രക്ഷിക്കണം…ലോക്ക്ഡാ ! വിവാഹ ദിവസം വരനെ കാണാഞ്ഞപ്പോള്‍ പരാതി നല്‍കി വീട്ടുകാര്‍; സുഹൃത്തിന്റെ ഫോണിലേക്ക് വന്ന മെസേജില്‍ ദുരൂഹത…

വിവാഹദിവസം വരനെ കാണാതെ പോയതില്‍ ദുരൂഹത. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പൂച്ചാക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പാണാവള്ളി സ്വദേശിയെയാണ് വിവാഹ ദിവസമായ ഇന്നലെ രാവിലെ മുതല്‍ കാണാനില്ലെന്നു പരാതിയുള്ളത് .

യുവാവിന്റെ വിവാഹം ഇന്നലെ രാവിലെ നടത്താന്‍ തീരുമാനിച്ചിരുന്നു. യുവാവ് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് ബൈക്കില്‍ വീട്ടില്‍ നിന്ന് ഇന്നലെ രാവിലെ ഏഴോടെ പോയതാണെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.

രക്ഷിക്കണമെന്നും ലോക്ക്ഡാണെന്നും അറിയിച്ച് അയല്‍വാസിയായ സുഹൃത്തിന്റെ ഫോണിലേക്ക് വോയ്‌സ് മെസേജ് വന്നതായി പറയുന്നുണ്ട്.

വിവരം അറിഞ്ഞ് യുവാവിന്റെ മാതാവ് ബോധരഹിതയായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ വിവാഹം അടുത്തദിവസത്തേക്ക് മാറ്റിയതായി വധുവിന്റെ ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു.

Related posts

Leave a Comment