ഫക്രിസാദെ വധത്തില്‍ എംബിഎസിനും പങ്ക് ? ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞനെ വധിക്കും മുമ്പ് ഇസ്രയേല്‍ വിമാനം സൗദി വ്യോമപാത ഉപയോഗിച്ചതായി വിവരം; നിയോമില്‍ നടന്നത് അമേരിക്ക-സൗദി-ഇസ്രയേല്‍ ഗൂഢാലോചനയോ ?

ഇറാന്റെ ആണവപദ്ധതികളുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ശാസ്ത്രജ്ഞന്‍ മൊഹ് സി്ന്‍ ഫക്രിസദേയുടെ കൊലപാതകത്തിനു പിന്നില്‍ ഇസ്രയേലാണെന്ന നിഗമനത്തിലേക്ക് കാര്യങ്ങളെത്തുമ്പോള്‍ കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന ചോദ്യവും ഉയരുകയാണ്. ഫക്രിസദേയുടെ മരണത്തില്‍ സൗദി അറേബ്യയ്ക്കും പങ്കുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പാശ്ചാത്യമാധ്യമങ്ങള്‍ പുറത്തു വിടുന്നത്.കൃത്യമായ ആസൂത്രണത്തോടെ കൊലയാളി സംഘമാണ് ഫക്രിസാദേയെ വധിച്ചതെന്നാണ് വ്യക്തമാകുന്ന്.. യുഎസ് സ്റ്റേറ്റ് സെക്രട്ടറി പോംപിയോ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ഇവര്‍ ചേര്‍ന്ന് ചര്‍ച്ച നടത്തിയ ശേഷമാണ് ഫക്രിസദേയെ വധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ഇക്കാര്യം തെറ്റാണെന്നും സൗദി പറയുന്നു.അതേസമയം, ഇസ്രയേലിലെ ചില മന്ത്രിമാരും മാധ്യമങ്ങളും ചര്‍ച്ച നടന്നുവെന്ന് തന്നെയാണ് പറയുന്നത്. ഇക്കാര്യം ബിബിസി, സിഎന്‍എന്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. പലസ്തീനികളുമായുള്ള യഹൂദ രാഷ്ട്രത്തിന്റെ പോരാട്ടം പരിഹരിക്കപ്പെടുന്നതുവരെ ഇസ്രയേലുമായി ബന്ധം പുലര്‍ത്തരുതെന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള അറബ് ലീഗ് നിലപാടില്‍ ഉറച്ചു…

Read More

ഇറാന്റെ പ്രതികാരം ഭയന്ന് ഇസ്രയേല്‍ ! മറ്റ് രാജ്യങ്ങൡ വച്ച് ഇസ്രയേല്‍ പൗരന്മാര്‍ക്ക് നേരെ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന ആശങ്കയെത്തുടര്‍ന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പ്; നയതന്ത്ര സ്ഥാപനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം

ഇറാന്റെ ആണവ പരീക്ഷണ പദ്ധതികളുടെ പിതാവായ മൊഹ്‌സിന്‍ ഫക്രിസദേയുടെ കൊലപാതകത്തില്‍ ഇറാന്‍ ഏതു നിമിഷവും ആക്രമിച്ചേക്കാമെന്ന ആശങ്കയില്‍ ഇസ്രയേല്‍. യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യുന്ന ഇസ്രയേല്‍ പൗരന്മാര്‍ അതീവജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഫക്രിസാദെയുടെ മരണത്തിനു പിന്നില്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദാണെന്നാണ് ഇറാന്‍ ആരോപിച്ചിരിക്കുന്നത്. പ്രിയപുത്രന്റെ രക്തസാക്ഷിത്വത്തിന് തക്കസമയത്ത് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമേനി വരെ ഫക്രിസദേയുടെ മരണത്തോടു രൂക്ഷമായാണ് പ്രതികരിച്ചത്. മറ്റ് രാജ്യങ്ങളില്‍ വച്ച് ഇസ്രയേല്‍ പൗരന്മാര്‍ക്കു നേരെ ശക്തമായ ആക്രമണം ഉണ്ടാകുമെന്നാണ് ഇസ്രയേല്‍ സുരക്ഷാ ഏജന്‍സികള്‍ ആശങ്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കു പോകുന്ന ഇസ്രയേല്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നാണ് കൗണ്ടര്‍ ടെററിസം കമ്മിഷന്റെ മുന്നറിയിപ്പ്. വരുന്ന ആഴ്ചകളില്‍ ആയിരക്കണക്കിന് ഇസ്രയേലി പൗരന്മാര്‍ ഗള്‍ഫ് നാടുകളിലേക്ക് ടൂറിസത്തിനായി പോകുമെന്നാണ് കരുതുന്നത്. അത്തരക്കാരുടെ…

Read More

പ്രദേശത്തെ വൈദ്യുത ബന്ധം വിച്ഛേദിച്ചത് ബുദ്ധികൂര്‍മതയുടെ ദൃഷ്ടാന്തം ! ഫക്രിസദേയെ വധിക്കാന്‍ തയ്യാറാക്കിയത് വന്‍ പദ്ധതി;ഇറാനിയന്‍ ആണവശാസ്ത്രജ്ഞന്റെ കൊലപാതകം നടത്തിയത് മൊസാദ് തന്നെയെന്ന് റിപ്പോര്‍ട്ട്…

ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസദേയുടെ കൊലപാതകത്തിനു പിന്നില്‍ ഇസ്രയേലാണെന്ന ആരോപണത്തെ സാധൂകരിക്കുന്ന ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ടെഹ്‌റാനില്‍ നിന്നും 50 മൈല്‍ കിഴക്കുള്ള അബ്‌സാര്‍ദ് എന്ന നഗരത്തില്‍ വച്ചാണ് കാറിനു നേരെയുള്ള ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികളുടെ പിതാവ് എന്നറിയപ്പെടുന്ന ഫക്രിസദേ കൊല്ലപ്പെടുന്നത്. ആദ്യം സ്‌ഫോടനം നടത്തിയ അജ്ഞാത സംഘം പിന്നീട് അദ്ദേഹത്തിനു നേരെ നിറയൊഴിക്കുകയായിരുന്നു. എന്നാല്‍ ഈ ആക്രമണം നടത്തിയ ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദിന്റെ 12 അംഗ സംഘമാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. മൊസാദിന്റെ 62 അംഗ സംഘത്തിലെ അംഗങ്ങളാണ് ഇവര്‍. ഫക്രിസദേയുടെ അവസാന നിമിഷങ്ങളുടെ വിവരങ്ങള്‍ അധികാരികളില്‍ നിന്ന് ചോര്‍ന്നു കിട്ടിയെന്ന് അവകാശപ്പെടുന്ന ഒരു ഇറാനിയന്‍ പത്രപ്രവര്‍ത്തകനാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. ഫക്രിസദേയുടെ കൊലപാതകികള്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്ന് രാജ്യത്തിന്റെ പരമോന്നത നേതാവായ ആയത്തോള്ള അലി ഖമേനി വ്യക്തമാക്കിക്കഴിഞ്ഞു.…

Read More