിപ്പിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അന്വേഷണ റിപ്പോർട്ട് നാളെ വകുപ്പ് മേധാവിക്ക് നൽകും. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം മൂന്നാം യൂണിറ്റിലെ മൂന്നു ജൂണിയർ ഡോക്ടർ (പിജി വിദ്യാർഥികൾ) മാർക്കെതിരെയാണ് അന്വേഷണം. ആർഎംഒ ഡോ. ആർ.പി. രഞ്ചിൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാർ, ഫോറൻസിക് സർജൻ ഡോ. ടി. ദീപു എന്നിവരാണ് അന്വേഷണ സമിതിയംഗങ്ങൾ. കുമരകം സ്വദേശിയായ ബാബു കൈ ഒടിഞ്ഞതിനെ തുടർന്നാണ് മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്. ഒടിഞ്ഞ ഭാഗത്ത് ഘടിപ്പിക്കേണ്ട ഉപകരണങ്ങൾ വാങ്ങാനുള്ള ലിസ്റ്റ് ഒരു ജൂനിയർ ഡോക്ടർ ബന്ധുവിനു കൈവശം നൽകി. 12,500 രൂപ ചെലവ് വരുമെന്നും ആയതിനാൽ പണവും ലിസ്റ്റും കന്പനിയുടെ ഏജന്റ് കൈവശം നൽകിയാൽ മതിയെന്നും ഡോക്ടർ നിർദ്ദേശിച്ചു. തുടർന്ന് 500…
Read More‘കോവിഡ് പോയിട്ടൊന്നും ഇല്ല കേട്ടോ’; കോട്ടയം മെഡിക്കൽ കോളജിലെ പൊടിപാറ ബ്ലോക്കിൽ ‘പൊടി പാറും’ തിരക്ക്
ഗാന്ധിനഗർ: കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പരിശോധനാ കേന്ദ്രത്തിൽ വൻ തിരക്ക്. ഇവിടുത്തെ തിരക്ക് നിയന്ത്രിക്കാൻ സെക്യൂരിറ്റി ജീവനക്കാരുമില്ല. പൊടിപാറ ബ്ലോക്കിലെ പരിശോധനാ കേന്ദ്രത്തിൽ ഇന്നലെ വൈകുന്നേരം നാലുവരെ നൂറോളം പേരാണ് കോവിഡ് നിയന്ത്രണങ്ങൾ പോലും വകവയ്ക്കാതെ ഇവിടെ തടിച്ചുകൂടിയത്. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ രക്തവും മറ്റും പരിശോധിക്കാൻ ഇവിടെയാണ് നിർദേശിക്കാറുള്ളത്. ഇവിടെ പ്രവർത്തിക്കുന്ന കൗണ്ടറുകളുടെ എണ്ണത്തിലെ പരിമിതിയാണ് തിരക്കിനു കാരണമെന്നും പറയപ്പെടുന്നു. പരിശോധനയ്ക്കുള്ള വസ്തുക്കൾ സ്വീകരിക്കുന്നതിനും ഫീസ് ഈടാക്കുന്നതിനും പരിശോധനാ റിപ്പോർട്ടുകൾ വാങ്ങുന്നതിനും ഓരോ കൗണ്ടറുകൾ മാത്രമാണുളളത്. കൂടുതൽ കൗണ്ടറുകൾ തുറക്കുകയും പരിശോധനാ ഫലം തിരികെ നൽകുന്നതിനു സമയം ക്രമീകരിക്കുകയും ചെയ്താൽ തിരക്ക് ഒഴിവാക്കാൻ കഴിയും. അധികൃതർ അടിയന്തരമായി ഇക്കാര്യം നടപ്പിലാക്കണമെന്നു രോഗികളുടെ ബന്ധുക്കളും കൂട്ടിരിപ്പുകാരും ആവശ്യപ്പെട്ടു.
