ആ​ടി​നെ വി​ഴു​ങ്ങാ​ന്‍ ശ്ര​മി​ച്ച പെ​രു​മ്പാ​മ്പി​നെ ബൈ​ക്കി​ല്‍ കെ​ട്ടി​വ​ലി​ച്ചു ! ജീ​വ​നോ​ടെ ക​ത്തി​ച്ചു;​വീ​ഡി​യോ വൈ​റ​ല്‍

മ​ധ്യ​പ്ര​ദേ​ശി​ല്‍ ആ​ടി​നെ വി​ഴു​ങ്ങാ​ന്‍ ശ്ര​മി​ച്ച പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി​യ ശേ​ഷം നാ​ട്ടു​കാ​ര്‍ ജീ​വ​നോ​ടെ ക​ത്തി​ച്ചു കൊ​ന്നു. പെ​രു​മ്പാ​മ്പി​ന്റെ പി​ടി​യി​ല്‍ നി​ന്ന് ആ​ടി​നെ ര​ക്ഷി​ച്ച ശേ​ഷ​മാ​ണ് നാ​ട്ടു​കാ​ര്‍ പാ​മ്പി​നെ കൊ​ന്ന​ത്. അ​ഗ​ര്‍ മാ​ള്‍​വ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ആ​ടി​ന്റെ ക​ര​ച്ചി​ല്‍ കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് പെ​രു​മ്പാ​മ്പി​നെ ക​ത്തി​ച്ചു​കൊ​ന്ന​ത്. ആ​ടി​നെ ചു​റ്റി​വ​രി​ഞ്ഞ ശേ​ഷം വി​ഴു​ങ്ങാ​ന്‍ ത​യ്യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു പെ​രു​മ്പാ​മ്പ്. തു​ട​ക്ക​ത്തി​ല്‍ പെ​രു​മ്പാ​മ്പി​ന്റെ പി​ടി​യി​ല്‍ നി​ന്ന് ആ​ടി​നെ ര​ക്ഷി​ച്ചു. തു​ട​ര്‍​ന്നാ​ണ് പെ​രു​മ്പാ​മ്പി​നെ കൊ​ന്ന​ത്. ആ​ദ്യം പെ​രു​മ്പാ​മ്പി​നെ ക​യ​ര്‍ ഉ​പ​യോ​ഗി​ച്ച് മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ കെ​ട്ടി​യി​ട്ടു. തു​ട​ര്‍​ന്ന് നി​ര​ത്തി​ലൂ​ടെ കെ​ട്ടി​വ​ലി​ച്ചു. ഇ​തി​നു ശേ​ഷം പെ​രു​മ്പാ​മ്പി​നെ ക​ത്തി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Read More

ആ​ടു​ക​ളെ കൊ​ന്ന് ഫ്‌​ള​ക്‌​സി​ല്‍ ര​ക്താ​ഭി​ഷേ​കം ! ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​ര്‍ ആ​രാ​ധ​ക​ര്‍ അ​റ​സ്റ്റി​ല്‍…

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ താ​രാ​രാ​ധ​ന പു​തു​മ​യു​ള്ള കാ​ഴ്ച​യ​ല്ല. ഇ​ഷ്ട​താ​ര​ത്തി​ന്റെ പേ​രി​ല്‍ ക്ഷേ​ത്രം നി​ര്‍​മി​ക്കു​ന്ന​തു മു​ത​ല്‍താ​ര​ത്തി​ന്റെ ക​ട്ടൗ​ട്ടി​ല്‍ പാ​ല​ഭി​ഷേ​കം ന​ട​ത്തു​ന്ന​ത് വ​രെ​യു​ള്ള കാ​ഴ്ച​ക​ള്‍ ത​മി​ഴി​ലും തെ​ലു​ങ്കി​ലും പ​തി​വാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ അ​തി​രു​വി​ട്ട താ​രാ​രാ​ധ​ന​യു​ടെ ഫ​ല​മാ​യി ആ​ന്ധ്ര​യി​ല്‍ ഒ​രു ആ​രാ​ധ​ക​ന്‍ അ​റ​സ്റ്റി​ലാ​യ വാ​ര്‍​ത്ത​യാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഓ​സ്‌​ക​ര്‍ പു​ര​സ്‌​കാ​ര​ത്തി​ന്റെ നി​റ​വി​ല്‍ നി​ല്‍​ക്കു​ന്ന യു​വ​സൂ​പ്പ​ര്‍​താ​രം ജൂ​നി​യ​ര്‍ എ​ന്‍.​ടി.​ആ​റി​ന്റെ നാ​ല്പ​താം പി​റ​ന്നാ​ളാ​ണ് ര​ണ്ടു​ദി​വ​സം മു​മ്പ് ക​ഴി​ഞ്ഞ​ത്. താ​ര​ത്തോ​ടു​ള്ള ആ​രാ​ധ​ന പ്ര​ക​ടി​പ്പി​ക്കാ​ന്‍ ര​ണ്ട് ആ​ടു​ക​ളെ കൊ​ന്ന് അ​തി​ന്റെ ര​ക്തം കൊ​ണ്ട് ജൂ​നി​യ​ര്‍ എ​ന്‍.​ടി.​ആ​റി​ന്റെ ഫ്‌​ള​ക്‌​സി​ല്‍ അ​ഭി​ഷേ​കം ന​ട​ത്തി​യ​താ​ണ് പോ​ലീ​സ് ന​ട​പ​ടി​യി​ലേ​ക്ക് ന​യി​ച്ച​ത്. ആ​ന്ധ്ര​യി​ലെ മ​ച്ചി​ലി​പ​ട്ട​ണ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഈ ​മാ​സം 20-ാം തീ​യ​തി​യാ​യി​രു​ന്നു എ​ന്‍.​ടി.​ആ​റി​ന്റെ ജ​ന്മ​ദി​നം. മ​ച്ചി​ലി​പ​ട്ട​ണ​ത്തെ സി​രി കൃ​ഷ്ണ, സി​രി വെ​ങ്ക​ടാ തി​യേ​റ്റ​റു​ക​ള്‍​ക്ക് സ​മീ​പ​ത്തേ​ക്ക് ആ​ഘോ​ഷ​മാ​യെ​ത്തി​യ ആ​ളു​ക​ളി​ല്‍ ചി​ല​രാ​ണ് ആ​ടു​ക​ളെ കൊ​ന്ന​ത്. തു​ട​ര്‍​ന്ന് ആ​ടു​ക​ളു​ടെ മൃ​ത​ശ​രീ​ര​വും ആ​യു​ധ​ങ്ങ​ളും ഇ​വ​ര്‍ സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി. സം​ഭ​വ​ത്തി​ല്‍ പി. ​ശി​വ…

Read More

എ​ന്തൊ​രു ക​രു​ത​ലാ​ണ് ഈ ​കു​രു​ന്നി​ന് ! കൊ​ടും​ത​ണു​പ്പി​ല്‍ ആ​ട്ടി​ന്‍​കു​ട്ടി​യ്ക്ക് ചൂ​ടു പ​ക​രു​ന്ന കൊ​ച്ചു​കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ല്‍…

വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളോ​ട് വൈ​കാ​രി​ക​മാ​യ അ​ടു​പ്പം പു​ല​ര്‍​ത്തു​ന്ന​വ​ര്‍ ഏ​റെ​യാ​ണ്. മു​തി​ര്‍​ന്ന​വ​രെ അ​പേ​ക്ഷി​ച്ച് വീ​ട്ടി​ലെ കു​ട്ടി​ക​ള്‍​ക്കാ​വും ഇ​വ​യോ​ട് കൂ​ടു​ത​ല്‍ സ്‌​നേ​ഹം. സ്വ​ന്തം സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ​യാ​ണ് ഒ​ട്ടു​മി​ക്ക കു​ട്ടി​ക​ളും വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ കാ​ണു​ന്ന​ത്. അ​ത്ത​ര​ത്തി​ല്‍ ഒ​രു ബാ​ല​നും ആ​ട്ടി​ന്‍ കു​ട്ടി​യും ത​മ്മി​ലു​ള്ള മ​നോ​ഹ​ര​മാ​യൊ​രു വി​ഡി​യോ​യാ​ണി​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ത​ണു​ത്തു​റ​ഞ്ഞ കാ​ലാ​വ​സ്ഥ​യി​ല്‍ ത​ന്റെ ആ​ട്ടി​ന്‍ ആ​ശ്വ​സി​പ്പി​ക്കു​ന്ന ഒ​രു കൊ​ച്ചു​കു​ട്ടി​യാ​ണ് ഈ ​വൈ​റ​ല്‍ വി​ഡി​യോ​യി​ല്‍. കൊ​ടും ത​ണു​പ്പി​ല്‍ തീ ​കാ​യു​ക​യാ​ണ് ഈ ​ബാ​ല​നും ആ​ട്ടി​ല്‍ കു​ട്ടി​യും. കു​ട്ടി​യു​ടെ മ​ടി​യി​ലാ​ണ് ആ​ട്ടി​ന്‍ കു​ട്ടി​യു​ടെ കി​ട​പ്പ്. ബാ​ല​ന്‍ ത​ന്റെ കു​ഞ്ഞ് കൈ​ക​ള്‍ കൊ​ണ്ട് ക​ന​ലി​ല്‍ നി​ന്ന് ചൂ​ട് പ​ക​ര്‍​ന്ന് ത​ന്റെ കൂ​ട്ടു​കാ​ര​ന്റെ ത​ണു​പ്പ​ക്ക​റ്റു​ക​യാ​ണ്. ആ​ട്ടി​ന്‍ കു​ട്ടി​യാ​ക​ട്ടെ ആ ​ചൂ​ട് ആ​സ്വ​ദി​ച്ച​ങ്ങ​നെ കി​ട​ക്കു​ക​യാ​ണ്. വ​ള​ര്‍​ത്തു​മൃ​ഗ​ത്തോ​ടു​ള്ള ബാ​ല​ന്റെ ക​രു​ത​ലി​ന് ഇ​ഷ്ട​വു​മാ​യെ​ത്തി​യ​ത് നി​ര​വ​ധി​പ്പേ​രാ​ണ്. എ​വി​ടെ നി​ന്നു​ള്ള വി​ഡി​യോ​യാ​ണി​തെ​ന്ന് വ്യ​ക്ത​മ​ല്ല. എ​ന്താ​യാ​ലും ഈ ​കു​രു​ന്നി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ള​റി​യി​ച്ചു​ള്ള ക​മ​ന്റു​ക​ളാ​ണ് മു​ഴു​വ​ന്‍.

Read More

ഉ​റ​ക്ക​ത്തി​ല്‍ ക​ത്തി​യെ​ടു​ത്ത് ആ​ടി​നെ വെ​ട്ടി ! ക​ഠി​ന​മാ​യ വേ​ദ​ന​കൊ​ണ്ട് ഉ​ണ​ര്‍​ന്ന​പ്പോ​ള്‍ ക​ണ്ട​ത് മു​റി​ഞ്ഞു കി​ട​ക്കു​ന്ന സ്വ​ന്തം ലിം​ഗം…

ഉ​റ​ക്ക​ത്തി​ല്‍ സ്വ​പ്‌​നം കാ​ണാ​ത്ത​വ​രാ​യി ആ​രു​മു​ണ്ടാ​വി​ല്ല. ചി​ല​ര്‍ ഒ​ന്നു​റ​ങ്ങി എ​ഴു​ന്നേ​റ്റാ​ല്‍ ക​ണ്ട​ത് മു​ഴു​വ​ന്‍ ഓ​ര്‍​ത്തെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​ധ​ത്തി​ലാ​വും. മ​റ്റു​ചി​ല​ര്‍​ക്കാ​ക​ട്ടെ, ക​ണ്ട​തെ​ന്താ​ണെ​ന്ന് കൃ​ത്യ​മാ​യി പ​റ​യാ​ന്‍ ക​ഴി​യു​ക​യും ചെ​യ്യും. എ​ന്നാ​ല്‍ ചി​ല സ്വ​പ്‌​ന​ങ്ങ​ള്‍ ജീ​വി​ത​ത്തി​ല്‍ ദു​ര​ന്തം സൃ​ഷ്ടി​ച്ചാ​ല്‍ എ​ന്താ​വും അ​വ​സ്ഥ. അ​തി​നു​ദാ​ഹ​ര​ണ​മാ​ണ് ഒ​രു 42-കാ​ര​ന്റെ ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച​ത്. ആ​ടി​നെ അ​റു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് സ്വ​പ്‌​നം ക​ണ്ട ഇ​യാ​ള്‍ ഉ​റ​ക്ക​ത്തി​ല്‍ അ​റു​ത്തു​മാ​റ്റി​യ​ത് സ്വ​ന്തം ലിം​ഗ​മാ​യി​രു​ന്നു. ആ​ഗ​സ്റ്റ് 12-ന് ​അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന​യു​മാ​യി ഉ​ണ​ര്‍​ന്ന​പ്പോ​ള്‍ താ​ന്‍ എ​ന്താ​ണ് ചെ​യ്ത​തെ​ന്ന് ഇ​ദ്ദേ​ഹം ന​ടു​ക്ക​ത്തോ​ടെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. ഉ​റ​ക്ക​ത്തി​നി​ടെ മൂ​ര്‍​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ഇ​ത് എ​ങ്ങ​നെ ചെ​യ്തു എ​ന്ന് കേ​ട്ട​വ​ര്‍ ചി​ന്തി​ച്ച​പ്പോ​ള്‍, അ​ദ്ദേ​ഹം ന​ട​ന്ന കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു ഘാ​ന​യി​ലെ കൊ​ഫി ആ​ട്ട എ​ന്ന​യാ​ള്‍​ക്കാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ച്ച​ത്. മാം​സം മു​റി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് സ്വ​പ്നം കാ​ണു​ന്ന​തി​നി​ട​യി​ല്‍ ത​ന്റെ ലിം​ഗം ‘വെ​ട്ടി​മാ​റ്റ​പ്പെ​ട്ട​താ​യി’ താ​ന്‍ മ​ന​സ്സി​ലാ​ക്കി​യ​താ​യി അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ടു​ന്നു എ​ന്ന് ഇ​ന്‍​ഡി​പെ​ന്‍​ഡ​ന്റ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു തെ​ക്ക​ന്‍ ഘാ​ന​യി​ലെ അ​സി​ന്‍ ഫോ​സം…

Read More

മനുഷ്യമുഖമുള്ള ആട്ടിന്‍ കുഞ്ഞ് പിറന്നു ! കാരണം എന്തെന്നറിയാതെ ഞെട്ടിവിറച്ച് ഒരു നാട്; വിചിത്രമായ സംഭവം ഇങ്ങനെ…

മനുഷ്യക്കുഞ്ഞിനോടു രൂപസാദൃശ്യമുള്ള ആട്ടിന്‍കുഞ്ഞ് പിറന്നതു കണ്ട് ഞെട്ടിയിരിക്കുകയാണ് ഒരു ഗ്രാമത്തിലെ ആളുകള്‍. അസമിലെ കാച്ചര്‍ ജില്ലയിലാണ് വിചിത്ര സംഭവം നടന്നിരിക്കുന്നത്. മനുഷ്യന്റെ മുഖത്തിനോട് സമാനതയുള്ള മുഖവും രണ്ട് കാലുകളുമായാണ് വിചിത്ര കുഞ്ഞാട് ജനിച്ചത്. മരിച്ച നിലയിലാണ് ഈ കുഞ്ഞ് പിറന്നത്. അസമിലെ ധോലെയിലെ ഗംഗാപൂര്‍ ഗ്രാമത്തിലെ ആളുകള്‍ ഇപ്പോള്‍ ഇതിന്റെ പിന്നിലെ കാരണമന്വേഷിക്കുന്ന തിരക്കിലാണ്. കണ്ണുകളും, മൂക്കും, വായും മനുഷ്യ കുഞ്ഞിന്റേതിന് സമാനമാണ്. എന്നാല്‍ ചെവി ആടിന്റേത് പോലെ തന്നെയാണ്. രണ്ട് കാലുകളുമാണ് ഈ കുഞ്ഞിനുള്ളത്. വിചിത്ര സംഭവത്തേക്കുറിച്ച് വാര്‍ത്ത പരന്നതിന് പിന്നാലെ നിരവധിപ്പേരാണ് ഈ വിചിത്ര ആട്ടിന്‍ കുഞ്ഞിനെ കാണാനെത്തുന്നത്. ഇതിന് മുന്‍പും മനുഷ്യ മുഖമുള്ള വിവിധ ജീവികളുടെ കുഞ്ഞുങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ടെങ്കിലും ഗംഗാപൂരില്‍ ഇത്തരമൊരു സംഭവം ആദ്യമാണ്. ഈ വര്‍ഷമാദ്യം ഇന്തോനേഷ്യയില്‍ ഒരു മത്സ്യ ബന്ധനത്തൊഴിലാളി മനുഷ്യ മുഖമുള്ള സ്രാവിനെ പിടികൂടിയതായി അവകാശപ്പെട്ടിരുന്നു. ഫെബ്രുവരി…

