കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജിലെ റേ ഡിയേഷൻ യന്ത്രം തകരാറിൽ; കാൻസർ രോഗികൾ വലയുന്നു

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ഓ​ങ്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ രോ​ഗി​ക​ൾ​ക്ക് റേ​ഡി​യേ​ഷ​ൻ ന​ൽ​കു​ന്ന യ​ന്ത്രം ത​ക​രാ​റി​ലാ​യ​തോ​ടെ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​കു​വാ​ൻ വൈ​കു​ന്നു. റേ​ഡി​യേ​ഷ​ൻ ന​ൽ​കേ​ണ്ടി​വ​രു​ന്ന കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ലീ​നി​യ​ർ ആ​ക്സി​ലേ​റ്റ​ർ യ​ന്ത്രം വ​ഴി​യാ​ണ് ചി​കി​ത്സ ന​ൽ​കു​ന്ന​ത്. യ​ന്ത്ര​ത്തി​ന്‍റെ ചി​ല്ല​ർ ക്യാ​പ്സൂ​ൾ ഭാ​ഗ​മാ​ണ് ത​ക​രാ​റി​ലാ​യ​ത്. യ​ന്ത്രം ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ അ​തി​ന്‍റെ താ​പ​നി​ല നി​യ​ന്ത്രി​ക്കു​ന്ന ഭാ​ഗ​മാ​ണി​ത്. ബ്ലൂ​സ്റ്റാ​ർ ക​ന്പ​നി​യാ​ണ് യ​ന്ത്ര​ത്തി​ന്‍​റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച യ​ന്ത്രം ത​ക​രാ​റി​ലാ​യ​പ്പോ​ൾ ക​ന്പ​നി​യു​ടെ സാ​ങ്കേ​തി​ക വി​ദഗ്​ധ​ൻ യ​ന്ത്രം ന​ന്നാ​ക്കി​പോ​യി​രു​ന്നു. ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് തി​ങ്ക​ളാ​ഴ്ച യ​ന്ത്രം വീ​ണ്ടും ത​ക​രാ​റി​ലാ​യി. ക​ന്പ​നി​യു​ടെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ക്കു​ക​യും സി​സ്റ്റം മു​ഴു​വ​നാ​യി മാ​റ്റി​വ്ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശി​ച്ചു. 12 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള യ​ന്ത്ര​മാ​ണി​ത്. ത​ക​രാ​റി​ലാ​യ ഭാ​ഗം മാ​ത്രം മാ​റ്റി​യാ​ൽ വീ​ണ്ടും പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​കും എ​ന്നു​ള്ള​തു​കൊ​ണ്ടാ​ണ് മു​ഴു​വ​ൻ യ​ന്ത്ര​ഭാ​ഗ​വും മാ​റ്റു​വാ​ൻ ക​ന്പ​നി പ്ര​തി​നി​ധി​ക​ൾ നി​ർ​ദ്ദേ​ശി​ച്ച​ത്. ഇ​തി​ന് എ​ട്ടു…

Read More

മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​നു സ​മീ​പം തീപിടിത്തം; പു​ക ശ്വ​സി​ച്ചു രോഗികൾക്ക് അസ്വസ്ഥത; ടെക്നീഷ്യൻമാരുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന് സ​മീ​പ​ത്തെ മു​റി​യി​ൽ തീ ​പ​ട​ർ​ന്ന​ത് ആ​ശ​ങ്ക​യു​ള​വാ​ക്കി. പു​ക ശ്വ​സി​ച്ചു ശ്വാ​സം​മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട ഈ ​മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന നാ​ലു രോ​ഗി​ക​ളി​ൽ ര​ണ്ടു രോ​ഗി​ക​ളെ വാ​ർ​ഡു​ക​ളി​ലേ​യ്ക്കും, ഒ​രു രോ​ഗി​യെ നെ​ഫ്രോ​ള​ജി വാ​ർ​ഡി​ലും, ഒ​രു രോ​ഗി​യെ മെ​ഡി​സി​ൻ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്കും മാ​റ്റി. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു തീ​പി​ടിത്ത​മു​ണ്ടാ​യ​ത്. പ്ര​ധാ​ന ക​വാ​ട​ത്തി​ന് വ​ല​ത് വ​ശ​ത്താ​യി സ്ഥി​തി ചെ​യ്യു​ന്ന ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ശു​ദ്ധ​ജ​ലം ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഒ​രു മു​റി​യു​ണ്ട് ഈ ​ജ​ല​ശു​ദ്ധീ​ക​ര​ന്ന ശാ​ല​യി​ലേ​ക്ക് വെ​ള്ളം പ​ന്പ് ചെ​യ്യു​ന്ന മോ​ട്ടോ​റി​ന്‍റെ പു​റ​ത്തെ (ബൈ ​കാ​ർ​ബ​ണേ​റ്റ്) പ്ലാ​സ്റ്റി​ക് ക​വ​ർ ക​ത്തി. ഈ ​സ​മ​യം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ൻ ബി​നോ​യ് തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. തു​ട​ർ​ന്ന് അ​വി​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡ​യാ​ലി​സി​സ് ടെ​ക്നീ​ഷന്മാ​രാ​യ യു​വ​തി​ക​ൾ ചേ​ർ​ന്നു തീയണയ്ക്കുക യാ യിരുന്നു. പു​ക​പ​ട​ലം മു​റി​ക്ക​ക​ത്ത് പ​ട​ർ​ന്ന​ത് രോ​ഗി​ക​ൾ​ക്കും പു​റ​ത്തു നി​ന്നി​രു​ന്ന ബ​ന്ധു​ക്ക​ൾ​ക്ക​ളെ​യും…

