രക്ഷിക്കണം…ലോക്ക്ഡാ ! വിവാഹ ദിവസം വരനെ കാണാഞ്ഞപ്പോള്‍ പരാതി നല്‍കി വീട്ടുകാര്‍; സുഹൃത്തിന്റെ ഫോണിലേക്ക് വന്ന മെസേജില്‍ ദുരൂഹത…

വിവാഹദിവസം വരനെ കാണാതെ പോയതില്‍ ദുരൂഹത. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പൂച്ചാക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പാണാവള്ളി സ്വദേശിയെയാണ് വിവാഹ ദിവസമായ ഇന്നലെ രാവിലെ മുതല്‍ കാണാനില്ലെന്നു പരാതിയുള്ളത് . യുവാവിന്റെ വിവാഹം ഇന്നലെ രാവിലെ നടത്താന്‍ തീരുമാനിച്ചിരുന്നു. യുവാവ് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് ബൈക്കില്‍ വീട്ടില്‍ നിന്ന് ഇന്നലെ രാവിലെ ഏഴോടെ പോയതാണെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. രക്ഷിക്കണമെന്നും ലോക്ക്ഡാണെന്നും അറിയിച്ച് അയല്‍വാസിയായ സുഹൃത്തിന്റെ ഫോണിലേക്ക് വോയ്‌സ് മെസേജ് വന്നതായി പറയുന്നുണ്ട്. വിവരം അറിഞ്ഞ് യുവാവിന്റെ മാതാവ് ബോധരഹിതയായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ വിവാഹം അടുത്തദിവസത്തേക്ക് മാറ്റിയതായി വധുവിന്റെ ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു.

Read More

നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ഒരു കുടുംബം; 29 വര്‍ഷം മുമ്പ് സൗദിയിലേക്കു പോയ അഞ്ചരക്കണ്ടി സ്വദേശിയുടെ മടങ്ങിവരവും പ്രതീക്ഷിച്ച് കുടുംബാംഗങ്ങള്‍

അഞ്ചരക്കണ്ടി: 1988ലെ ഡിസംബര്‍ മാസത്തിലാണ് എക്കാലിനടുത്ത വലിയ വീട്ടില്‍ പരേതനായ കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെ മകന്‍ രമേഷ് കുമാര്‍ എന്ന ബാബു തൊഴില്‍ തേടി സൗദി അറേബ്യയിലേക്കു പോകുന്നത്.  തയ്യല്‍ക്കാരന്റെ വിസയില്‍ വിദേശത്തക്കു പോകുമ്പോള്‍ ബാബുവിന് പ്രായം 27 വയസ്. സൗദിയുടെ ഉള്‍നാടന്‍ പ്രദേശമായ ഹെയിലിലേക്കാണ് ബാബു പോയത്. എന്നാല്‍ അവിടെ ജോലി കുറവായിരുന്നതിനാല്‍ സ്‌പോണ്‍സറുടെ സമ്മതത്തോടെ മറ്റൊരു സ്ഥലത്ത് പോയി ജോലിചെയ്യാന്‍ തുടങ്ങി. ഏതാണ്ട് ആറുമാസംവരെ ഇങ്ങനെ ജോലിചെയ്തു. പിന്നീടങ്ങോട്ട് സ്‌പോണ്‍സറുടെ അനുമതി ലഭിച്ചില്ല. തുടര്‍ന്ന്, അവിടെനിന്ന് അല്‍ ജുബൈനിലേക്ക് കടന്നു. തുടര്‍ന്ന് രണ്ടുവര്‍ഷത്തോളം വീട്ടിലേക്ക് കത്തുകള്‍ അയച്ചിരുന്നു. ഇക്കാലയളവില്‍ മലയാളിയായ കെ.കെ.ജോണിന്റെ സഹായത്തോടെയായിരുന്നു താമസവും മറ്റും. വീട്ടിലേക്ക് പതിവായി കത്തെഴുതിക്കൊണ്ടിരുന്ന ബാബുവിന്റെ അവസാന കത്ത് വീട്ടുകാര്‍ക്ക് ലഭിക്കുന്നത് 1990 ജനുവരി നാലിനാണ്. തന്റെ സമ്പാദ്യവും മറ്റും ജോണിനെയാണ് ഏല്‍പ്പിച്ചതെന്ന് കത്തില്‍ എഴുതിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ബാബു…

Read More