അ​ർ​ബാ​സു​മാ​യു​ള്ള വി​വാ​ഹ​മോ​ച​നം പ്ര​യാ​സ​മു​ള്ള​ത്; വേർപിരിയലിന്‍റെ കാരണം തുറന്ന് പറഞ്ഞ് മ​ലൈ​ക അ​റോ​റ

അ​ർ​ബാ​സു​മാ​യു​ള്ള വി​വാ​ഹ​മോ​ച​നം പ്ര​യാ​സ​മു​ള്ള​താ​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടു പേ​രു​ടെ​യും സ​ന്തോ​ഷ​ത്തി​ന് വേ​ണ്ടി അ​ത് ചെ​യ്യു​ക​യാ​യി​രു​ന്നു. മ​ക​ന് സ​ന്തോ​ഷ​ക​ര​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ത്ത​ര​മൊ​രു തീ​രു​മാ​നം എ​ടു​ത്ത​ത്. മ​ക​ന് ഭാ​വി​യി​ൽ ഒ​രു പ്ര​ശ്നം വ​ന്നാ​ൽ മു​ൻ ഭ​ർ​ത്താ​വും ഞാ​നും ഒ​രു​മി​ച്ച് മ​ക​നൊ​പ്പം നി​ൽ​ക്കും. ഞ​ങ്ങ​ൾ ഒ​രു​മി​ച്ചാ​യി​രി​ക്കി​ല്ല, പ​ക്ഷെ അ​വ​ൻ എ​ന്തി​നാ​ണ് ആ ​ആ​ഘാ​തം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. അ​ത് അ​വ​നി​ൽ പ്ര​തി​ഫ​ലി​ക്ക​രു​ത്. അ​വ​നു വേ​ണ്ടി ഞ​ങ്ങ​ൾ​ക്ക് ഒ​രു​മി​ച്ച് നി​ൽ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​വ​ൻ കാ​ണേ​ണ്ട​തു​ണ്ട്. അ​വ​ന് വേ​ണ്ടി ഞ​ങ്ങ​ൾ എ​ല്ലാം മാ​റ്റി വയ്ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​വ​ൻ മ​ന​സി​ലാ​ക്ക​ണം. – മ​ലൈ​ക അ​റോ​റ

Read More

അര്‍ജുന്‍ കപൂറിന് പിന്നാലെ കാമുകി മലൈക അറോറയ്ക്കും കോവിഡ് ! മലൈകയുടെ ഡാന്‍സ് റിയാലിറ്റി ഷോ നിര്‍ത്തി വച്ചു…

ബോളിവുഡ് താരം മലൈക അറോറയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാമുകന്‍ അര്‍ജുന്‍ കപൂറിന് കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടടുത്ത ദിവസമാണ് മലൈകയ്ക്ക് കോവിഡ് പോസിറ്റീവായതെന്ന കാര്യം കൗതുകമുളവാക്കുന്നതാണ്. കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ച വിവരം അര്‍ജുന്‍ കപൂര്‍ സോഷ്യല്‍മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്. പിന്നാലെ മലൈക അറോറയ്ക്ക് സ്ഥിരീകരിച്ച വിവരം സഹോദരിയും നടിയുമായ അമൃത അറോറയാണ് അറിയിച്ചത്. തനിക്ക് പ്രകടമായ ലക്ഷണങ്ങളില്ലെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് വീട്ടില്‍ തന്നെ സ്വയം സമ്പര്‍ക്ക വിലക്കില്‍ കഴിയുകയാണെന്നും അര്‍ജുന്‍ കപൂര്‍ വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളില്‍ തന്റെ ആരോഗ്യ കാര്യങ്ങള്‍ അറിയിക്കാം, അസാധാരണമായ, കേട്ടുകേള്‍വിയില്ലാത്ത കാലമാണിത്. ഈ വൈറസിനെ മനുഷൃത്വം മറികടക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.. ഒരുപാട് സ്നേഹം അര്‍ജുന്‍ കുറിച്ചു. കോവിഡ് പടര്‍ന്നു പിടിച്ചതിനെത്തുടര്‍ന്ന് മലൈകയുടെ ഡാന്‍സ് റിയാലിറ്റി ഷോ ആയ ഇന്ത്യാസ് ബെസ്റ്റ് ഡാന്‍സര്‍ നിര്‍ത്തിവച്ചിരുന്നു. എട്ടോളം യൂണിറ്റ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് റിയാലിറ്റി…

Read More

കപട സദാചാരവാദികളേ കണ്ടം വഴി ഓടൂ… അര്‍ജുന്‍ കപൂറുമായുള്ള പ്രണയം സ്ഥിരീകരിച്ച് മലൈക അറോറ;ഇരുവരും ഇപ്പോള്‍ ഇവിടെയാണ്…

ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ അര്‍ജുന്‍ കപൂര്‍-മലൈക അറോറ പ്രണയത്തിന് ഒടുവില്‍ സ്ഥിരീകരണം.അര്‍ജുന്റെ 34-ാം പിറന്നാള്‍ ദിനത്തില്‍ പ്രണയാര്‍ദ്രമായ ഇന്‍സ്റ്റാഗ്രാം ചിത്രം പങ്കുവച്ചാണ് മലൈക തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്. ആദ്യമായാണ് മലൈക ഇത്തരത്തിലുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുന്നത്. പിറന്നാള്‍ ആഘോഷിക്കാന്‍ ഇരുവരും ന്യൂയോര്‍ക്കിലേക്ക് പറന്നിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിയാണ് ഇവര്‍ യാത്ര തിരിച്ചത്. കഴിഞ്ഞ മാസം ബാലിയില്‍ ഇവര്‍ അവധി ദിനങ്ങള്‍ ആഘോഷിച്ചിരുന്നു. ഈ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അര്‍ജുനും മലൈകയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. 45 കാരിയായ മലൈകയും 34 വയസ്സുള്ള അര്‍ജുനും തമ്മില്‍ പ്രണയിക്കുന്നത് കണ്ട് രോഷം കൊള്ളുന്ന കപട സദാചാരവാദികളും സാമൂഹിക മാധ്യമങ്ങളില്‍ ധാരാളം ഉണ്ട്. ഇവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ പുതിയ ചിത്രം. സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബ്ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് അര്‍ജുനുമായി മലൈക അടുത്തത്.…

Read More

ഇത് നിങ്ങള്‍ ഉദ്ദേശിക്കുന്ന ‘ എ’ അല്ല ! മാലയില്‍ കോര്‍ത്തിരിക്കുന്ന ‘എ’ അര്‍ജുന്‍ എന്നതിന്റെ ചുരുക്കമല്ലെന്ന് മലൈക അറോറ; ആളുകള്‍ ആവശ്യമില്ലാത്ത അര്‍ഥങ്ങള്‍ തങ്ങളുടെ ബന്ധത്തിനു നല്‍കുന്നെന്ന് താരം

33കാരനായ അര്‍ജുന്‍കപൂറും 45കാരിയായ മലൈക അറോറയും തമ്മിലുള്ള പ്രണയമാണ് ഇപ്പോള്‍ ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചാവിഷയം. മലൈക പങ്കുവച്ച പുതിയ ചിത്രങ്ങള്‍ വാര്‍ത്തകള്‍ക്ക് കൂടുതല്‍ എരിവു പകര്‍ന്നിരിക്കുകയാണ്. ഇംഗ്ലിഷ് അക്ഷരങ്ങളായ ‘എ എം’ എന്നിവ ആലേഖനം ചെയ്ത മാല ധരിച്ച ചിത്രം മലൈക പങ്കുവെച്ചതാണ് പുതിയ ചര്‍ച്ചകള്‍ക്കു വഴിമരുന്നിട്ടത്. മലൈക- അര്‍ജുന്‍ പ്രണയത്തിന്റെ സ്ഥിരീകരണമായാണ് വലിയൊരു വിഭാഗം ആരാധകര്‍ ഈ മാലയെ കണ്ടത്. ഇതിലെ ‘എ’ അര്‍ജുന്റെയും ‘എം’ മലൈകയുടെ ആദ്യാക്ഷരങ്ങളാണെന്നായിരുന്നു ഇവര്‍ കണ്ടെത്തിയത്. അതല്ല മകനായ അര്‍ഹാന്‍ ഖാനെയാണ് ‘എ’ കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നതെന്നു ചിലര്‍ വാദിച്ചു. ഈ ചര്‍ച്ചകള്‍ക്കിടയില്‍ വിശദീകരണവുമായി മലൈക രംഗത്തെത്തുകയും ചെയ്തു.പുതിയ പെന്‍ഡന്റിലെ അക്ഷരങ്ങള്‍ സൂചിപ്പിക്കുന്നത് മലൈക അറോറ എന്നാണെന്നു താരം വ്യക്തമാക്കിയിരിക്കുന്നത്. മാല ഒരുക്കിയ വാഹ്ബിസ് മെഹ്തയ്ക്കു നന്ദി അറിയിച്ചുകൊണ്ടുമാണ് പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കഴുത്തില്‍ കിടക്കുന്നത് ‘എം എ’ ആണെന്നു ഈ…

Read More