ലാംഡ ഡെല്‍റ്റയേക്കാള്‍ മാരകം ! അതിവേഗ രോഗവ്യാപന ശേഷി; കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 30ലധികം രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു; അത്യന്തം ഭീതിയോടെ ലോകം…

കൊറോണ വൈറസിന്റെ പുതിയ വകഭേദം ലാംഡ ഡെല്‍റ്റ വകഭേദത്തേക്കാള്‍ മാരകമാണെന്ന് റിപ്പോര്‍ട്ട്. ഡെല്‍റ്റ വകഭേദത്തേക്കാള്‍ ലാംഡ മാരകവും രോഗവ്യാപന ശേഷി കൂടിയതുമാണെന്നും മലേഷ്യന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മുപ്പതിലധികം രാജ്യങ്ങളില്‍ ഇത് സാന്നിധ്യമറിയിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ലാംഡ ആദ്യമായി റിപ്പോര്‍ട്ടു ചെയ്ത പെറുവിലാണ് ലോകത്തെ ഏറ്റവും ഉയര്‍ന്ന മരണനിരക്കുള്ളതെന്ന് മലേഷ്യന്‍ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഡെല്‍റ്റ വകഭേദത്തേക്കാള്‍ രോഗവ്യാപന ശേഷി കൂടിയതാണ് ലാംഡയെന്നാണ് ഗവേഷകര്‍ ഭയപ്പെടുന്നതെന്നും മന്ത്രാലയം പറഞ്ഞു. മേയ്, ജൂണ്‍ മാസങ്ങളില്‍ പെറുവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 82 ശതമാനവും ലാംഡ വകഭേദം മൂലമുള്ളതാണ്. മറ്റൊരു ദക്ഷിണ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ മേയ്, ജൂണ്‍ മാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 31 ശതമാനവും ലാംഡ വകഭേദം മൂലമുള്ളതാണ്. ബ്രിട്ടനില്‍ ലാംഡ വകഭേദം കണ്ടെത്തിയ കാര്യവും മലേഷ്യന്‍ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നുണ്ട്.…

Read More