Read More

മെഡിക്കൽ കോളജിലെ ലോട്ടറി വിൽപ്പനക്കാരിയുടെ മരണം കൊലപാതമെന്ന് ഉറപ്പിച്ച് പോലീസ് പറയുന്നതിന്‍റെ കാരണം ഇങ്ങനെയൊക്കെ…

കോ​ട്ട​യം: ലോ​ട്ട​റി വി​ല്പ​ന​ക്കാ​രി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന വി​ശ്വാ​സ​ത്തി​ൽ ഉ​റ​ച്ച് പോ​ലീ​സ്. പ്ര​തി​ക​ളെ​ക്കു​റി​ച്ച് ധാ​ര​ണ​യി​ലെ​ത്തു​വാ​ൻ ഇ​തു​വ​രെ പോ​ലീ​സി​നാ​യി​ട്ടില്ല. ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ങ്കി​ലും കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കു​ക​യാ​ണ് ഇ​യാ​ൾ. തൃ​ക്കൊ​ടി​ത്താ​നം പ​ടി​ഞ്ഞാ​റേ​പ്പ​റ​ന്പി​ൽ പൊ​ന്ന​മ്മ (55)യു​ടെ മൃ​ത​ദേ​ഹ​മാ​ണ് അ​ഴു​കി​യ നി​ല​യി​ൽ ശ​നി​യാ​ഴ്ച മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ​നി​ന്നും ക​ണ്ടെ​ത്തി​യ​ത്. പൊ​ന്ന​മ്മ​യു​ടെ സു​ഹൃ​ത്തും ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നു​മാ​യ യു​വാ​വി​ലെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രു​ന്നു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ൽ ത​ല​യ്ക്കേ​റ്റ ക്ഷ​ത​മാ​ണെ​ന്നാണ് പ്ര​ാഥ​മി​ക നി​ഗ​മ​നം. ത​ല​യ്ക്ക് ഏൽ​ക്കു​ന്ന മ​ർ​ദ​ന​മോ, വീ​ഴ്ച​യി​ലു​ണ്ടാ​യ ക്ഷ​ത​മോ മൂ​ല​മാ​ണു മ​ര​ണം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണു പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. പൊ​ന്ന​മ്മ വ​ർ​ഷ​ങ്ങ​ളാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് അ​ന്തി​യു​റ​ങ്ങു​ന്ന​ത്. ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രി​ന്ന ഒ​രു യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും ഇ​യാ​ളാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് പ​റ​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ന്ന​ലെ മ​റ്റൊ​രു യു​വാ​വി​നെ പോ​ലീ​സ് വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്തെ​ങ്കി​ലും ഇ​യാ​ളെ പി​ന്നീ​ട് വി​ട്ട​യ​ച്ചു. ക​സ്റ്റ​ഡി​യി​ലു​ള്ള യു​വാ​വ് പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണു പു​തു​പ്പ​ള്ളി​ക്കാ​ര​നാ​യ ഇ​യാ​ളെ വി​ളി​ച്ചു വ​രു​ത്തി​യ​ത്.…

Read More