ധോണിയും പാക് മോഡലും തമ്മില്‍? സാക്ഷി അറിയാത്ത ആ കഥ പരസ്യമായി!

DHONI 2ആരാധകരുടെ ഇഷ്ട താരമാണ് മഹേന്ദ്ര സിംഗ് ധോണി. ആരാധകരുടെ കൂട്ടത്തില്‍ ഇന്ത്യക്കാര്‍ മാത്രമല്ല, വിദേശികളും ഏറെയുണ്ട്. പ്രത്യേകിച്ച് സുന്ദരിമാരായ സ്ത്രീകള്‍. പലപ്പോഴും ആരാധകരുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാന്‍ താരം ശ്രദ്ധിക്കാറുമുണ്ട്. ഇത്തരത്തില്‍ ഒരു കഥയാണ് പാക്കിസ്ഥാന്‍ മോഡലായ മദിര മുഹമ്മദിനു പറയാനുള്ളത്. തന്റെ വിഷമം മാറ്റിത്തന്ന ധോണിയെക്കുറിച്ച് വാതോരാതെ സംസാരിക്കുകയാണ് ഈ സുന്ദരിയുടെ ഇപ്പോഴത്തെ പ്രധാന പരിപാടി.

സംഭവം ഇങ്ങനെ- 2008ലെ ഇന്ത്യയുടെ പാക് പര്യടന സമയം. മോഡലായ മദിരയ്ക്കു വല്ലാത്ത ആഗ്രഹം, ധോണിയെ ഒന്നു നേരില്‍ കാണണം, പറ്റുമെങ്കില്‍ ഒരു ഓട്ടോഗ്രാഫും സ്വന്തമാക്കണം. ഇന്ത്യ, പാക് ടീമുകള്‍ താമസിച്ച ഹോട്ടലില്‍ തന്നെയായിരുന്നു ഈ ഹോട്ട് മോഡലും താമസിച്ചിരുന്നത്. എന്നാല്‍ കര്‍ശന സുരക്ഷയിലായതിനാല്‍ മദിരയ്ക്കു ധോണിയുടെ അടുത്തെത്താന്‍ പോലുമായില്ല. ഒരുവിധത്തില്‍ മോഡല്‍ ധോണിയുടെ അടുത്തെത്തി.

ഓട്ടോഗ്രാഫ് വാങ്ങി മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ ധോണിയുടെ ചോദ്യം. ഒപ്പം നിന്നു ഫോട്ടോയെടുക്കാന്‍ താല്പര്യമുണ്ടോ. കേള്‍ക്കേണ്ട താമസം കൂടെനിന്നു ഫോട്ടോയും എടുത്താണ് സൂപ്പര്‍ മോഡല്‍ മടങ്ങിയത്. ആ സംഭവത്തിനുശേഷം ധോണിയെ വര്‍ണിക്കാതെ മദിര ഒരു ഇന്റര്‍വ്യൂ പോലും പൂര്‍ത്തിയാക്കിയിട്ടില്ലത്രേ.

Related posts