ഗാന്ധിനഗര്‍ : കോട്ടയം മെഡിക്കല്‍ കോളജ് എംആര്‍ഐ സ്കാനിംഗ്, സിടി സ്കാനിംഗ് വിഭാഗങ്ങളില്‍ രോഗികള്‍ക്കു റിപ്പോര്‍ട്ടുകള്‍ മാറി നല്‍കുന്നതായി വ്യാപക പരാതി. പരാതിക്കാരിൽ അധികവും ആശുപത്രി ജീവനക്കാരായതിനാൽ പ്രശ്നം ഒതുക്കിത്തീര്‍ക്കുകയായിരുന്നു. അടുത്തിടെ പാലാ രാമപുരം സ്വദേശിയായ 60കാരന് നട്ടെല്ലിന്റെ എംആര്‍ഐ സ്കാനിംഗ് റിപ്പോർട്ടിനു പകരം നൽകിയതു മറ്റൊരു രോഗിയുടെ തലയുടെ സ്കാനിംഗ് റിപ്പോര്‍ട്ട്. പിന്നീട് റിപ്പോര്‍ട്ട് മാറ്റിവാങ്ങുകയായിരുന്നു. റിപ്പോര്‍ട്ട് വാങ്ങിയ രോഗിയുടെ ബന്ധു മെഡിക്കല്‍ കോളജ് ജീവനക്കാരനായതിനാല്‍ ആശുപത്രി അധികൃതര്‍ക്കു പരാതി നല്‍കിയില്ല. ഈ സംഭവത്തിന് ശേഷം ആശുപത്രിയിലെ മറ്റൊരു ജീവനക്കാരിക്കും ഭര്‍ത്താവിനും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായി. ജീവനക്കാരിയുടെ ഭര്‍ത്താവ് സിടി ആന്‍ജിയോഗ്രാം പരിശോധനയ്ക്കു വിധേയനായി. അവിടെനിന്നു ലഭിച്ചത് മറ്റൊരു രോഗിയുടെ പരിശോധനാ റിപ്പോര്‍ട്ട്. ജീവനക്കാരി വയറിന്റെ സ്കാനിംഗിനു (യുഎസ്ജി) വിധേയമായി ശേഷം ലഭിച്ച റിപ്പോര്‍ട്ടും മാറിപ്പോയിരുന്നു. ഗുരുതരമായ മൂന്നു സംഭവങ്ങള്‍ ഉണ്ടായിട്ടും ആശുപത്രി അധികൃതര്‍ക്ക് പരാതി…
Read MoreTag: kottayam medical college
249 കോടിയുടെ നിര്‍മാണത്തില്‍ അപകാത? കോട്ടയം മെഡിക്കല്‍ കോളജിലെ തീപിടിത്തത്തില്‍ ദുരൂഹത
കോട്ടയം: മെഡിക്കല്‍ കോളജില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിനു തീപിടിച്ച സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് ആരോപണം. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്നു പടര്‍ന്ന തീ മറ്റു നിലകളിലേക്കു വ്യാപിച്ചു. ഇനി കെട്ടിടം ഉപയോഗിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ലെന്നു പൊതുമരാമത്തു വകുപ്പ് ടെക്നിക്കല്‍ അസസ്മെന്റ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ രാഷ് ട്രദീപികയോടു പറഞ്ഞു. നിര്‍മാണത്തിന് ഉപയോഗിച്ച കമ്പികളും കോണ്‍ക്രീറ്റുകളും ശക്തമായി ചൂടായതിനാല്‍ കെട്ടിടത്തിനു ബലക്ഷയം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ചൂടു പിടിച്ചതോടെ കമ്പി വികസിക്കുകയും ബീമിനു ബലക്ഷയം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. 249 കോടി ചെലവിട്ടാണ് ജനറല്‍ സര്‍ജറി വാര്‍ഡ് നിർമിക്കുന്നത്. നിര്‍മാണത്തില്‍ അപകാത സംഭവിച്ചതാണോ തീപിടിത്തത്തിനു കാരണമെന്നും സംശയിക്കുന്നു.
