ഫക്രിസാദെ വധത്തില്‍ എംബിഎസിനും പങ്ക് ? ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞനെ വധിക്കും മുമ്പ് ഇസ്രയേല്‍ വിമാനം സൗദി വ്യോമപാത ഉപയോഗിച്ചതായി വിവരം; നിയോമില്‍ നടന്നത് അമേരിക്ക-സൗദി-ഇസ്രയേല്‍ ഗൂഢാലോചനയോ ?

ഇറാന്റെ ആണവപദ്ധതികളുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ശാസ്ത്രജ്ഞന്‍ മൊഹ് സി്ന്‍ ഫക്രിസദേയുടെ കൊലപാതകത്തിനു പിന്നില്‍ ഇസ്രയേലാണെന്ന നിഗമനത്തിലേക്ക് കാര്യങ്ങളെത്തുമ്പോള്‍ കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന ചോദ്യവും ഉയരുകയാണ്. ഫക്രിസദേയുടെ മരണത്തില്‍ സൗദി അറേബ്യയ്ക്കും പങ്കുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പാശ്ചാത്യമാധ്യമങ്ങള്‍ പുറത്തു വിടുന്നത്.കൃത്യമായ ആസൂത്രണത്തോടെ കൊലയാളി സംഘമാണ് ഫക്രിസാദേയെ വധിച്ചതെന്നാണ് വ്യക്തമാകുന്ന്.. യുഎസ് സ്റ്റേറ്റ് സെക്രട്ടറി പോംപിയോ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ഇവര്‍ ചേര്‍ന്ന് ചര്‍ച്ച നടത്തിയ ശേഷമാണ് ഫക്രിസദേയെ വധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ഇക്കാര്യം തെറ്റാണെന്നും സൗദി പറയുന്നു.അതേസമയം, ഇസ്രയേലിലെ ചില മന്ത്രിമാരും മാധ്യമങ്ങളും ചര്‍ച്ച നടന്നുവെന്ന് തന്നെയാണ് പറയുന്നത്. ഇക്കാര്യം ബിബിസി, സിഎന്‍എന്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. പലസ്തീനികളുമായുള്ള യഹൂദ രാഷ്ട്രത്തിന്റെ പോരാട്ടം പരിഹരിക്കപ്പെടുന്നതുവരെ ഇസ്രയേലുമായി ബന്ധം പുലര്‍ത്തരുതെന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള അറബ് ലീഗ് നിലപാടില്‍ ഉറച്ചു…

Read More

പതിനൊന്നുകാരിയായ രാജകുമാരിയെ മുഹമ്മദ് ബിന്‍ സല്‍മാനെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ പദ്ധതിയിട്ടു ! ദുബായ് ഭരണാധികാരിയുടെ ഒളിച്ചോടിയ ഭാര്യ ഹയ ലണ്ടനിലെ കോടതിയില്‍ പറഞ്ഞത് ഞെട്ടിക്കുന്ന വസ്തുതകള്‍

ദുബായ് ഭരണാധികാരിയ ഷെയ്ഖ് മക്തൂം തന്റെ 11കാരിയായ മകള്‍ ജലില രാജകുമാരിയെ സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അഥവാ എംബിഎസിനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ആരോപിച്ച് മക്തൂമിന്റെ മുന്‍ഭാര്യ ഹയ രാജകുമാരി രംഗത്ത്. വിവാഹമോചന കേസില്‍ ലണ്ടന്‍ കോടതിയില്‍ നടക്കുന്ന വിചാരണക്കിടെയായിരുന്നു 2019 ഫെബ്രുവരിയിലെ സംഭവം എടുത്ത് കാട്ടി ഷെയ്ഖിനെതിരെ ഹയ രംഗത്തെത്തിയത്. ബോര്‍ഡിഗാര്‍ഡിനെ പ്രണയിച്ച് ദുബായില്‍ നിന്നും ഒളിച്ചോടി ലണ്ടനിലെത്തിയ ഹയ വിവാഹ മോചനക്കേസില്‍ ലണ്ടന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ച കാര്യങ്ങള്‍ ഷെയ്ഖ് മക്തൂമിന് കനത്ത തിരിച്ചടി നല്‍കുന്നതാണ്. പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ എംബിഎസിനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് താന്‍ രണ്ട് മക്കളുമായി ദുബായില്‍ നിന്നും ലണ്ടനിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതയായതെന്നും ഹയ കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. 34 വയസുള്ള എംബിഎസിന് നിലവില്‍ ഒരു ഭാര്യയുണ്ട്. എന്നാല്‍ മകളെ എംബിഎസിനെക്കൊണ്ട് കെട്ടിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന…

Read More

മുഹമ്മദ് ബിന്‍ സല്‍മാന്‍ എവിടെ ! ഭരണ അട്ടിമറിയില്‍ രാജകുമാരന്‍ കൊല്ലപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്തുവെന്ന് ഉറപ്പിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍; വ്യക്തമായ വിശദീകരണമില്ലാതെ എല്ലാം നിഷേധിച്ച് സൗദി…

റിയാദ് : വിപ്ലവകരമായ തീരുമാനങ്ങളിലൂടെ ലോകമാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെടുകയോ തടങ്കലില്‍ ആക്കപ്പെടുകയോ ചെയ്തിട്ടുണ്ടാവാമെന്ന ആരോപണങ്ങളുമായി ഇറാനിയന്‍ മാധ്യമങ്ങള്‍ രംഗത്ത്. സൗദിയില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് ലോകത്തിന്റെ കയ്യടി നേടിയ ആളാണ് എംബിഎസ്. അടിച്ചമര്‍ത്തപ്പെട്ട സൗദി സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയും അഴിമതിക്കെതിരെ പോരാടിയും ഒക്കെ ലോകമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന എംബിഎസിനെ പുറം ലോകം കണ്ടിട്ട് ദിവസങ്ങള്‍ പിന്നിടുന്നു. ഏപ്രില്‍ 21ന് ശേഷം സല്‍മാന്‍ രാജകുമാരനെ ആരും കണ്ടിട്ടില്ല. എന്നാല്‍ സല്‍മാന്‍ രാജകുമാരന്‍ ആ ദിവസങ്ങളില്‍ നടന്ന ഭരണ അട്ടിമറിയില്‍ കൊല്ലപ്പെടുകയോ തടങ്കലില്‍ ആക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് ഇറാന്റെ ആരോപണം. ഏപ്രില്‍ 21ന് റിയാദില്‍ നടന്ന ആക്രമണത്തില്‍ രണ്ട് ബുള്ളറ്റെങ്കിലും എംബിഎസിന്റെ ശരീരത്തില്‍ തറച്ചിട്ടുണ്ടെന്നും മരണപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇറാന്റെ ഖയാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായ മൈക്ക് പോംപോ ഏപ്രില്‍…

Read More