രാ​ഹു​ല്‍ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്ന് പ​റ​ഞ്ഞ് അ​നു​ഗ്ര​ഹി​ക്കാ​നൊ​രു​ങ്ങി സ​ന്ന്യാ​സി ! പെ​ട്ടെ​ന്ന് മു​ഖ്യ പു​രോ​ഹി​ത​ന്‍ ഇ​ട​പെ​ട്ട് തി​രു​ത്തി…

ക​ര്‍​ണാ​ട​ക​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന്റെ ഉ​ന്ന​ത നേ​താ​ക്ക​ന്‍​മാ​രു​ടെ മീ​റ്റിം​ഗി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ലിം​ഗാ​യ​ത്ത് സ​മു​ദാ​യ​ത്തി​ന്റെ മ​ഠ​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. ചി​ത്ര​ദു​ര്‍​ഗ​യി​ലെ ശ്രീ ​മു​രു​ക​രാ​ജേ​ന്ദ്ര മ​ഠ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളോ​ടൊ​പ്പം രാ​ഹു​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. മ​ഠ​ത്തി​ല്‍ സ​ന്ന്യാ​സി​മാ​രെ കാ​ണു​മ്പോ​ള്‍ സ​ന്യാ​സി​യാ​യ ഹ​വേ​രി ഹൊ​സ​മു​ട്ട് സ്വാ​മി ‘രാ​ഹു​ല്‍ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​കും’ എ​ന്ന അ​നു​ഗ്ര​ഹം ന​ല്‍​കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന മു​ഖ്യ പു​രോ​ഹി​ത​ന്‍ ശ്രീ ​ശി​വ​മൂ​ര്‍​ത്തി മു​രു​ഘാ ശ​ര​ണ​രു ഇ​ട​പെ​ട്ട് സ​ന്ന്യാ​സി​യു​ടെ അ​നു​ഗ്ര​ഹ സം​ഭാ​ഷ​ണം നി​ര്‍​ത്തി വ​യ്പ്പി​ച്ച​ത് കൗ​തു​ക​മാ​യി. ‘ന​മ്മു​ടെ മ​ഠം സ​ന്ദ​ര്‍​ശി​ക്കു​ന്ന​വ​ര്‍ അ​നു​ഗ്ര​ഹി​ക്ക​പ്പെ​ടും’ എ​ന്ന് മാ​ത്രം കൂ​ട്ടി​ച്ചേ​ര്‍​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ മ​ഠ​ത്തി​ലെ സ​ന്ദ​ര്‍​ശ​നം ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം പ്ര​ധാ​ന വാ​ര്‍​ത്ത​യാ​യി. ഉ​ട​ന്‍ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ക​ര്‍​ണാ​ട​ക​യു​ടെ ജ​ന​സം​ഖ്യ​യു​ടെ 17 ശ​ത​മാ​ന​ത്തോ​ളം ലിം​ഗാ​യ​ത്തു​ക​ളാ​ണ്. എ​ന്നാ​ല്‍ കാ​ല​ങ്ങ​ളാ​യി ലിം​ഗാ​യ​ത്തു​ക​ള്‍ ബി​ജെ​പി​യോ​ട് അ​നു​ഭാ​വം പു​ല​ര്‍​ത്തു​ന്ന​വ​രാ​ണ്.ലിം​ഗാ​യ​ത്ത് സ​മു​ദാ​യ​ത്തി​ല്‍​പ്പെ​ട്ട ബി​എ​സ് യെ​ദ്യൂ​ര​പ്പ​യെ ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​ത് ഇ​ക്കാ​ര​ണ​ത്താ​ലാ​ണ്.…

Read More