ദീപ്തി മര്‍ളയെ അനസ് റഹ്മാന്‍ പ്രണയിക്കുന്നത് ബിഡിഎസിനു പഠിക്കുമ്പോള്‍ ! പിന്നീട് മതംമാറ്റി വിവാഹം കഴിച്ചു; മംഗളുരുവില്‍ ഐഎസ് ബന്ധം ആരോപിച്ച് എന്‍ഐഎ അറസ്റ്റു ചെയ്ത മറിയത്തിന്റെ കഥ ഇങ്ങനെ…

ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന് ശക്തികേന്ദ്രങ്ങളായിരുന്ന സിറിയയിലും ഇറാഖിലും കനത്ത തിരിച്ചടി നേരിട്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവരുടെ ആശയങ്ങളില്‍ ആകൃഷ്ടരായവര്‍ ഭീകരപ്രവര്‍ത്തനങ്ങളുമായി സജീവമാണ്.

കേരളത്തില്‍ നിന്നടക്കം ഐഎസിലേക്ക് പോയവര്‍ ഏതു വിധേനയും തിരികെ എത്താനുള്ള പരിശ്രമത്തിലാണെന്നിരിക്കെ ദേശീയ അന്വേഷണ ഏജന്‍സി ഐഎസ് ബന്ധം ആരോപിച്ചു ഒരു യുവതിയെ അറസ്റ്റു ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഉള്ളാള്‍ മാസ്തിക്കട്ടെ ബിഎം കോമ്പൗണ്ട് ആയിഷാബാഗില്‍ അനസ് അബ്ദുള്‍ റഹ്മാന്റെ ഭാര്യ മറിയ എന്ന ദീപ്ത് മര്‍ളയാണ് അറസ്റ്റിലായത്.

ഓഗസ്റ്റ് നാലിന് എന്‍ഐഎ സംഘം ഉള്ളാട്ടിലെ വീട്ടില്‍ റെയ്ഡ് നടത്തി ഇവരുടെ ഭര്‍തൃ സഹോദരപുത്രനെ അറസ്റ്റ് ചെയ്തിരുന്നു.

സംശയത്തെത്തുടര്‍ന്ന് അന്ന് മറിയത്തെ കസ്റ്റഡിയിലെടുത്ത് രണ്ടു ദിവസം ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു.

എന്നാല്‍ ഇവരെ നിരന്തരം നീരീക്ഷിച്ച് എന്‍ഐഎ സംഘം തിങ്കളാഴ്ച വീണ്ടും വീട്ടിലെത്തി പരിശോധന നടത്തിയ ശേഷം അറസ്റ്റ് ചെയ്തത്.

ജില്ലാ സര്‍ക്കാര്‍ വെന്‍ലോക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ മറിയത്തെ എന്‍.ഐ.എ. കസ്റ്റഡിയില്‍ വാങ്ങി ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.

കുടക് സ്വദേശിനിയായ ദീപ്തി മര്‍ള മംഗളൂരുവില്‍ ബി.ഡി.എസിനു പഠിക്കുമ്പോഴാണ് സഹപാഠിയായ അനസ് അബ്ദുള്‍ റഹ്മാനുമായി പ്രണയത്തിലാകുന്നതും മതംമാറി മറിയം എന്ന പേര് സ്വീകരിച്ച് വിവാഹം കഴിക്കുന്നതും.

പിന്നീട് ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടയായ ഇവര്‍ ഐസ് ആശയങ്ങളുടെ യുട്യൂബ് ലിങ്കുകളും മറ്റും പ്രചരിപ്പിക്കുക, സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുക തുടങ്ങിയവക്ക് നേതൃത്വം നല്‍കിയതായും അന്വേഷണസംഘം കണ്ടെത്തിയെന്ന് സൂചനയുണ്ട്.

ഐഎസില്‍ ചേര്‍ന്ന് നാടു വിട്ടു പോയ ആയിഷയെന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലേക്ക് തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജിയുണ്ട്.

ഈ കേസിലെ ഭാവി എന്താകുമെന്ന സംശയം നിലനില്‍ക്കേ തന്നെയാണ് മറ്റൊരു ഐഎസ് കേസ് എന്നതും ശ്രദ്ധേയമാണ്.

സോണിയ സെബാസ്റ്റ്യന്റെ പിതാവ് സെബാസ്റ്റ്യന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നിര്‍ദ്ദേശം. സോണിയ നിലവില്‍ അഫ്ഗാന്‍ ജയിലിലുണ്ടെന്നും തന്റെ മകള്‍ ഐഎസില്‍ ചേര്‍ന്നതില്‍ പശ്ചാത്തപിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

നാട്ടിലേക്ക് തിരിച്ചു വരണമെന്ന് മകള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ഇതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

മതം മാറി ഭര്‍ത്താവ് അബ്ദുള്‍ റാഷിദിനൊപ്പമാണ് സോണിയ നാടു വിട്ട് പോവുന്നത്. 2019 ല്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ അബ്ദുള്‍ റാഷിദ് കൊല്ലപ്പെട്ടു.

