തെറ്റിന്‍റെ ‘പൊ​ടി​പ്പാറ’ പൂരം..! മെഡിക്കൽകോളജ് ആശുപത്രി ലാബിൽനിന്ന് തെറ്റായ പരിശോധനാഫലം; ഡോക്ടർ എടുത്ത ശരീയായ തീരുമാനം യുവതിക്ക് ജീവൻ തിരിച്ചുകിട്ടി


ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ലാ​ബി​ൽ നി​ന്നു തെ​റ്റാ​യ ക​ര​ൾ​വീ​ക്ക പ​രി​ശോ​ധ​ന ഫ​ലം ന​ല്കി​യ സം​ഭ​വ​ത്തി​ൽ ബ​ന്ധു​ക്ക​ൾ അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ല്കും.

ത​ല​യോ​ല​പ്പ​റ​ന്പ് സ്വ​ദേ​ശി​നി​യാ​യ ഇരുപത്തേഴുകാ​രി​ക്കാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പൊ​ടി​പ്പാറ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലാ​ബി​ൽ നി​ന്നും ക​ര​ൾ​വീ​ക്ക പ​രി​ശോ​ധ​നാഫ​ലം തെ​റ്റാ​യി ല​ഭി​ച്ച​ത്.

പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ച ഡോ​ക്്ട​ർ മ​റ്റു ര​ണ്ടു ലാ​ബു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ചു. ഇ​വി​ടെനി​ന്നു ല​ഭി​ച്ച പ​രി​ശോ​ധ​നാ ഫ​ലവും മെഡിക്കൽകോളജ് ലാബിലെ ഫലവും ര​ണ്ടു ത​ര​ത്തി​ലാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം വ​യ​റു​വേ​ദ​ന​യെത്തു​ട​ർ​ന്ന് ത​ല​യോ​ല​പ്പ​റ​ന്പ് സ്വ​ദേ​ശി​നി ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ലെ ഒ​പി​യി​ലെ​ത്തി ഡോ​ക്ട​റെ ക​ണ്ടു. ഡോ​ക്ട​ർ ക​ര​ൾ​വീ​ക്ക പ​രി​ശോ​ധ​ന​യാ​യ എ​സ്ജി​ഒ​ടി ന​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ചു.

തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പൊ​ടി​പ്പാറ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലാ​ബി​ൽ സാന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് ന​ൽ​കി. പി​ന്നീ​ട് എ​സ്ജി​ഒ​ടി പ​രി​ശോ​ധ​നാ ഫ​ലം 2053 എ​ന്ന് ല​ഭി​ക്കു​ക​യും ഇ​തു ഡോ​ക്ട​റെ കാ​ണി​ക്കു​ക​യും ചെ​യ്തു.

ഫ​ലം ക​ണ്ട ഡോ​ക്ട​ർ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യി. ഫ​ലം വ​ച്ച് നോ​ക്കി​യാ​ൽ രോ​ഗി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​മ​ല്ലോ​യെ​ന്ന് ക​രു​തു​ന്പോ​ഴാ​ണ് രോ​ഗി ഡോ​ക്്ട​റു​ടെ സ​മീ​പ​ത്തുത​ന്നെ നി​ൽ​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് ഈ ​പ​രി​ശോ​ധ​ന ഒ​ന്നു​കൂ​ടി മ​റ്റൊ​രു ലാ​ബി​ൽ ന​ട​ത്താ​ൻ ഡോ​ക്്ട​ർ നി​ർ​ദേശി​ച്ചു. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ന്പൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ലെ ലാ​ബി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ന​ൽ​കി.

അ​വി​ടെനി​ന്നു കി​ട്ടി​യ എ​സ്ജി​ഒ​ടി ഫ​ലം വെ​റും 23. എ​ന്നാ​ൽ ഒ​ന്നു​കൂ​ടി പരിശോധന ന​ട​ത്തി​യാ​ലോ​യെ​ന്ന് ഡോ​ക്ട​ർ തീ​രു​മാ​നി​ച്ചു.

മ​റ്റൊ​രു സ്വ​കാ​ര്യ ലാ​ബി​ൽ ന​ട​ത്തി​യ​പ്പോ​ൾ എ​സ്ജി​ഒ​ടി ഫ​ലം 18. ശ​രാ​ശ​രി എ​സ്ജി​ഒ​ടി 40 എ​ന്നി​രി​ക്കേ 2053 വ​ന്ന​തെ​ങ്ങ​നെ​യെ​ന്നാ​ണ് രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ സം​ശ​യം.

മെ​ഡി​ക്ക​ൽ കോ​ള​ജ് ലാ​ബി​ൽ മ​തി​യാ​യ യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രെ, താ​ല്ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തി കു​ത്തി​നി​റ​യ്ക്കു​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

തു​ട​ർ​ന്നാ​ണ് തെ​റ്റാ​യ പ​രി​ശോ​ധ​ന ഫ​ലം ന​ല്കി​യ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു പ​രാ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ന്വേ​ഷി​ച്ച​ശേ​ഷം പ്ര​തി​ക​രി​ക്കാ​മെ​ന്നും ലാ​ബ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment