കോവളം തീരത്ത് സ്വര്‍ണം അടിയുന്നു ! അഞ്ചു പവന്‍ വരെ കിട്ടിയവരുണ്ടെന്ന് ദൃക്‌സാക്ഷികള്‍; സീസണ്‍ കഴിഞ്ഞതോടെ ആളൊഴിഞ്ഞ ബീച്ച് ഇപ്പോള്‍ സ്വര്‍ണവേട്ടക്കാരുടെ വിഹാരകേന്ദ്രം…

കേരളത്തിലെ തിരക്കേറിയ ബീച്ചുകളില്‍ ഒന്നാണ് കോവളം ബീച്ച്. ഒരുവശത്ത് പച്ചപ്പും മറുവശത്ത് അറബിക്കടലിന്റെ മനോഹാരിതയും തുളുമ്പുന്ന കോവളം സഞ്ചാരികളുടെ പറുദീസയാണ്. പക്ഷെ ഇപ്പോള്‍ സഞ്ചാരികള്‍ ഒഴിഞ്ഞ തീരത്തേയ്ക്ക് സ്വര്‍ണവേട്ടയ്ക്കായി ആളുകളുടെ തിരക്കാണ്. കടലമ്മയെടുക്കുന്നത് കടലമ്മ തന്നെ തിരിച്ച് കൊടുക്കുമെന്നാണല്ലോ പഴമക്കാര്‍ പറയുന്നത്. ഇത്തരത്തില്‍ കടലമ്മയുടെ സമ്മാനമായി അഞ്ചു പവന്‍ വരെ കിട്ടിയവരുണ്ട് കൂട്ടത്തില്‍. വെള്ള മണലില്‍ സാധനങ്ങള്‍ വീണാല്‍ പുതഞ്ഞുപോകുന്ന സ്ഥിതിയുണ്ട്. കറുത്ത മണല്‍ പുതയുന്ന സ്വഭാവമില്ലാത്തതിനാല്‍ കളഞ്ഞുപോയ വസ്തുക്കള്‍ തെളിഞ്ഞു വരുമത്രെ. ഇതിലാണ് സ്വര്‍ണവേട്ടക്കാരുടെ നോട്ടം. അപ്രതീക്ഷിത നിധി ലഭ്യതയുടെ മാടിവിളിയില്‍ ലോട്ടറി വില്‍പനക്കാര്‍ പോലും സ്വര്‍ണം തിരയാന്‍ തീരത്തേക്ക് വരുന്നുണ്ട്. തീരത്തെത്തിയ സഞ്ചാരികളില്‍ നിന്നു കടലിലും തീരത്തുമായി നഷ്ടപ്പെട്ട സ്വര്‍ണവെള്ളി ആഭരണങ്ങള്‍, നാണയത്തുട്ടുകള്‍ അങ്ങനെ എന്നന്നേക്കുമായി കൈമോശം വന്നുവെന്നു വിചാരിച്ച വിലപിടിച്ച വസ്തുക്കള്‍ ഈ മണ്‍സൂണ്‍ കാലത്ത് കടലമ്മ തിരിച്ച് തരും. അങ്ങനെ നോക്കുന്നവര്‍…

Read More