ദീപ്തി മര്‍ളയെ അനസ് റഹ്മാന്‍ പ്രണയിക്കുന്നത് ബിഡിഎസിനു പഠിക്കുമ്പോള്‍ ! പിന്നീട് മതംമാറ്റി വിവാഹം കഴിച്ചു; മംഗളുരുവില്‍ ഐഎസ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റു ചെയ്ത മറിയത്തിന്റെ കഥ ഇങ്ങനെ…

ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന് ശക്തികേന്ദ്രങ്ങളായിരുന്ന സിറിയയിലും ഇറാഖിലും കനത്ത തിരിച്ചടി നേരിട്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവരുടെ ആശയങ്ങളില്‍ ആകൃഷ്ടരായവര്‍ ഭീകരപ്രവര്‍ത്തനങ്ങളുമായി സജീവമാണ്. കേരളത്തില്‍ നിന്നടക്കം ഐഎസിലേക്ക് പോയവര്‍ ഏതു വിധേനയും തിരികെ എത്താനുള്ള പരിശ്രമത്തിലാണെന്നിരിക്കെ ദേശീയ അന്വേഷണ ഏജന്‍സി ഐഎസ് ബന്ധം ആരോപിച്ചു ഒരു യുവതിയെ അറസ്റ്റു ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഉള്ളാള്‍ മാസ്തിക്കട്ടെ ബിഎം കോമ്പൗണ്ട് ആയിഷാബാഗില്‍ അനസ് അബ്ദുള്‍ റഹ്മാന്റെ ഭാര്യ മറിയ എന്ന ദീപ്ത് മര്‍ളയാണ് അറസ്റ്റിലായത്. ഓഗസ്റ്റ് നാലിന് എന്‍ഐഎ സംഘം ഉള്ളാട്ടിലെ വീട്ടില്‍ റെയ്ഡ് നടത്തി ഇവരുടെ ഭര്‍തൃ സഹോദരപുത്രനെ അറസ്റ്റ് ചെയ്തിരുന്നു. സംശയത്തെത്തുടര്‍ന്ന് അന്ന് മറിയത്തെ കസ്റ്റഡിയിലെടുത്ത് രണ്ടു ദിവസം ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു. എന്നാല്‍ ഇവരെ നിരന്തരം നീരീക്ഷിച്ച് എന്‍ഐഎ സംഘം തിങ്കളാഴ്ച വീണ്ടും വീട്ടിലെത്തി പരിശോധന നടത്തിയ ശേഷം അറസ്റ്റ് ചെയ്തത്.…

Read More

ഇറങ്ങി വാടാ മക്കളേ… മംഗളുരുവില്‍ നിന്നെത്തിയ വിദ്യാര്‍ഥികളെ മധുരം നല്‍കി സ്വീകരിച്ച് മന്ത്രി; വീഡിയോ വൈറലാകുന്നു…

പൗരത്വ ഭേദഗതി നിയമത്തിനെതിരേ മംഗളുരുവില്‍ നടന്ന പ്രതിഷേധത്തിനിടെ രണ്ടു പേര്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടതോടെ സ്ഥിതിഗതികള്‍ ആകെ രൂക്ഷമായി തീര്‍ന്നിരുന്നു. മലയാളി മാധ്യമപ്രവര്‍ത്തകെ അറസ്റ്റു ചെയ്തതും കേരളത്തില്‍ നിന്നുള്ളവരാണ് അക്രമം അഴിച്ചു വിട്ടതെന്ന കര്‍ണാടക മന്ത്രിയുടെ പ്രസ്താവനയും ഏറെ വിവാദം സൃഷ്ടിച്ചു. അതിനുപിന്നാലെയാണ്, മംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചത്. മംഗളൂരുവില്‍ കുടുങ്ങി കിടന്ന വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലെത്താന്‍ സാധിക്കാത്ത അവസ്ഥയായി. ഇതേ തുടര്‍ന്ന് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു. വിദ്യാര്‍ഥികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയിരുന്നു. പിന്നീട്, അഞ്ച് കെഎസ്ആര്‍ടിസി ബസുകളിലായാണ് മംഗളൂരുവില്‍ നിന്ന് മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിച്ചത്. കാസര്‍കോട് ജില്ലാ ഭരണകൂടവും ആവശ്യമായ ഇടപെടലുകള്‍ നടത്തി. ഇന്നലെ രാത്രിയോടെ അഞ്ച് ബസ്സുകളിലായി മംഗളൂരുവില്‍ നിന്ന് വിദ്യാര്‍ഥികള്‍ കേരളത്തിലെത്തി. കെഎസ്ആര്‍ടിസി ബസുകളില്‍ വരുന്ന വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ എത്തി.…

Read More