ലോകത്തിന്റെ ആശങ്കയേറ്റി കോവിഡിന്റെ മൂന്ന് വകഭേദങ്ങള്‍ കൂടി ! മൂന്നില്‍ രണ്ടെണ്ണവും ഇന്ത്യയില്‍ കണ്ടെത്തി; മൂന്നാമന്‍ മാരകമായ ‘ലാംഡ’

ലോകത്തിന് കൂടുതല്‍ ആശങ്ക പകര്‍ന്ന് മൂന്ന് കോവിഡ് വകഭേദങ്ങള്‍ കൂടി കണ്ടെത്തി. പുതിയ വകഭേദങ്ങളില്‍ രണ്ടെണ്ണം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ബി.1.617 മൂന്ന്, ബി.1.1.318 എന്നീ വകഭേദങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മൂന്നാം വകഭേദമായ ലാംഡ (സി.37) ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വകഭേദം അതിവേഗം പടരുകയാണ്. വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതോടെ ലാംഡ ഉള്‍പ്പെടെയുള്ള വകഭേദങ്ങള്‍ ഇന്ത്യയിലേക്കെത്തുമെന്നും അധികൃതര്‍ ആശങ്കപ്പെടുന്നു. മൂന്നാം തരംഗത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വകഭേദങ്ങള്‍ക്കെതിരെ കടുത്ത ജാഗ്രത വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഡെല്‍റ്റയുടെ ഉപവകഭേദം ഡെല്‍റ്റ പ്ലസ് രാജ്യത്ത് 50ല്‍ അധികം പേര്‍ക്ക് സ്ഥിരീകരിച്ചു. ഏറ്റവും പുതിയ ഇനമായ ലാംഡ അതീവ മാരകമാണെന്നാണ് റിപ്പോര്‍ട്ട്. മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് വ്യാപനശേഷിയും കൂടുതലാണ്.

Read More