ഒ​​ളി​​മ്പിക് യോ​​ഗ്യ​​ത: ഗോ​​ൾ വ്യ​​ത്യാ​​സ​​ത്തി​​ൽ ഇ​​ന്ത്യ പു​​റ​​ത്ത്

യാം​​ഗോ​​ണ്‍ (മ്യാന്മർ): 2020 ഒ​​ളി​​ന്പി​​ക് യോ​​ഗ്യ​​താ ര​​ണ്ടാം റൗ​​ണ്ടി​​ൽ ഇ​​ന്ത്യ​​ൻ വ​​നി​​താ ഫു​​ട്ബോ​​ൾ ടീം ​​പു​​റ​​ത്ത്. ഗ്രൂ​​പ്പ് എ​​യി​​ലെ നി​​ർ​​ണാ​​യ​​ക മ​​ത്സ​​ര​​ത്തി​​ൽ മ്യാ​ന്മ​​റി​​നോ​​ട് സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യ​​താ​​ണ് ഇ​​ന്ത്യ​​ക്ക് വി​​ന​​യാ​​യ​​ത്.

ര​​ണ്ട് ജ​​യ​​വും ഒ​​രു സ​​മ​​നി​​ല​​യും ഉ​​ൾ​​പ്പെ​​ടെ ഏ​​ഴ് പോ​​യി​​ന്‍റാ​​ണ് ഇ​​ന്ത്യ​​ക്ക് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. ഇ​​ത്ര​​ത​​ന്നെ പോ​​യി​​ന്‍റു​​ള്ള മ്യാന്മ​​ർ ഗോ​​ൾ വ്യ​​ത്യാ​​സ​​ത്തി​​ൽ ഇ​​ന്ത്യ​​യെ മ​​റി​​ക​​ട​​ന്ന് ഗ്രൂ​​പ്പ് ചാ​​ന്പ്യ​ന്മാ​​രാ​​യി. ഗ്രൂ​​പ്പ് ചാ​​ന്പ്യന്മാ​​ർ ആ​​കു​​ന്ന ടീ​​മി​​നാ​​ണ് അ​​ടു​​ത്ത റൗ​​ണ്ട് യോ​​ഗ്യ​​താ പോ​​രാ​​ട്ട​​ത്തി​​ന് ടി​​ക്ക​​റ്റ് ല​​ഭി​​ക്കു​​ക.

മ്യാ​ന്മ​​റും ഇ​​ന്ത്യ​​യും മൂ​​ന്ന് ഗോ​​ൾ വീ​​ത​​മ​​ടി​​ച്ചാ​​ണ് സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞ​​ത്. മ​​ത്സ​​ര​​ത്തി​​ൽ ആ​​ദ്യ ഗോ​​ൾ നേ​​ടി​​യ​​ത് ഇ​​ന്ത്യ​​യാ​​യി​​രു​​ന്നു. 10-ാം മി​​നി​​റ്റി​​ൽ സ​​ന്ധ്യ​​യി​​ലൂ​​ടെ ഇ​​ന്ത്യ മു​​ന്നി​​ലെ​​ത്തി. 17, 22 മി​​നി​​റ്റു​​ക​​ളി​​ലെ ഗോ​​ളി​​ലൂ​​ടെ മ്യാ​ന്മ​ർ 2-1നു ​​മു​​ന്നി​​ലെ​​ത്തി. 32-ാം മി​​നി​​റ്റി​​ൽ സ​​ന്ധ്യ​​യു​​ടെ പാ​​സി​​ൽ സ​​ഞ്ജു ഇ​​ന്ത്യ​​യെ ഒ​​പ്പ​​മെ​​ത്തി​​ച്ചു.

64-ാം മി​​നി​​റ്റി​​ൽ ഇ​​ന്ത്യ 3-2ന് ​​ലീ​​ഡ് സ്വ​​ന്ത​​മാ​​ക്കി. ര​​ത്ന​​ബാ​​ല ദേ​​വി​​യാ​​യി​​രു​​ന്നു ഗോ​​ൾ നേ​​ടി​​യ​​ത്. എ​​ന്നാ​​ൽ, 72-ാം മി​​നി​​റ്റി​​ൽ മ്യാ​ന്മ​​ർ ഒ​​പ്പ​​മെ​​ത്തി ഇ​​ന്ത്യ​​യു​​ടെ ഒ​​ളി​​ന്പി​​ക് സ്വ​​പ്ന​​ത്തി​​ന് തു​​ര​​ങ്കം​​വ​​ച്ചു.

Related posts