നാട്ടിലെത്തി വിചാരണ നേരിടാനും മകള്‍ ആഗ്രഹിക്കുന്നതായി വിജെ സെബാസ്റ്റ്യന്‍ സേവ്യര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

സോണിയ സെബാസ്റ്റ്യന്‍ 2019ലാണ് സോണിയ സെബാസ്റ്റ്യന്‍ അഫ്ഗാനില്‍ സുരക്ഷാ സേനയുടെ പിടിയിലാവുന്നത്.

പിടിയിലായി രണ്ട് മാസത്തിനുള്ളില്‍ തന്നെ ഇവരെയും ഒപ്പം പിടിയിലായ നിമിഷ ഫാത്തിമ, സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, റഫീല എന്നീ മലയാളി സ്ത്രീകളെയും ചോദ്യം ചെയ്തതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു.

വീഡിയോയില്‍ നിമിഷ ഫാത്തിമയുടെയും സോണിയ സെബാസ്റ്റ്യനും ഒപ്പം കുട്ടികളുണ്ട്. 2016 ലാണ് സോണിയ സെബാസ്റ്റ്യന്‍ ഭര്‍ത്താവ് അബ്ദുള്‍ റാഷിദ് അബ്ദുല്ലയ്ക്കൊപ്പം ഐഎസില്‍ ചേരാന്‍ അഫ്ഗഗാനിസ്താനിലേക്ക് പോയത്.

2011 ല്‍ ഇരുവരും വിവാഹിതരാവുകയും സോണിയ ഇസ്ലാം മതം സ്വീകരിക്കുകയുമായിരുന്നു. എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ഐഎസിലേക്ക് കേരളത്തില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലെ മാസ്റ്റര്‍ മൈന്‍ഡ് ആയിരുന്നു അബ്ദുള്‍ റാഷിദ് അബ്ദുല്ല.ചോദ്യം ചെയ്യലില്‍ ഐഎസില്‍ ചേര്‍ന്നത് തെറ്റായ തീരുമാനമായെന്ന് സോണിയ പറയുന്നുണ്ട്.

തന്റെ മകളോടൊപ്പം തിരിച്ച് നാട്ടില്‍ പോവണമെന്നും ഭര്‍ത്താവിന്റെ കുടുംബത്തോടൊപ്പം താമസിക്കണമെന്നുമാണ് സോണിയ പറയുന്നത്.’ എനിക്ക് ഇന്ത്യയിലേക്ക് തിരിച്ചു പോവുകയും സംഭവിച്ചതെല്ലാം മറക്കുകയും വേണം.

എന്റെ ഭര്‍ത്താവ് ജീവിച്ചിരിപ്പില്ല,ഭര്‍ത്താവിന്റെ കുടുംബം മാത്രമാണുള്ളത്,’ സോണിയ വീഡിയോയില്‍ പറയുന്നു.

തന്റെ ഭര്‍ത്താവിനും ഐഎസ് ചേര്‍ന്നതില്‍ ഖേദമുണ്ടായിരുന്നെന്ന് സോണിയ പറയുന്നു. അഫ്ഗാനിസ്താനിലെ ഖോറാസാനിലാണ് ഇരുവരും താമസിച്ചിരുന്നത്.

ഇസ്ലാമിക ജീവിതം ആഗ്രഹിച്ച് വന്നിട്ട് സംഭവിച്ചത് മറിച്ചാണെന്ന് സോണിയ വെളിപ്പെടുത്തി.’ അവിടെ ഒരു സംവിധാനവുമില്ല. ഒന്നും സംഭവിക്കുന്നില്ല.

ആളുകള്‍ മസ്ജിദില്‍ പോവുന്നില്ല. അദ്ദേഹം ( റാഷിദ്) ഇക്കാര്യത്തില്‍ വളരെ ചിട്ടയുള്ളയാളായിരുന്നു. മസ്ജിദിലേക്ക് ഒരിക്കല്‍ പോലും വരാത്ത ധാരാളം ആളുകളുണ്ടായിരുന്നു അവിടെ. പക്ഷെ നേതാക്കള്‍ ഇതില്‍ ഒന്നും ചെയ്തില്ല. സോണിയയുടെ വാക്കുകള്‍ ഇങ്ങനെ പോകുന്നു…

Related posts

Leave a Comment