Read More

എസ്‌ഐയെ വെട്ടിക്കൊന്ന സംഘത്തിലെ ഒരു പ്രതിയ്ക്ക് പ്രായം 10 മറ്റൊരു പ്രതിയ്ക്ക് 17 ! നാലുപേര്‍ അറസ്റ്റില്‍…

പുതുക്കോട്ടയില്‍ ആടുമോഷ്ടാക്കളെ പിന്തുടര്‍ന്ന എസ്‌ഐ സി ഭൂമിനാഥനെ (50) വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. 10, 17 വയസുള്ള കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്. അല്‍പ്പ സമയത്തിനകം തന്നെ ഇവരെ പോലീസ് സ്റ്റേഷനിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പ്രതികളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു അറസ്റ്റ്. അന്വേഷണത്തിന് വേണ്ടി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. പുതുക്കോട്ടയിലെ കീരനൂരിനടുത്ത് കളമാവൂര്‍ റെയില്‍വേ ഗേറ്റിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. നാവല്‍പ്പട്ടിനുസമീപം ബൈക്ക് പട്രോളിംഗിനിടെയാണ് രാത്രി രണ്ടുപേര്‍ ഇരുചക്രവാഹനത്തില്‍ ആടിനെ മോഷ്ടിച്ചുപോകുന്നത് കാണുന്നത്. പ്രദേശത്ത് ആടുമോഷണം പതിവായതിനാല്‍ ഇവരെ പിടികൂടാന്‍ ഭൂമിനാഥനും മറ്റൊരു പോലീസുകാരനും ബൈക്കില്‍ രണ്ടുവഴികളിലായി പിന്തുടര്‍ന്നു.…

Read More

‘ജോണിയുടെ രോഗം’ ബാധിച്ച ആടുകളെ കൊന്നു കളയാന്‍ നിര്‍ദ്ദേശം ! എന്താണ് ‘ജോണീസ് ഡിസീസ്’ എന്നറിയാം…

കൊമ്മേരിയിലെ ജില്ലാ പഞ്ചായത്തിന്റെ ഫാമിലെ 34 ആടുകളെ കൊന്നു കളയാന്‍ മൃഗസംരക്ഷണവകുപ്പ് ഡയറക്ടറുടെ നിര്‍ദേശം. ഈ ആടുകളില്‍ മാരകമായ ജോണീസ് ഡിസീസ് ബാധിച്ചതിനെത്തുടര്‍ന്നാണിത്. ആകെ 80 ആടുകളാണ് ഫാമില്‍. ഇതില്‍ ഒരു മുട്ടനാടിനും 33 പെണ്ണാടിനുമാണ് രോഗം വന്നത്. കഴുത്തില്‍ ചുവന്ന റിബണ്‍ കെട്ടി ഇവയെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ജില്ലാ രോഗനിയന്ത്രണ ഓഫീസര്‍ കഴിഞ്ഞ മാസം 14-ന് ആടുകളുടെ രക്തം പരിശോധിച്ചിരുന്നു. രോഗം കണ്ടതിനെത്തുടര്‍ന്ന് 22-ന് വീണ്ടും പരിശോധിച്ചു. അതിലും സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് കൊല്ലാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇവയെ സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന് ജില്ലാപഞ്ചായത്ത് യോഗം മൃഗസംരക്ഷണ വകുപ്പിനോട് അഭ്യര്‍ഥിച്ചു. ബാക്ടീരിയ പരത്തുന്ന രോഗമാണ് ജോണീസ് ഡിസീസ്. പ്രത്യക്ഷത്തില്‍ ലക്ഷണങ്ങളില്ല. രോഗം കലശലായാല്‍ വയറിളക്കം കൂടി ആരോഗ്യം ശോഷിക്കും. മറ്റുള്ളവയിലേക്ക് പകരുമെന്നതിനാലാണ് കൊന്നുകളയാന്‍ നിര്‍ദേശിക്കുന്നത്.

