എ​ന്തൊ​രു ക​രു​ത​ലാ​ണ് ഈ ​കു​രു​ന്നി​ന് ! കൊ​ടും​ത​ണു​പ്പി​ല്‍ ആ​ട്ടി​ന്‍​കു​ട്ടി​യ്ക്ക് ചൂ​ടു പ​ക​രു​ന്ന കൊ​ച്ചു​കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ല്‍…

വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളോ​ട് വൈ​കാ​രി​ക​മാ​യ അ​ടു​പ്പം പു​ല​ര്‍​ത്തു​ന്ന​വ​ര്‍ ഏ​റെ​യാ​ണ്. മു​തി​ര്‍​ന്ന​വ​രെ അ​പേ​ക്ഷി​ച്ച് വീ​ട്ടി​ലെ കു​ട്ടി​ക​ള്‍​ക്കാ​വും ഇ​വ​യോ​ട് കൂ​ടു​ത​ല്‍ സ്‌​നേ​ഹം. സ്വ​ന്തം സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ​യാ​ണ് ഒ​ട്ടു​മി​ക്ക കു​ട്ടി​ക​ളും വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ കാ​ണു​ന്ന​ത്. അ​ത്ത​ര​ത്തി​ല്‍ ഒ​രു ബാ​ല​നും ആ​ട്ടി​ന്‍ കു​ട്ടി​യും ത​മ്മി​ലു​ള്ള മ​നോ​ഹ​ര​മാ​യൊ​രു വി​ഡി​യോ​യാ​ണി​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ത​ണു​ത്തു​റ​ഞ്ഞ കാ​ലാ​വ​സ്ഥ​യി​ല്‍ ത​ന്റെ ആ​ട്ടി​ന്‍ ആ​ശ്വ​സി​പ്പി​ക്കു​ന്ന ഒ​രു കൊ​ച്ചു​കു​ട്ടി​യാ​ണ് ഈ ​വൈ​റ​ല്‍ വി​ഡി​യോ​യി​ല്‍. കൊ​ടും ത​ണു​പ്പി​ല്‍ തീ ​കാ​യു​ക​യാ​ണ് ഈ ​ബാ​ല​നും ആ​ട്ടി​ല്‍ കു​ട്ടി​യും. കു​ട്ടി​യു​ടെ മ​ടി​യി​ലാ​ണ് ആ​ട്ടി​ന്‍ കു​ട്ടി​യു​ടെ കി​ട​പ്പ്. ബാ​ല​ന്‍ ത​ന്റെ കു​ഞ്ഞ് കൈ​ക​ള്‍ കൊ​ണ്ട് ക​ന​ലി​ല്‍ നി​ന്ന് ചൂ​ട് പ​ക​ര്‍​ന്ന് ത​ന്റെ കൂ​ട്ടു​കാ​ര​ന്റെ ത​ണു​പ്പ​ക്ക​റ്റു​ക​യാ​ണ്. ആ​ട്ടി​ന്‍ കു​ട്ടി​യാ​ക​ട്ടെ ആ ​ചൂ​ട് ആ​സ്വ​ദി​ച്ച​ങ്ങ​നെ കി​ട​ക്കു​ക​യാ​ണ്. വ​ള​ര്‍​ത്തു​മൃ​ഗ​ത്തോ​ടു​ള്ള ബാ​ല​ന്റെ ക​രു​ത​ലി​ന് ഇ​ഷ്ട​വു​മാ​യെ​ത്തി​യ​ത് നി​ര​വ​ധി​പ്പേ​രാ​ണ്. എ​വി​ടെ നി​ന്നു​ള്ള വി​ഡി​യോ​യാ​ണി​തെ​ന്ന് വ്യ​ക്ത​മ​ല്ല. എ​ന്താ​യാ​ലും ഈ ​കു​രു​ന്നി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ള​റി​യി​ച്ചു​ള്ള ക​മ​ന്റു​ക​ളാ​ണ് മു​ഴു​വ​ന്‍.

Read More

കുഞ്ഞുണ്ടാകാന്‍ പ്ലാസ്റ്റിക് ഗര്‍ഭപാത്രം തന്നെ ധാരാളമെന്ന് ശാസ്ത്രലോകത്തിന്റെ വിപ്ലവകരമായ കണ്ടെത്തല്‍; പ്ലാസ്റ്റിക് ഗര്‍ഭപാത്രത്തില്‍ പിറന്ന ആദ്യ കുട്ടിയുടെ വീഡിയോ വൈറല്‍…

പത്തുമാസം കുഞ്ഞിനെ ഉദരത്തില്‍ ചുമന്ന് പ്രസവിക്കുന്ന രീതി അപ്രത്യക്ഷമാകാന്‍ പോകുന്നെന്ന് ശാസ്ത്ര ലോകം. കുഞ്ഞുണ്ടാകാന്‍ പ്ലാസ്റ്റിക് ഗര്‍ഭപാത്രം മതിയെന്നാണ് ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തല്‍. ഫിലാഡല്‍ഫിയയിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ചിലെ മെഡിക്കല്‍ സംഘമാണ് ശാസ്ത്രലോകത്തെ ഞെട്ടിച്ചുകൊണ്ട് പ്ലാസ്റ്റിക്കില്‍ തീര്‍ത്ത ഗര്‍ഭപാത്രത്തില്‍ ആട്ടിന്‍കുഞ്ഞിനെ വളര്‍ത്തിയെടുത്തിരിക്കുന്നത്. മനുഷ്യനും പ്ലാസ്റ്റിക് ഗര്‍ഭപാത്രത്തില്‍ ജനിക്കുന്ന കാലം വിദൂരമല്ല എന്നാണ് ഗവേഷകസംഘത്തിന്റെ അഭിപ്രായം. അമ്മയുടെ ഗര്‍ഭപാത്രത്തിനു സമാനമായ എല്ലാ ഗുണങ്ങളോടും കൂടിയതാണ് പ്ലാസ്റ്റിക് ഗര്‍ഭപാത്രം. ഗര്‍ഭപാത്രത്തിലുള്ള അമിനോട്ടിക് ഫഌയിഡിന് സമാനമായ ഒരു ദ്രാവകം കൃത്രിമ ഗര്‍ഭപാത്രത്തിലും ഉണ്ടായിരിക്കും. ഇത് കുട്ടിയെ വലയംചെയ്യും. ഇതിന് പുറമെ ഗര്‍ഭപാത്രത്തിലുള്ളത് പോലെ പൊക്കിള്‍ക്കൊടിയിലൂടെ കുഞ്ഞിന് ശ്വസിക്കാനും ഇതില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇന്‍ക്യൂബേറ്ററില്‍ കിടക്കുന്ന കുട്ടി അതിന്റെ ചെറുതും വികസിച്ചിട്ടില്ലാത്തതുമായ ശ്വാസകോശങ്ങളിലൂടെയാണ് ശ്വസിക്കുന്നത്. ഇത്തരം വേളകളില്‍ ശ്വാസകോശ അണുബാധ കുഞ്ഞിനുണ്ടാകുന്നതിനും മരണം സംഭവിക്കാനും സാധ്യതയുമുണ്ട്. എന്നാല്‍ പുതിയ സംവിധാനത്തിലൂടെ…

Read More