ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ കലിപൂണ്ട് ഇരുചക്ര വാഹന ഷോറൂം മാനേജരുടെ കൈവിരല്‍ മുന്‍ ജീവനക്കാരന് കടിച്ചുമുറിച്ചുവെന്ന് പരാതി. സംഭവത്തില്‍ പാറക്കടവ് സ്വദേശിയും ഷോറൂമിലെ മുന്‍ ജീവനക്കാരനുമായ രഞ്ചു, ഒപ്പമെത്തിയ മറ്റു മൂന്നു പേര് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. വെള്ളയാംകുടി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപമുള്ള വാഹന ഷോറൂമിന്റെ മാനേജര്‍ ഇരട്ടയാര്‍ നത്തുകല്ല് സ്വദേശി ടോമി ജോസഫിന്റെ കൈവിരലാണു കടിച്ചുമുറിച്ചത്. രഞ്ചുവിനെ നേരത്തേ സ്ഥാപനത്തിലെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ രഞ്ചുവും മൂന്നു സുഹൃത്തുക്കളും കാറില്‍ ഷോറൂമിലെത്തുകയായിരുന്നു. ഈ സമയം ടോമി ഷോറൂമിന്റെ പുറത്തു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് രഞ്ചു ബലമായി പിടിച്ചുവലിച്ചതോടെ ടോമി എതിര്‍ത്തു. രഞ്ചുവിന്റെ സുഹൃത്തുക്കളും എത്തിയതോടെ ഷോറൂമിലെ മറ്റു ജീവനക്കാരും ഓടിയെത്തി. ഇതിനിടെ രഞ്ജു ടോമിയെ ആക്രമിക്കുകയും കൈവിരല്‍ കടിച്ചുമുറിക്കുകയുമായിരുന്നു.
Read More