നിയമം എല്ലാവർക്കും ബാധകം; മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ നി​രോ​ധ​ന മേ​ഖ​ല​യി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെയ്ത ഡോക്ടർമാർക്കെതിരേ കേസ്


ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ലെ നി​രോ​ധ​ന മേ​ഖ​ല​യി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

നി​ര​വ​ധി ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​ർ, ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

ര​ണ്ട്, മൂ​ന്ന്, നാ​ല് വാ​ർ​ഡു​ക​ളു​ടെ ഇ​പ്പോ​ഴ​ത്തെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു സ​മീ​പം പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. വാ​ർ​ഡി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ൽ ടൈ​ൽ​സ് പാ​കി​യി​രി​ക്കു​ക​യാ​ണ്.

അ​തി​നാ​ൽ ഇ​വി​ടെ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യ​രു​തെ​ന്ന് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രു​ന്നു.സ്ഥാ​പി​ച്ചി​രു​ന്ന ബോ​ർ​ഡ് കാ​ണാ​ത്ത വി​ധ​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്.

നി​രോ​ധ​ന മേ​ഖ​ല​യി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യ​രു​തെ​ന്ന് പ​ല​ത​വ​ണ ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​ര​ട​ക്കം എ​ല്ലാ​വ​രോ​ടും പ​റ​യു​ക​യും നി​ര​വ​ധി ത​വ​ണ താ​ക്കീ​ത് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നി​ട്ടും പ്ര​യോ​ജ​നം ല​ഭി​ക്കാ​തി​രു​ന്ന​തു​കൊ​ണ്ടാ​ണ് പോ​ലീ​സി​ന് വി​വ​രം ന​ൽ​കു​ക​യും അ​വ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

20 വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ​യാ​ണ് പെ​റ്റി​കേ​സ് ചാ​ർ​ജ്ജ് ചെ​യ്ത​ത്.

Related posts

Leave a Comment