ചിരിപ്പിച്ചും ചിന്തിപ്പിച്ചും ‘കുല്‍സിതന്‍’ ! ലോക്ക്ഡൗണ്‍ കാലത്ത് മൊബൈല്‍ ഫോണ്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പ്രമേയമാക്കിയുള്ള ഹ്രസ്വചിത്രം വൈറലാകുന്നു…

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ തുടരുമ്പോള്‍ എല്ലാവരും വീടിനുള്ളിലാണ്. മുമ്പ് മൊബൈല്‍ ഫോണില്‍ മുഴുകിയിരുന്നവര്‍ ഇന്ന് വീട്ടുകാരുമായി മനസ്സു തുറന്ന് സംസാരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഒരുങ്ങിയ കുല്‍സിതന്‍ എന്ന ഹ്രസ്വചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അമിതമായ മൊബൈല്‍ ഉപയോഗം മൂലം വീടുകളില്‍ പരസ്പര സംസാരവും ശ്രദ്ധയും കുറഞ്ഞ് വരുന്നത് വസ്തുതയാണ്. പലരും കുല്‍സിത പ്രവര്‍ത്തികള്‍ (ലഘുവായ നേരമ്പോക്ക് തരത്തിലും വളരെ തീവ്രമായ തലത്തിലും രഹസ്യമായ സൗഹൃദങ്ങളും ആശയവിനിമയങ്ങളും) നടത്തുന്നുമുണ്ട്. അതൊന്നും ലോക് ഡൗണില്‍ സാധ്യമല്ല. ഇക്കാര്യം നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുകയാണ് കുല്‍സിതനില്‍. തിരക്കഥാകൃത്തായ അഭയ കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഹ്രസ്വ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഷാജു പി. ഉണ്ണിയാണ്. ക്യാമറ ജിക്കു ജേക്കബ് പീറ്ററും സംഗീതം ശങ്കര്‍ ശര്‍മയുമാണ്. യൂട്യൂബില്‍ റിലീസ് ചെയ്ത ഹ്രസ്വചിത്രം ഇതിനോടകം പതിനായിരക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു.

Read More