“ഹി​ഗ്വി​റ്റ’ വിവാദം;  സി​നി​മ​യ്ക്ക് പേ​രു ന​ൽ​കു​ന്ന​ത്  വി​ല​ക്കി ഫി​ലിം ചേം​ബ​ർ; ദുഖകരമെന്ന് സംവിധായകൻ


കൊ​ച്ചി: സം​വി​ധാ​യ​ക​ൻ ഹേ​മ​ന്ത് ജി.​ നാ​യ​രു​ടെ ഹി​ഗ്വി​റ്റ എ​ന്ന സി​നി​മ​യ്ക്ക് ആ ​പേ​രു ന​ൽ​കു​ന്ന​ത് വി​ല​ക്കി ഫി​ലിം ചേം​ബ​ർ. സി​നി​മ​യു​ടെ പേ​രി​നു മാ​ത്ര​മാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഹി​ഗ്വി​റ്റ എ​ൻ.​എ​സ്. മാ​ധ​വ​ന്‍റെ പ്ര​ശ​സ്ത​മാ​യ ചെ​റു​ക​ഥ​യാ​ണ്. എ​ൻ.​എ​സ്. മാ​ധ​വ​നി​ൽനി​ന്ന് അ​നു​മ​തി വാ​ങ്ങാ​ൻ ഫി​ലിം ചേം​ബ​ർ നി​ർ​ദേ​ശി​ച്ചു.ഹി​ഗ്വി​റ്റ എ​ന്ന പ്ര​ശ​സ്ത​മാ​യ ത​ന്‍റെ ക​ഥ​യു​ടെ പേ​രി​നു​മേ​ൽ ത​നി​ക്ക് യാ​തൊ​രു അ​വ​കാ​ശ​വും ഇ​ല്ലാ​തെ പോ​കു​ന്ന​ത് ദു:​ഖ​ക​ര​മാ​ണെ​ന്ന് എ​ഴു​ത്തു​കാ​ര​ൻ എ​ൻ.​എ​സ്. മാ​ധ​വ​ൻ ക​ഴി​ഞ്ഞ ദി​വ​സം ട്വീ​റ്റ് ചെ​യ്തി​രു​ന്നു.

ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് എ​ൻ.​എ​സ്. മാ​ധ​വ​ൻ പ്ര​തി​ക​രി​ച്ച​ത്. ’മ​ല​യാ​ള സി​നി​മ എ​ക്കാ​ല​വും എ​ഴു​ത്തു​കാ​രെ സ്നേ​ഹി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും മാ​ത്ര​മേ ചെ​യ്തി​ട്ടു​ള്ളൂ.

അ​നേ​കം ത​ല​മു​റ​ക​ൾ അ​വ​രു​ടെ സ്കൂ​ൾ ത​ല​ത്തി​ൽ പ​ഠി​ച്ച എ​ന്‍റെ ക​ഥ​യു​ടെ ത​ല​ക്കെ​ട്ടി​ൽ എ​നി​ക്കു​ള്ള അ​വ​കാ​ശം മ​റി​ക​ട​ന്നു​കൊ​ണ്ട് ഒ​രു സി​നി​മ ഇ​റ​ങ്ങു​ന്നു.

ഒ​രു ഭാ​ഷ​യി​ലെ​യും ഒ​രു എ​ഴു​ത്തു​കാ​ര​നും എ​ന്‍റെ​യ​ത്ര ക്ഷ​മി​ച്ചി​രി​ക്കി​ല്ല. എ​ഴു​ത്തു​കാ​ര​ൻ എ​ന്ന നി​ല​യി​ൽ എ​നി​ക്ക് ഇ​ത്ര​യേ പ​റ​യാ​നു​ള്ളൂ, ഇ​ത് ദു:​ഖ​ക​ര​മാ​ണ്’- എ​ന്നാ​യി​രു​ന്നു എ​ൻ.​എ​സ്. മാ​ധ​വ​ന്‍റെ ട്വീ​റ്റ്.

ഇ​തി​നു പി​ന്നാ​ലെ ക​വി​യും സാ​ഹി​ത്യ അ​ക്കാ​ദ​മി ചെ​യ​ർ​മാ​നു​മാ​യ കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ എ​ൻ.​എ​സ്. മാ​ധ​വ​നെ പി​ന്തു​ണ​ച്ച് പ്ര​തി​ക​രി​ച്ചി​രു​ന്നു. ഹി​ഗ്വി​റ്റ എ​ന്ന​ത് മ​ല​യാ​ളി വാ​യ​ന​ക്കാ​രെ​ങ്കി​ലും അ​റി​യു​ന്ന​ത് എ​ൻ.​എ​സ്. മാ​ധ​വ​ന്‍റെ ക​ഥ​യി​ലൂ​ടെ​യാ​ണ്.

​പേ​രി​ൽ മ​റ്റൊ​രു ക​ഥ പ​റ​യു​ന്ന സി​നി​മ ഇ​റ​ങ്ങു​ന്ന​തി​ൽ അ​നീ​തി​യു​ണ്ടെ​ന്നാ​ണ് കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞ​ത്.അ​തേ​സ​മ​യം, ഹി​ഗ്വി​റ്റ എ​ന്ന സി​നി​മ​യ്ക്ക് എ​ൻ.​എ​സ്. മാ​ധ​വ​ന്‍റെ പു​സ്ത​ക​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ഹേ​മ​ന്ത് ജി. ​നാ​യ​ർ കൊ​ച്ചി​യി​ൽ പ​റ​ഞ്ഞു.

പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​റാ​യ സി​നി​മ​യു​ടെ ക​ഥ​യി​ൽ പ്ര​തീ​ക​മെ​ന്ന നി​ല​യി​ലാ​ണ് ഈ ​പേ​രി​ട്ട​ത്. താ​ൻ ഏ​റെ ബ​ഹു​മാ​നി​ക്കു​ന്ന എ​ഴു​ത്തു​കാ​ര​നാ​ണ് എ​ൻ.​എ​സ്. മാ​ധ​വ​നെ​ന്നും അ​ദ്ദേ​ഹ​ത്തെ നേ​രി​ൽ കാ​ണാ​ൻ ശ്ര​മി​ക്കു​മെ​ന്നും ഹേ​മ​ന്ത് പ​റ​ഞ്ഞു.

സെ​ക്ക​ൻ​ഡ് ഹാ​ഫ് പ്രൊ​ഡ​ക്ഷ​ൻ​സ് ഇ​ൻ അ​സോ​സി​യേ​ഷ​ൻ വി​ത്ത് മാം​ഗോ​സ് എ​ൻ കോ​ക്ക​ന​ട്ട്സി​ന്‍റെ ബാ​ന​റി​ൽ ബോ​ബി ത​ര്യ​ൻ, സ​ജി​ത് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 2019 ൽ ​ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യ ചി​ത്രം ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ റി​ലീ​സി​ന് എ​ത്തും.

Related posts

Leave a Comment