Read Moreകോട്ടയം മെഡിക്കൽ കോളജിലെ തീപിടുത്തം; വൈദ്യുതി കണക്ഷൻ ഇല്ലാത്ത കെട്ടിടത്തിൽ ഷോർട്ട് സർക്യൂട്ടെന്നു റിപ്പോർട്ട്; തീ അണയ്ക്കുന്നതിനിടെ വെള്ളം തീർന്ന് പ്രതിസന്ധിയിലായി അഗ്നിശമന സേന
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജനറൽ സർജറി വാർഡിനായി നിർമാണത്തിലിരുന്ന കെട്ടിടത്തിനു തീ പിടിച്ചത് ഷോർട്ട് സർക്യൂട്ട് മൂലമെന്ന് പ്രഥമിക നിഗമനം. സംഭവത്തിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറിയതായി ആശുപത്രി അധികൃതർ അറിയിച്ചു. മെഡിക്കൽകോളജ് വൈസ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ്കുമാർ, ആർഎംഒ ഡോ. ലിജോ മാത്യു, ഫയർ ആൻഡ് സേഫ്റ്റി ജില്ലാ ഓഫീസർ അനൂപ് രവീന്ദ്രൻ, എസ്എച്ച്ഒ അനിൽകുമാർ, ഗാന്ധിനഗർ എസ്എച്ച്ഒ കെ. ഷിജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആരോഗ്യ വകുപ്പ് അധികൃതർക്ക് വിവരം കൈമാറിയത്. ഷോർട്ട് സർക്യൂട്ട് ആകാം തീപിടിത്തത്തിന് കാരണമെന്നാണ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ ഔദ്യോഗികമായി ഇല്ലാത്തതിനാൽ പിന്നെയെങ്ങനെയാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടായതെന്ന് അന്വേഷിക്കുന്നുണ്ട്. അതേസമയം പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം നടത്തിയ പ്രാഥമിക…
Read Moreകോട്ടയം മെഡിക്കൽ കോളജിലെ വിവാദ പിആർഒ നിയമനം; പോലീസ് അന്വേഷണം ആരംഭിച്ചു
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പിആർഒ നിയമനം സംബന്ധിച്ചുള്ള വിവാദത്തിൽ ആരോപണവിധേയയായ യുവതി ജില്ലാ പോലീസിനു നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ പോലീസ് മെഡിക്കൽ കോളജിലെത്തി. ഇന്നലെ സൂപ്രണ്ട് ഓഫീസിലെത്തിയ അന്വേഷണസംഘം, ജനുവരി ആറിന് നടന്ന പിആർഒ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് യുവതിക്ക് അയച്ച കത്തിനെ സംബന്ധിച്ചുള്ള രേഖകൾ പരിശോധിച്ചു. പോലീസിന്റെ അന്വേഷണത്തിൽ യുവതിക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ കത്ത് അയച്ചിട്ടില്ലെന്ന് കണ്ടെത്തിയെന്നാണ് സൂചന. അങ്ങനെയെങ്കിൽ യുവതി ഇന്റർവ്യൂവിന് ഹാജരാകുവാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ശക്തമായ അഷണ മുണ്ടാകും. മെഡിക്കൽ കോളജിൽ പിആർഒ ട്രെയിനിയായിരുന്ന ഏറ്റുമാനൂർ പേരൂർ സ്വദേശിനിയോടാണ് ഇന്റർവ്യൂവിന് ഹാജരാകാൻ ആവശ്യപ്പെട്ടത്. സൂപ്രണ്ട് ഓഫീസിൽ നടന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാൻ എച്ച്ഡിസി ഓഫീസിൽനിന്ന് എട്ട് ഉദ്യോഗാർഥികൾക്കാണ് കത്ത് അയച്ചത്. കാക്കനാട് പ്രൊഫഷണൽ എംപ്ലോയ്മെന്റിൽനിന്നു ലഭിച്ച സീനിയോരിറ്റി ലിസ്റ്റ് അനുസരിച്ചായിരുന്നു നടപടി.ഇന്റർവ്യൂവിന് ആറു പേർ ഹാജരായി. ആറാം സ്ഥാനത്തുണ്ടായിരുന്ന ഉദ്യോഗാർഥി എത്തിയിരുന്നില്ല. ഈ…
Read Moreരോഗികളോടും കൂട്ടിരുപ്പുകാരോടും മോശം പെരുമാറ്റം; കോട്ടയം മെഡിക്കൽ കോളജിയിൽ എച്ച്ഡിഎസ് ജീവനക്കാർക്കെതിരേ പരാതി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെത്തുന്ന രോഗികളോടും കൂട്ടിരിപ്പുകാരോടും പുതിയ ബാച്ചിൽപ്പെട്ട ചില എച്ച്ഡിഎസ് ജീവക്കാർ മോശമായി പെരുമാറുന്നതായി പരാതി. പ്രധാനമായും കാൻസർ വാർഡ്, ഹൃദയ ശസ്ത്രക്രീയ വിഭാഗങ്ങളിലെ എച്ച്ഡിഎസ് ജീവനക്കാർക്കെതിരെയാണ് പരാതികൾ വർധിക്കുന്നത്. ആശുപത്രിയിലെ സർക്കാർ ജീവനക്കാരോടും ഇക്കൂട്ടർ മോശമായ ഇടപെടലുകൾ നടത്താറുണ്ടെന്ന പരാതി നിലനിൽക്കവേയാണ് രോഗികളുടെയും അവരുടെ കൂടെയെത്തുന്നവരുടെയും രേഖാമൂലമുള്ള പരാതികൾ സൂപ്രണ്ടിനു ലഭിക്കുന്നത്. കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് സർക്കാരിൽനിന്നും മറ്റു വിവിധ ഏജൻസികളിൽനിന്നും ചികിത്സാ ധനസഹായം ലഭിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ വാങ്ങുന്ന സെക്ഷൻ, രജിസ്ട്രേഷൻ കൗണ്ടർ, ഹൃദയ ശസ്ത്രക്രിയാ വിഭാഗം എന്നിവിടങ്ങളിലെ ചിലരുടെ മോശം പെരുമാറ്റമാണു പരാതികൾക്കു കാരണം.
Read Moreകടം വീട്ടാൻ 200 നൽകാമെന്ന സർക്കാർ വാഗ്ദാനം പാഴായി; കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയകൾ മുടങ്ങുന്നു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിന്റെ കടബാധ്യത പരിഹരിക്കാൻ 200 കോടി നൽകുമെന്ന സർക്കാർ പ്രഖ്യാപനം കടലാസിൽ മാത്രമെന്ന് ആശുപത്രി അധികൃതർ. കോടിക്കണക്കിന് രൂപയാണ് ശസ്ത്രക്രിയ അനുബന്ധ ഉപകരങ്ങൾ വാങ്ങിയ ഇനത്തിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് മെഡിക്കൽ കോളജ് നൽകാനുള്ളത്. ഈ ഇനത്തിൽ 10 കോടി രൂപയാണ് മെഡിക്കൽ കോളജ് പരിസരത്ത് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിനുമാത്രം നൽകാനുള്ളത്. മൂന്നു മാസം കൂടുന്പോൾ നൽകിയിരുന്ന ഫണ്ടുകളാണ് ഒന്നര വർഷം പിന്നിട്ടിട്ടും കൊടുക്കാത്തത്. സാധാരണയായി കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷുറൻസ് പദ്ധതിക്കായി ലഭിക്കുന്ന തുകയാണ് വകമാറ്റി എച്ച്ഡിഎസ് ജീവനക്കാർക്ക് ശന്പളം കൊടുക്കുന്നതും സ്വകാര്യസ്ഥാപനങ്ങൾക്ക് നൽകുന്നതും. എന്നാൽ കാസ്പിന്റെ ഫണ്ട് ലഭ്യമാക്കാൻ ആശുപത്രി അധികൃതർ കഠിനശ്രമം നടത്തുന്നുണ്ടെങ്കിലും സർക്കാർ കനിഞ്ഞിട്ടില്ല. ശസ്ത്രക്രിയ അനുബന്ധ ഉപകരങ്ങളുടെ അപര്യാപ്തത കാരണം ഹൃദയ ശസ്ത്രക്രിയാവിഭാത്തിലെ ശസ്ത്രക്രിയകൾവരെ മാറ്റിവയ്ക്കുകയാണ്. ശസ്ത്രക്രിയ മാറ്റിവച്ചതു മൂലം ഒരു രോഗി മരിക്കാനിടയായ സംഭവത്തിൽ…