Read Moreആരോഗ്യമന്ത്രി കാണേണ്ട കാഴ്ച തന്നെ..! കോട്ടയം മെഡിക്കൽ കോളജ് പൊടിപാറ ബ്ലോക്കിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നില്ല
ഗാന്ധിനഗർ: കോവിഡ് ഭീതിജനകമാം വിധം പടർന്നു പിടിക്കുന്പോഴും നിയന്ത്രണങ്ങൾ പാലിക്കാതെ മെഡിക്കൽ കോളജിലെ ലാബ് പരിശോധനാ കേന്ദ്രം. ഇവിടെ ജനങ്ങൾ തടിച്ചുകൂടി നില്ക്കുന്നത് പതിവ് സംഭവമാണ്. മെഡിക്കൽ കോളജ് കോന്പൗണ്ടിൽ പ്രവർത്തിക്കുന്ന പൊടിപാറ മെമ്മോറിയൽ ബ്ലോക്കിൽ 24 മണിക്കൂറുംപ്രവർത്തിക്കുന്ന പരിശോധനാ കേന്ദ്രത്തിൽ നൂറു കണക്കിനാളുകളാണ് കൂട്ടം കൂടി തങ്ങളുടെ ഉൗഴം കാത്ത് നിൽക്കുന്നത്. രോഗികളുടെ പരിശോധനാ സാംപിളുകൾ നൽ കാനും പരിശോധന ഫലങ്ങൾ തിരികെ വാങ്ങുന്നതിനുമാണ് രോഗികളുടെ ബന്ധുക്കളും കൂട്ടിരിപ്പുകാരും ഇവിടെ ക്യൂ നിൽക്കുന്നത്. സാംപിളുകൾ നല്കാനും, പണം അടയ്ക്കാനും പരിശോധനാ ഫലം സ്വീകരിക്കാനുമായി ഇവിടെ നാലു കൗണ്ടറുകൾ മാത്രമാണുള്ളത്. അതിനാൽ കൂടുതൽ കൗണ്ടറുകൾ തുറക്കുകയും ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്തണമെന്നുമാണ് ആവശ്യം.
Read Moreമെഡിക്കൽ കോളജിൽ കോവിഡ് മാനദണ്ഡങ്ങൾ ബാധകമല്ലേ? വാക്സിനേഷൻ കേന്ദ്രത്തിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
ആർപ്പൂക്കര: ഇവിടെ കോവിഡ് മാനദണ്ഡങ്ങൾ ബാധകമല്ലേ? മെഡിക്കൽ കോളേജ് വാക്സിനേഷൻ കേന്ദ്രത്തിൽ ഇന്നലെ തടിച്ചുകൂടിയത് നുറുകണക്കിനാളുകൾ. കോട്ടയം മെഡിക്കൽ കോളജിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിലാണ് വാക്സിൻ സ്വീകരിക്കാനെത്തിയവർ തടിച്ചുകൂടിയത്. കോവിഡ് നിയന്ത്രങ്ങൾ ഒന്നും പാലിക്കാതെയാണ് ഇവർ തടിച്ചുകൂടിയത്. ഇന്നലെ രാവിലെ ഒന്പതു മുതലാണ് കേന്ദ്രത്തിൽ വാക്സിനേഷൻ തുടങ്ങിയത്. രാവിലെതന്നെ നിരവധി ആളുകൾ ഇവിടെത്തിയിരുന്നു. പിന്നീട് വാക്സിൻ സ്വീകരിക്കുവാൻ കൂടുതൽ ആളുകൾ എത്തിത്തുടങ്ങിയതോടെയാണ് സാമൂഹ്യ അകലം കാറ്റിൽ പറത്തി ആലുകൾ കൂട്ടംകൂടിയത്. ഗൈനക്കോളജി വിഭാഗത്തിനു സമീപമാണ് മെഡിക്കൽ കോളജിലെ വാക്സിനേഷൻ കേന്ദ്രം. തടിച്ചുകൂടിയവരെ നിയന്ത്രിക്കാനോ ആവശ്യമായ നിർദേശങ്ങൾ നൽകാനോ സുരക്ഷാ ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതുമില്ല. ആളുകൾ കൂട്ടംകൂടുന്നതും സന്പർക്കത്തിൽ ഏർപ്പെടുന്നതും രോഗവ്യാപനത്തിനു കാരണമാകുമെന്ന ബോധ്യമുണ്ടായിരിക്കെ അധികൃതർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മടിക്കുകയാണ്.
Read More