ജോ​സേ നീ​യും കു​ടു​ങ്ങും ! കോ​ഴ​യു​ടെ ഒ​രു പ​ങ്ക് യു.​വി ജോ​സി​നെ​ന്ന് മൊ​ഴി; ഇ​ന്ന് വീ​ണ്ടും ചോ​ദ്യം ചെ​യ്യും…

ലൈ​ഫ് മി​ഷ​ന്‍ കോ​ഴ​ക്കേ​സി​ല്‍ മു​ന്‍ സി​ഇ​ഒ യു.​വി.​ജോ​സി​നെ​തി​രെ ഇ​ഡി​യു​ടെ കു​രു​ക്ക് മു​റു​കു​ന്നു. അ​റ​സ്റ്റി​ലാ​യ യൂ​ണി​ടാ​ക് എം​ഡി സ​ന്തോ​ഷ് ഈ​പ്പ​ന്റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യു​വി ജോ​സി​നെ ഇ​ന്ന് വീ​ണ്ടും ചോ​ദ്യം​ചെ​യ്യും. ചോ​ദ്യം ചെ​യ്യ​ലി​നാ​യി ജോ​സ് കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫി​സി​ലെ​ത്തി. ഇ​ന്ന​ലെ​യും ജോ​സി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ക​സ്റ്റ​ഡി​യി​ലു​ള്ള സ​ന്തോ​ഷ് ഈ​പ്പ​നൊ​പ്പം ഇ​രു​ത്തി​യാ​കും ജോ​സി​നെ ചോ​ദ്യം ചെ​യ്യു​ക. വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ക​രാ​ര്‍ യൂ​ണി​ടാ​ക്കി​ന് ന​ല്‍​കി​യ​ത് സം​ബ​ന്ധി​ച്ച് യു.​വി.​ജോ​സി​നും അ​റി​വു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് സ​ന്തോ​ഷ് ഈ​പ്പ​ന്റെ മൊ​ഴി. കോ​ഴ​യു​ടെ ഒ​രു​പ​ങ്ക് യു.​വി.​ജോ​സും കൈ​പ്പ​റ്റി​യി​ട്ടു​ണ്ടെ​ന്ന് സ​ന്തോ​ഷ് ഈ​പ്പ​ന്‍ പ​റ​യു​ന്നു. ചൊ​വ്വാ​ഴ്ച ഒ​മ്പ​ത് മ​ണി​ക്കൂ​റി​ല​ധി​കം ചോ​ദ്യം​ചെ​യ്താ​ണു ജോ​സി​നെ വി​ട്ട​യ​ച്ച​ത്. സ​ന്തോ​ഷ് ഈ​പ്പ​ന്‍ വ്യാ​ഴാ​ഴ്ച വ​രെ ഇ​ഡി ക​സ്റ്റ​ഡി​യി​ല്‍ തു​ട​രും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​മ്പ​ത് കോ​ടി​യോ​ളം രൂ​പ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ കൈ​ക്കൂ​ലി ന​ല്‍​കി​യെ​ന്നാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്റെ മൊ​ഴി. നി​ല​വി​ല്‍ നാ​ല​ര​ക്കോ​ടി​യു​ടെ കോ​ഴി​യി​ട​പാ​ട്…

Read More

അടി സക്കെ, അങ്ങനെ വരട്ടെ കാര്യങ്ങള്‍ ! സ്വപ്‌നയുടെ ലോക്കറില്‍ നിന്നു പിടിച്ചെടുത്ത ഒരു കോടി ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മീഷന്‍; സ്വപ്‌നയുടെ മൊഴി മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വെട്ടിലാക്കുന്നത്…

സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്തു വരുമ്പോള്‍ വെട്ടിലാകുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരും. സ്വപ്‌നയുടെ ബാങ്ക് ലോക്കറില്‍ നിന്നു കണ്ടെത്തിയ ഒരു കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ ‘ലൈഫ്മിഷന്‍” പദ്ധതിയിലെ കരാര്‍ സ്വകാര്യ കമ്പനിക്കു നല്‍കിയതിന്റെ കമ്മീഷനാണെന്ന വാദമാണ് സര്‍ക്കാറിനെ വെട്ടിലാക്കുന്നത്. ലൈഫ്മിഷന്റെ ഭാഗമായി വീടുകള്‍ പണിതുനല്‍കാന്‍ യുണിടെക് എന്ന സ്വകാര്യ നിര്‍മ്മാണക്കമ്പനിക്കു കരാര്‍ നല്‍കിയതിന്റെ കമ്മീഷന്‍ തുകയാണിതെന്നു തെളിയിക്കുന്ന രേഖകള്‍ സ്വപ്ന എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കി. സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ചതല്ല ഈ പണമെന്നു വരുത്തി തീര്‍ക്കാന്‍ വേണ്ടിയാണ് സ്വപ്ന സുരേഷ് ഈ നീക്കം നടത്തിയത്. അതോടെയാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ ചെയര്‍മാനായ മുഖ്യമന്ത്രിയും സര്‍ക്കാരും പ്രതിരോധത്തിലാകുന്നത്. ലൈഫ് മിഷന്റെ ഭാഗമായി വീടുകളും മെറ്റേണിറ്റി സെന്ററും നിര്‍മ്മിക്കാന്‍ യു.എ.ഇയിലെ സന്നദ്ധസംഘടനയായ ”എമിറേറ്റ്‌സ് റെഡ് ക്രസന്റ്” ഒരുകോടി ദിര്‍ഹം (20 കോടി രൂപ) സഹായം പ്രഖ്യാപിച്ചിരുന്നു.…

Read More