Read More

ദുർമന്ത്രവാദത്തിനെന്നു സംശയം; ഓ​ച്ചി​റ​യി​ൽ ആ​ടി​ന്‍റെ ത​ല​യ​റു​ത്തു കൊണ്ടുപോയി; ഞെട്ടലോടെ പ്രദേശവാസികൾ

കൊ​ല്ലം: തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​രു​ന്ന ആ​ടി​നെ ത​ല​യ​റു​ത്ത നി​ല​യി​ൽ കാ​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഓ​ച്ചി​റ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ത​ഴ​വ, കു​തി​ര​പ്പ​ന്തി സ്വ​ദേ​ശി വി​ജ​യ​കു​മാ​റി​ന്‍റെ വീ​ട്ടി​ലെ ആ​ടി​ന്‍റെ ത​ല​യാ​ണ് അ​റു​ത്ത​ത്. ഉ​ട​ൽ തൊ​ഴു​ത്തി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ആ​ടി​ന്‍റെ ര​ക്ത​വും കാ​ണാ​നാ​യി​ട്ടി​ല്ല. ദു​ർ​മ​ന്ത്ര​വാ​ദ​ത്തി​ന് ആ​ടി​ന്‍റെ ത​ല​യും ര​ക്ത​വും കൊ​ണ്ടു​പോ​യി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ആ​ടി​ന്‍റെ ത​ല​ഭാ​ഗം കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്നു കു​ടും​ബ​വും വ​ലി​യ ഭീ​തി​യി​ലാ​ണ്.സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി ഉ​ട​ൻ ക​ണ്ടെ​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​രും രം​ഗ​ത്തു​ണ്ട്. രാ​ത്രി​യ​ലാ​ണ് സം​ഭ​വ​മെ​ന്നു ക​രു​തു​ന്നു. ആ​ട്ടി​ൻ​കൂ​ട്ടി​ൽ​നി​ന്നു ബ​ഹ​ളം കേ​ട്ട​താ​യി ആ​രും പ​റ​യു​ന്നി​ല്ല. ആ​ടി​നെ കൈ​കാ​ര്യം ചെ​യ്തു പ​രി​ച​യ​മു​ള്ള​വ​രാ​ണ് ക​ഴു​ത്ത​റു​ത്ത​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. മ​ന്ത്ര​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം നീ​ങ്ങു​ന്ന​ത്. ആ​ടി​ന്‍റെ ത​ല​യ​റു​ത്ത​തു അ​റി​ഞ്ഞ​തോ​ടെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ടു വ​ള​ർ​ത്തു​ന്ന​വ​രും ജാ​ഗ്ര​ത​യി​ലാ​ണ്.

Read More

ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചു ! നാല് ആടുകള്‍ ചത്തതോടെ നാട്ടുകാര്‍ ഭീതിയില്‍; 47 ആടുകളെ ക്വാറന്റൈനിലാക്കി…

