മോഷ്ടിച്ച ഫോണിന്റെ ലോക്കഴിക്കാനായി കള്ളനും മോഷണം പോയ ഫോണ്‍ തേടി ഉടമയും ഒരേ സമയം കടയില്‍; കടയുടമയുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ബബ്ബബ്ബ…അടിച്ച് കള്ളന്‍; പിന്നെ സംഭവിച്ചത്…

സിനിമയില്‍ മാത്രം കണ്ടിട്ടുള്ള രംഗങ്ങളാണ് കഴിഞ്ഞ ദിവസം മലപ്പുറത്തെ കൊടിഞ്ഞിയില്‍ അരങ്ങേറിയത്. മോഷ്ടിച്ചെടുത്ത ഫോണുമായി കള്ളനും മോഷണം പോയ മൊബൈലിന്റെ ഐഎംഇഐ നമ്പര്‍ തേടി ഉടമയും എത്തിയത് ഒരേകടയിലാണ്. കൊടിഞ്ഞി പാല പാര്‍ക്കിലെ ചകിരിമില്ലിലെ തൊഴിലാളിയായ ബിഹാര്‍ സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പന്താരങ്ങാടി പതിനാറുങ്ങല്‍ സ്വദേശിയായ നബീല്‍ (30) ആണ് മോഷണമുതലുമായി ഉടമയുടെ മുമ്പില്‍ത്തന്നെ പെട്ടത്. മോഷ്ടിച്ച മൊബൈലിന്റെ ലോക്ക് തുറക്കാനായാണ് നബീല്‍ കടയിലെത്തിയത്. തന്ത്രപരമായി രക്ഷപ്പെടാന്‍ നബീല്‍ ശ്രമിച്ചെങ്കിലും അവസാനം പിടിയിലായി. ചകിരിമില്ലിലെ താമസസ്ഥലത്തു നിന്നു കഴിഞ്ഞ ദിവസമാണ് ബിഹാര്‍ സ്വദേശി ഇസ്രായീലിന്റെ മൊബൈല്‍ ഫോണ്‍, വാച്ച്, 4,000 രൂപ എന്നിവ നഷ്ടപ്പെട്ടത്. പൊലീസില്‍ പരാതി കൊടുക്കാന്‍ മൊബൈല്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ വാങ്ങാനായി മൊബൈല്‍ വാങ്ങിയ ചെമ്മാട്ടെ ന്യൂ ഗള്‍ഫ് ബസാറിലെ മൊബൈല്‍ ഷോപ്പില്‍ രാവിലെ പതിനൊന്നരയോടെ ഇസ്രായീല്‍ എത്തി. ഈ സമയം…

Read More

പെണ്‍കുട്ടിയുടെ കുളി സീന്‍ പകര്‍ത്താന്‍ ശ്രമിച്ച ബംഗാളി കുടുങ്ങി; അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് അരങ്ങേറിയത് ‘സിനിമാ സ്റ്റൈല്‍’ സംഭവങ്ങള്‍

  ബാത്ത് റൂമില്‍ മൊബൈല്‍ കാമറ വച്ച് പെണ്‍കുട്ടി കുളിക്കുന്ന വീഡിയോ പിടിക്കാന്‍ ശ്രമിച്ച ബംഗാളിലെ അറസ്റ്റു ചെയ്യുന്നതിനിടയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കല്ലേറില്‍ ശൂരനാട് സ്‌റ്റേഷനിലെ പോലീസുകാരായ ഉമേഷ്, വിഷ്ണുനാഥ് എന്നിവര്‍ ഉള്‍പ്പെടെ ആറുപോലീസുകാര്‍ക്ക് പരിക്കേറ്റു. എസ്‌ഐ സജീഷ്‌കുമാറിനും അടിയേറ്റു. കസ്റ്റഡിയിലെടുത്ത ബംഗാള്‍ സ്വദേശിയെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് നാട്ടുകാരായ 12പേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ഒരു സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ബംഗാള്‍ സ്വദേശി. സ്ഥാപനത്തോടുചേര്‍ന്നുള്ള വീടിന്റെ കുളിമുറിയില്‍ കുളിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തുന്നതിനിടയില്‍ ഭിത്തിയിലെ വെന്റിലേറ്ററില്‍ മൊബൈല്‍ ക്യാമറ കണ്ട് പെണ്‍കുട്ടി ബഹളം വയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബംഗാള്‍ സ്വദേശി സ്ഥാപനത്തോടുചേര്‍ന്നുള്ള താമസ്ഥ സ്ഥലത്ത് മുറിയില്‍ കയറി വാതിലടച്ചു. സംഘടിതരായെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വിവരം പോലീസില്‍…

Read More