അര്‍ജുന്‍ കപൂറിന് പിന്നാലെ കാമുകി മലൈക അറോറയ്ക്കും കോവിഡ് ! മലൈകയുടെ ഡാന്‍സ് റിയാലിറ്റി ഷോ നിര്‍ത്തി വച്ചു…

ബോളിവുഡ് താരം മലൈക അറോറയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാമുകന്‍ അര്‍ജുന്‍ കപൂറിന് കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടടുത്ത ദിവസമാണ് മലൈകയ്ക്ക് കോവിഡ് പോസിറ്റീവായതെന്ന കാര്യം കൗതുകമുളവാക്കുന്നതാണ്.

കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ച വിവരം അര്‍ജുന്‍ കപൂര്‍ സോഷ്യല്‍മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്. പിന്നാലെ മലൈക അറോറയ്ക്ക് സ്ഥിരീകരിച്ച വിവരം സഹോദരിയും നടിയുമായ അമൃത അറോറയാണ് അറിയിച്ചത്.

തനിക്ക് പ്രകടമായ ലക്ഷണങ്ങളില്ലെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് വീട്ടില്‍ തന്നെ സ്വയം സമ്പര്‍ക്ക വിലക്കില്‍ കഴിയുകയാണെന്നും അര്‍ജുന്‍ കപൂര്‍ വ്യക്തമാക്കിയിരുന്നു.

വരും ദിവസങ്ങളില്‍ തന്റെ ആരോഗ്യ കാര്യങ്ങള്‍ അറിയിക്കാം, അസാധാരണമായ, കേട്ടുകേള്‍വിയില്ലാത്ത കാലമാണിത്. ഈ വൈറസിനെ മനുഷൃത്വം മറികടക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.. ഒരുപാട് സ്നേഹം അര്‍ജുന്‍ കുറിച്ചു.

കോവിഡ് പടര്‍ന്നു പിടിച്ചതിനെത്തുടര്‍ന്ന് മലൈകയുടെ ഡാന്‍സ് റിയാലിറ്റി ഷോ ആയ ഇന്ത്യാസ് ബെസ്റ്റ് ഡാന്‍സര്‍ നിര്‍ത്തിവച്ചിരുന്നു.

എട്ടോളം യൂണിറ്റ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് റിയാലിറ്റി ഷോ നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മലൈകയുടെ രോഗബാധയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Related posts

Leave a Comment