ആട്ടിടയന് കോവിഡ് സ്ഥിരീകരിച്ചതോടെ ആടുകള്‍ക്ക് ക്വാറന്റൈന്‍. കര്‍ണാടകയിലെ തുമാക്കുരു ജില്ലയിലെ ഗോഡേക്കറില്‍ ഉണ്ടായ സംഭവത്തില്‍ ഇടയന് കോവിഡ് ഉറപ്പാക്കിയതോടെ 47 ആടുകള്‍ക്കാണ് ക്വാറന്റൈന്‍ നല്‍കിയത്. ബംഗളുരുവില്‍ നിന്നും 127 കിലോമീറ്റര്‍ മാറി തുമാക്കുരു ജില്ലയിലെ ചിക്കനായകനഹള്ളി താലൂക്കിലെ രണ്ടു ഗ്രാമങ്ങളില്‍ 300 വീടുകളിലായി 1000 ലധികം പേരുണ്ട്. അടുത്തിടെ ആട്ടിടയന് കോവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ നാല് ആടുകള്‍ ചാകുകയും കൂടി ചെയ്തതോടെ ഗ്രാമീണര്‍ ഭീതിയിലായി. ചൊവ്വാഴ്ച ജില്ലാ ആരോഗ്യവിഭാഗവും മൃഗസംരക്ഷണ വിഭാഗവും ഗ്രാമം സന്ദര്‍ശിക്കുകയും ആടില്‍ നിന്നും സാമ്പിളുകള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമത്തിന് പുറത്ത് മൃഗസംരക്ഷണ വിഭാഗത്തിലാണ് ആടുകള്‍ക്ക് ക്വാറന്റൈന്‍. ഗ്രാമീണരുടെ കടുത്ത എതിര്‍പ്പാണ് ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വന്നത്. ആടുകളെ മോഷ്ടിക്കാന്‍ എത്തിയവരാണെന്നാണ് ഗ്രാമീണര്‍ കരുതിയത്. ആടുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിഷയം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ചത്ത ആടുകളെ…

Read More

ഭൂമി സ്വന്തമാക്കുക എന്ന സ്വപ്‌നത്തിലേക്ക് സ്വരൂക്കൂട്ടിയ സമ്പാദ്യം വിശന്നപ്പോള്‍ ആട് ‘ അകത്താക്കി’ ! അതിന്റെ കലിപ്പില്‍ കര്‍ഷകന്‍ ആടിനെ കശാപ്പു ചെയ്ത് കറിയാക്കി പത്രക്കാര്‍ക്ക് വിളമ്പി…

ഭൂമി വാങ്ങുക എന്ന സ്വപ്‌നത്തിലേക്ക് കര്‍ഷകന്‍ സ്വരുക്കൂട്ടിവെച്ച പണം ആട് തിന്നു തീര്‍ത്തു. കലിമൂത്ത കര്‍ഷകന്‍ ആടിനെ വെട്ടി കറിയാക്കി പത്രക്കാര്‍ക്ക് വിളമ്പി. സെര്‍ബിയയിലാണ് ഈ സംഭവം അരങ്ങേറിയത്. വിശന്ന് വലഞ്ഞ് വന്ന ആട് കര്‍ഷകന്റെ സമ്പാദ്യം മുഴുവന്‍ അകത്താക്കുകയായിരുന്നു. ഇതില്‍ രോഷം പൂണ്ടാണ് ആടിനെ വെട്ടിയത്. കാലങ്ങളായൊരു സ്വപ്നമായിരുന്നു ഭൂമി സ്വന്തമാക്കുക എന്നത്. അതിനായി പത്ത് ഹെക്ടര്‍ ഭൂമി വാങ്ങുന്നതിനായി സൂക്ഷിച്ചിരുന്ന പണമാണ് ആട് വിശന്നപ്പോള്‍ അകത്താക്കിയത്. ഭൂമി വാങ്ങാന്‍ പോകുന്നതിന് മുമ്പ് പണം എല്ലാം എടുത്ത് റെഡിയാക്കി മുറിക്കുള്ളിലെ മേശപ്പുറത്ത് വെച്ച ശേഷം ആഹാരം കഴിക്കാന്‍ പോയതായിരുന്നു ഉടമ. ഈ സമയം വിശന്ന് വലഞ്ഞെത്തിയ ആട് വീടിനുള്ളില്‍ കയറിയപ്പോള്‍ കണ്ടത് നോട്ടുകെട്ടുകളായിരുന്നു. വിശന്ന് കണ്ണുകാണാഞ്ഞ ആട് അപ്പോള്‍ തന്നെ പണം അകത്താക്കി. മിച്ചം 300 യൂറോ ആട് ഭക്ഷിക്കാതെ വെച്ചിരുന്നു.

Read More