Read Moreബന്ധുക്കൾ ഒന്ന് ഉറക്കെ പറഞ്ഞിരുന്നെങ്കിൽ..! ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ചതിൽ വീട്ടുകാർക്ക് ശ്രദ്ധക്കുറവെന്ന് ആശുപത്രി അധികൃതർ; നിരത്തുന്ന കാരണങ്ങൾ ഇങ്ങനെ…
ഗാന്ധിനഗര്‍: ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് മരിക്കാനിടയായ സംഭവത്തില്‍ പ്രാഥമിക ചികിത്സയില്‍ നഴ്സിന്റെ വീട്ടുകാര്‍ക്ക് വീഴ്ച സംഭവിച്ചതായി ആശുപത്രി അധകൃതർ ആരോപിച്ചു. തിരുവനന്തപുരം പ്ലാമുട്ടുക്കടതോട്ടത്ത് വിളക്കത്ത് വിനോദിന്റെ ഭാര്യയും അസ്ഥിരോഗ വിഭാഗത്തിലെ നഴ്സുമായ രശ്മി രാജ് (32) ആണ് മരിച്ചത്. കഴിഞ്ഞ 29ന് വൈകുന്നേരം രശ്മി സംക്രാന്തിയിലുള്ള ഹോട്ടല്‍ പാര്‍ക്കില്‍നിന്ന് അല്‍ഫാം ഓര്‍ഡര്‍ നല്കി വാങ്ങുകയായിരുന്നു. ഭക്ഷണം കഴിച്ച് രാത്രിയോടെ ഛര്‍ദിയും വയറിളക്കവും ഉണ്ടായി. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവിടെ പ്രവേശിപ്പിച്ചപ്പോള്‍ എവിടെനിന്നാണ് ഭക്ഷണം കഴിച്ചതെന്ന് ഡ്യൂട്ടി ഡോക്ടര്‍മാരോട് പറഞ്ഞില്ലെന്നാണ് അത്യാഹിത വിഭാഗത്തില്‍നിന്ന് ലഭിക്കുന്ന വിവരം. തുടര്‍ന്ന് ആശ്വാസമായതോടെ അത്യാഹിത വിഭാഗത്തില്‍നിന്നു നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് വാങ്ങി ഹോസ്റ്റലിലേയ്ക്ക് മടങ്ങാതെ തിരുവാര്‍പ്പിലുള്ള വീട്ടിലേയ്ക്കു പോയതായും ആശു പത്രി അധികൃതർ ആരോപിച്ചു. വീട്ടില്‍ ചെന്നശേഷം വൈകുന്നേരത്തോടെ വീണ്ടും ഛര്‍ദിയും വയറിളക്കവും നിയന്ത്രണാതീതമായി.…
Read Moreകുട്ടികളുമായി എത്തുന്നവർ സൂക്ഷിക്കുക; കോട്ടയം മെഡിക്കൽ കോളജിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സജീവം; ലിഫ്റ്റ് കേടായതുകൊണ്ട് മാത്രം ഒരുകുട്ടി രക്ഷപെട്ടകഥയിങ്ങനെ…
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെകൂട്ടിരിപ്പുകാർ കൊണ്ടുവരുന്ന കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണമെന്ന സംഭവങ്ങളാണു പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം സ്ത്രീകൾക്കുള്ള പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന വീട്ടമ്മയുടെ ഒന്നര വയസുള്ള പേരക്കുട്ടിയെ 50 വയസ് പ്രായം തോന്നിരിക്കുന്ന ഒരാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തി. വാർഡിന്റെ സമീപത്തുള്ള ലിഫ്റ്റിൽ കയറാൻ കുട്ടിയുമായി എത്തിയെങ്കിലും ലിഫ്റ്റ് തകരാർ ആയതിനാൽ പോകാൻ കഴിയാതെവന്നു. ഈ സമയം കുട്ടിയുടെ അമ്മ വരികയും കുട്ടിയെ അയാളിൽനിന്ന് വാങ്ങുകയുമായിരുന്നു. എന്നാൽ, വിവരം ആശുപത്രി അധികൃതരെയോ, പോലീസിനെയോ അറിയിച്ചില്ല. ഒരു വർഷം മുന്‍പ് ഗൈനക്കോളജി വിഭാഗത്തിൽനിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് കുട്ടിയെ ഉടൻ കണ്ടെത്തി രക്ഷിതാക്കളെ ഏൽപ്പിക്കാൻ കഴിഞ്ഞത്. സമാനമായി കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങൾ മറ്റു ചില വാർഡുകളിലും നടന്നിരുന്നതായി ജീവനക്കാർ പറയുന്നു. കുട്ടികളുമായി ആശുപത്രിയിലെത്തുന്നവർ കൂടുതൽ…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ അപൂർവ ശസ്ത്രക്രിയയിലൂടെ നട്ടെല്ലിന്റെ വളവു നിവർത്തി; ചികിത്സാ ചിലവ് ഒരു ലക്ഷത്തിൽ താഴെയെന്ന് ഡോക്ടർമാർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും അപൂർവ ശസ്ത്രക്രിയയിലൂടെ പെൺകുട്ടിയുടെ നട്ടെല്ലിന്റെ വളവു നിവർത്തി. 14 വയസുള്ള പെൺകുട്ടിക്കാണ് ന്യൂറോ സർജറി വിഭാഗത്തിൽ ശസ്ത്രക്രിയ നടത്തിയത്. ജന്മനാലോ വളർച്ചാ ഘട്ടത്തിലോ നട്ടെല്ലിനു വളവുണ്ടാകുന്ന രോഗംമൂലം രണ്ടാഴ്ച മുമ്പാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച ശസ്ത്രക്രിയ നടക്കുകയും ഇന്നലെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. കുട്ടിക്ക് ഇപ്പോൾ ശരിയായി നടക്കാമെന്നു മാത്രമല്ല വൈകല്യാവസ്ഥ തീർത്തും മാറുകയും ചെയ്തു. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കു ലക്ഷങ്ങൾ ചെലവു വരുമ്പോൾ മെഡിക്കൽ കോളജിൽ ഒരു ലക്ഷത്തിനു താഴെ മാത്രമാണ് ചെലവായത്. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമാണ് ശസ്ത്രക്രിയ നടത്തിയത്.
Read Moreആശുപത്രി വരാന്തയിൽ അവർ പരസ്പരം കണ്ടുമുട്ടി; മെഡിക്കൽ കോളജിൽ ജീവനക്കാരിയായ കാമുകിയും കാമുകന്റെ ഭാര്യയും തമ്മിൽ കൂട്ടയടി; ഒടുവിൽ സംഭവിച്ചത്…
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽകാലിക ജീവനക്കാരിയായ കാമുകി, കാമുകന്റെ ഭാര്യയുമായി കൂട്ടയടി. ഞായറാഴ്ച ഉച്ചയ്ക്കു മെഡിക്കൽ കോളജ് മൂന്നാം വാർഡിനു സമീപമായിരുന്നു സംഭവം. മെഡിക്കൽ കോളജിൽ അനാഥരോഗികളെ പരിചരിക്കുന്നതിനായി ആശുപത്രി വികസനസമിതി നിയമിച്ച താൽകാലിക ജീവനക്കാരിയാണ് കാമുകി. കാമുകനും വികസനസമിതി നിയമിച്ച ജീവനക്കാരനാണ്. ഇവർ തമ്മിൽ പ്രണയത്തിലാണെന്നും ഇതുസംബന്ധിച്ച് കാമുകന്റെ വീട്ടിൽ ഭാര്യ നിരന്തരമായി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായും പറയപ്പെടുന്നു. കഴിഞ്ഞ ദിവസം മുതൽ ഭാര്യയുടെ പിതൃ സഹോദരൻ മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗത്തിൽ ചികിത്സയിലാണ്. ഞായറാഴ്ച ഇദ്ദേഹത്തെ സന്ദർശിക്കുന്നതിനായി ഭാര്യ വാർഡിലെത്തിയശേഷം പുറത്തേക്ക് പോകുന്നതിനിടയിൽ കാമുകിയെ കണ്ടു. ഇതോടെ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കവും പിന്നീട് സംഘർഷവും ഉണ്ടാകുകയായിരുന്നു.ഇവർ തമ്മിലുള്ള അടിപിടി കണ്ട് ഓടിയെത്തിയ ചികിത്സയിൽ കഴിയുന്ന രോഗിയുടെ മകൾക്കും കിട്ടി കാമുകിയുടെ വക മർദനം. ഭാര്യയെ ക്രൂരമായി മർദിച്ചശേഷം കാമുകി അത്യാഹിത വിഭാഗത്തിൽ ചികിത്സയും…
Read More