‘ജ​ലീ​ലാ​യാ​ല്‍ നി​യ​മ​വും വ​കു​പ്പും ബാ​ധ​ക​മ​ല്ല​ല്ലോ അ​ല്ലേ കോ​യാ’ ലോ​കാ​യു​ക്ത​യെ പ​രി​ഹ​സി​ച്ച് കെ ​ടി ജ​ലീ​ല്‍…

പി​പി​ഇ കി​റ്റ് അ​ഴി​മ​തി​യാ​രോ​പ​ണ​ത്തി​ല്‍ കെ​കെ ശൈ​ല​ജ​യ്ക്ക് നോ​ട്ടീ​സ​യ​ച്ച ലോ​കാ​യു​ക്ത​യെ വി​മ​ര്‍​ശി​ച്ച് മു​ന്‍ മ​ന്ത്രി കെ. ​ടി ജ​ലീ​ല്‍. ലോ​കാ​യു​ക്ത​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ വി​വേ​ച​ന​മെ​ന്ന് ധ്വ​നി​പ്പി​ക്കു​ന്ന​താ​ണ് ജ​ലീ​ലി​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. ഏ​ക​പ​ക്ഷീ​യ​മാ​യി വി​ധി പ​റ​യാ​ന്‍ മാ​ത്ര​മ​ല്ല, പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്താ​നും നോ​ട്ടീ​സ് അ​യ​യ്ക്കാ​നും ലോ​കാ​യു​ക്ത​യ്ക്ക് അ​റി​യാ​മെ​ന്ന് മാ​ലോ​ക​രെ അ​റി​യി​ച്ച​ത് ന​ന്നാ​യെ​ന്നു പോ​സ്റ്റി​ല്‍ പ​റ​യു​ന്നു. ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ല്‍ ലോ​കാ​യു​ക്ത വി​ധി​യെ തു​ട​ര്‍​ന്നു ഒ​ന്നാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ല്‍​നി​ന്നു കെ.​ടി.​ജ​ലീ​ല്‍ രാ​ജി​വ​ച്ചി​രു​ന്നു. സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ജ​ന​റ​ല്‍ മാ​നേ​ജ​രാ​യി കെ.​ടി. ജ​ലീ​ല്‍ ബ​ന്ധു​വാ​യ കെ.​ടി. അ​ദീ​ബി​നെ നി​യ​മി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും, മ​ന്ത്രി​സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ ജ​ലീ​ല്‍ യോ​ഗ്യ​ന​ല്ലെ​ന്നു​മാ​യി​രു​ന്നു ലോ​കാ​യു​ക്ത ഉ​ത്ത​ര​വ്. അ​ബീ​ദി​ന്റെ നി​യ​മ​ന​ത്തി​നാ​യി ജ​ന​റ​ല്‍ മാ​നേ​ജ​റു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യി​ല്‍ മാ​റ്റം വ​രു​ത്തി​യ​താ​യി ലോ​കാ​യു​ക്ത നി​രീ​ക്ഷി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു രാ​ജി. കോ​വി​ഡ് കാ​ല​ത്ത് പി​പി​ഇ കി​റ്റ് വാ​ങ്ങി​യ​തി​ല്‍ അ​ഴി​മ​തി ന​ട​ന്നു​വെ​ന്ന പ​രാ​തി​യി​ലാ​ണ് മു​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ​യ്ക്കു ലോ​കാ​യു​ക്ത നോ​ട്ടീ​സ്…

Read More