ജോ​ലി​യി​ല്‍ നി​ന്നു പി​രി​ച്ചു​വി​ട്ടു ! വാ​ഹ​ന ​ഷോ​റൂം മാ​നേ​ജ​രു​ടെ കൈ​വി​ര​ല്‍ ക​ടി​ച്ചു മു​റി​ച്ച് മു​ന്‍​ജീ​വ​ന​ക്കാ​ര​ന്‍;​ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം…

ജോ​ലി​യി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ട്ട​തി​ല്‍ ക​ലി​പൂ​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന ഷോ​റൂം മാ​നേ​ജ​രു​ടെ കൈ​വി​ര​ല്‍ മു​ന്‍ ജീ​വ​ന​ക്കാ​ര​ന്‍ ക​ടി​ച്ചു​മു​റി​ച്ചു​വെ​ന്ന് പ​രാ​തി.

സം​ഭ​വ​ത്തി​ല്‍ പാ​റ​ക്ക​ട​വ് സ്വ​ദേ​ശി​യും ഷോ​റൂ​മി​ലെ മു​ന്‍ ജീ​വ​ന​ക്കാ​ര​നു​മാ​യ ര​ഞ്ചു, ഒ​പ്പ​മെ​ത്തി​യ മ​റ്റു മൂ​ന്നു പേ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

വെ​ള്ള​യാം​കു​ടി കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യ്ക്കു സ​മീ​പ​മു​ള്ള വാ​ഹ​ന ഷോ​റൂ​മി​ന്റെ മാ​നേ​ജ​ര്‍ ഇ​ര​ട്ട​യാ​ര്‍ ന​ത്തു​ക​ല്ല് സ്വ​ദേ​ശി ടോ​മി ജോ​സ​ഫി​ന്റെ കൈ​വി​ര​ലാ​ണു ക​ടി​ച്ചു​മു​റി​ച്ച​ത്.

ര​ഞ്ചു​വി​നെ നേ​ര​ത്തേ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​യി​ല്‍ നി​ന്നു പി​രി​ച്ചു​വി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ട​ര​യോ​ടെ ര​ഞ്ചു​വും മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളും കാ​റി​ല്‍ ഷോ​റൂ​മി​ലെ​ത്തു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം ടോ​മി ഷോ​റൂ​മി​ന്റെ പു​റ​ത്തു നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ര​ഞ്ചു ബ​ല​മാ​യി പി​ടി​ച്ചു​വ​ലി​ച്ച​തോ​ടെ ടോ​മി എ​തി​ര്‍​ത്തു.

ര​ഞ്ചു​വി​ന്റെ സു​ഹൃ​ത്തു​ക്ക​ളും എ​ത്തി​യ​തോ​ടെ ഷോ​റൂ​മി​ലെ മ​റ്റു ജീ​വ​ന​ക്കാ​രും ഓ​ടി​യെ​ത്തി. ഇ​തി​നി​ടെ ര​ഞ്ജു ടോ​മി​യെ ആ​ക്ര​മി​ക്കു​ക​യും കൈ​വി​ര​ല്‍ ക​ടി​ച്ചു​മു​റി​ക്കു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment