ജീവനക്കാരിയുടെ ബാത്ത്‌റൂം ദൃശ്യം പകര്‍ത്താന്‍ സോഫ്റ്റ് വെയര്‍ കമ്പനിയുടമയുടെ ശ്രമം ! ഇയാളുടെ ലാപ്‌ടോപ്പും മൊബൈലും പരിശോധിച്ച പോലീസ് കണ്ടത് മറ്റൊരു ലോകം…

കോട്ടാറില്‍ സോഫ്റ്റ്വെയര്‍ കമ്പനിയിലെ ജീവനക്കാരിയുടെ നഗ്നദൃശ്യം പകര്‍ത്താനുള്ള ശ്രമത്തില്‍ പിടിയിലായത് കമ്പനി ഉടമ. ടോയ്‌ലറ്റില്‍ ഒളികാമറ വച്ച കമ്പനി ഉടമയായ നാഗര്‍കോവില്‍ പള്ളിവിള സ്വദേശി സഞ്ജു (29) വിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സംഭവം ഇങ്ങനെ…രണ്ടാഴ്ച്ചയ്ക്ക് മുമ്പ് സഞ്ജു നാഗര്‍കോവില്‍ ചേട്ടികുളത്തില്‍ പുതിയ സോഫ്റ്റ്വെയര്‍ കമ്പനി ആരംഭിച്ചു. ഇവിടെ യുവതികളും ജോലിക്കെത്തിയിരുന്നു. സംഭവ ദിവസം ഒരു യുവതി ടോയ്‌ലറ്റില്‍ പോയപ്പോള്‍ ഒളികാമറ വച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ യുവതി കാമറയുമായി സഞ്ജുവിനെ സമീപിച്ചു. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. തുടര്‍ന്ന് യുവതി കോട്ടാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ സെന്തില്‍കുമാര്‍ സംഭവസലത്തെത്തി പരിശോധന നടത്തിയ ശേഷം സഞ്ജുവിനെ അറസ്റ്റ് ചെയ്തു. സഞ്ജുവിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്ത പൊലീസ് പരിശോധന നടത്തിയപ്പോള്‍ അതില്‍നിന്ന് നിരവധി അശ്ലീലചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തു.…

Read More

രാവിലെ കുളികഴിഞ്ഞ് റൂമിലെത്തിയ യുവതി കണ്ടത് തറയില്‍ കിടക്കുന്ന ഫോണ്‍ ! പെണ്‍കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താനായി 27കാരന്‍ സ്വീകരിച്ചത് ഇതുവരെ ആരും പയറ്റാത്ത മാര്‍ഗം; ഒടുവില്‍ സംഭവിച്ചത്…

യുവതികളുടെ നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ വെയിറ്റര്‍ക്ക് വെയിറ്റര്‍ക്ക് മൂന്നുമാസം തടവുശിക്ഷ വിധിച്ച് കോടതി. പ്രതിയായ ഫിലിപ്പിനോ യുവാവിനെ ശിക്ഷാ കാലാവധി കഴിഞ്ഞാലുടന്‍ നാടുകടത്തും. അല്‍ മുറാഖാബാദിലെ അപ്പാര്‍ട്ട്‌മെന്റിലെ വിവിധ ഇടങ്ങളിലായി ഈ 27കാരന്‍ ഇത്തരത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെ നഗ്‌നത രഹസ്യമായി പകര്‍ത്തിയതായി കണ്ടെത്തി. യുവതി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രതിയ അറസ്റ്റു ചെയ്തത്. പരാതിക്കാരി മൂന്നു വര്‍ഷമായി അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരിയാണ്. അപ്പാര്‍ട്ട്‌മെന്റില്‍ ഏഴുമുറികളാണുള്ളത്. അഞ്ച് പൊതു ടോയിലറ്റുകളും ഒരു അടുക്കളയുമാണ് അപ്പാര്‍ട്ട്‌മെന്റിലുള്ളത്. രാവിലെ അഞ്ചിന് കുളികഴിഞ്ഞ് യൂണിഫോം ധരിക്കുന്നതിനായി മുറിയിലെത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ തറയില്‍ കണ്ടതെന്ന് പരാതിക്കാരി പറയുന്നത്. ഫോണ്‍ റെക്കോര്‍ഡിംഗ് ഓണ്‍ ചെയ്ത നിലയിലായിരുന്നു. ഈ സമയം യുവാവ് എത്തി ഫോണ്‍ എടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനിടെ ഫോണ്‍ പരിശോധിച്ച പെണ്‍കുട്ടി അതില്‍ കണ്ടത് തന്റെ റൂമിലുള്ള പെണ്‍കുട്ടികള്‍ കുളിക്കുന്ന വീഡിയോ ദൃശ്യങ്ങളായിരുന്നു.…

Read More

അമ്മയെക്കൊന്നിട്ട് ജയിലില്‍ പോയ അച്ഛന്‍ ! തൊണ്ടി മുതലായി പിടിച്ച ഫോണ്‍ തിരിച്ചു തരാമോയെന്ന് പോലീസുകാരോട് ചോദിച്ച് നിസഹായനായ ഒമ്പതുകാരന്‍; ഒടുവില്‍ പയ്യന് പോലീസിന്റെ വക പുത്തന്‍ മൊബൈല്‍ ഫോണ്‍ സമ്മാനം…

അമ്മയെക്കൊന്ന് അച്ഛന്‍ ജയിലില്‍ പോയപ്പോള്‍ നിസഹായനായിത്തീര്‍ന്ന ഒമ്പതു വയസുകാരന് സാന്ത്വനമേകി പോലീസുകാര്‍. തൃശൂര്‍ പുത്തന്‍ചിറ പിണ്ടാണിയില്‍ കഴിഞ്ഞ മാസം നടന്ന കൊലപാതകത്തില്‍ അമ്മയെ നഷ്ടപ്പെടുകയും അച്ഛന്‍ പ്രതിയായി ജയിലില്‍ കഴിയുകയും ചെയ്യുന്ന കുട്ടിയെ തേടിയാണു പൊലീസിന്റെ സഹായഹസ്തമെത്തിയത്. മരണവുമായി ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ പൊലീസ് ഉദ്യോഗസ്ഥ എം.ജി. ഷാലിക്കൊപ്പം തൃശൂരിലേക്കു പോകുമ്പോഴാണു തൊണ്ടിമുതലായി ഏറ്റെടുത്ത ഫോണ്‍ തിരിച്ചുതരാമോ എന്നു കുട്ടി ചോദിച്ചത്. ജയിലില്‍ കഴിയുന്ന അച്ഛന്റെ ഫോണ്‍ തിരികെത്തരണമെന്ന് ഒമ്പതു വയസ്സുകാരന്‍ പറഞ്ഞപ്പോള്‍ ആ പൊലീസ് ഉദ്യോഗസ്ഥയുടെ നെഞ്ചൊന്നു പിടഞ്ഞു. അവന്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാറുള്ളത് ആ ഫോണിലായിരുന്നു. തൊട്ടടുത്ത ദിവസം പൊലീസ് ഉദ്യോഗസ്ഥര്‍ പുത്തന്‍ ഫോണുമായി ആ കുട്ടിയെ തേടിയെത്തി. ഇരുള്‍ മൂടി നിന്ന അവന്റെ ജീവിതത്തിലേക്കൊരു വെളിച്ചമായി ആ സമ്മാനം. ഇതു സംബന്ധിച്ച് കേരളാ പോലീസ് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് സംഭവം എല്ലാവരും അറിഞ്ഞത്.…

Read More

ഓര്‍ഡര്‍ ചെയ്തത് 1400 രൂപയുടെ പവര്‍ബാങ്ക് വന്നത് 8000ത്തിന്റെ മൊബൈല്‍ ഫോണ്‍ ! തിരിച്ചയയ്ക്കാനൊരുങ്ങിയപ്പോള്‍ സത്യസന്ധതയ്ക്കുള്ള സമ്മാനമായി അതേ മൊബൈല്‍ നല്‍കി ആമസോണ്‍;നിനച്ചിരിക്കാതെ മൊബൈല്‍ കിട്ടിയതിന്റെ ആഹ്ലാദത്തില്‍ മലപ്പുറം സ്വദേശി…

ഓണ്‍ലൈനില്‍ പവര്‍ബാങ്ക് ഓര്‍ഡര്‍ ചെയ്ത മലപ്പുറം എടരിക്കോട് സ്വദേശി നാഷിദിന് പാര്‍സല്‍ വന്നത് മൊബൈല്‍ ഫോണ്‍. ഓണ്‍ലൈനില്‍ 1400 രൂപയുടെ പവര്‍ബാങ്ക് ഓര്‍ഡര്‍ ചെയ്തപ്പോഴാണ് 8000 രൂപയുടെ മൊബൈല്‍ ഫോണ്‍ കിട്ടിയത്. സഹോദരി നാസ്മിന്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തിരുന്നത് നാഷിദിന്റെ ഫോണ്‍ ഉപയോഗിച്ചായിരുന്നു. ഫോണില്‍ ചാര്‍ജ് കുറയുന്ന പ്രശ്‌നം നേരിട്ടതോടെയാണ് നാഷിദ് പവര്‍ ബാങ്ക് വാങ്ങാന്‍ തീരുമാനിച്ചത്. ഈ മാസം 10ന് ഓണ്‍ലൈനില്‍ പണമടച്ച് ഓര്‍ഡറും നല്‍കി. 15ന് വന്ന പാഴ്‌സല്‍ തുറന്ന് നോക്കിയപ്പോഴാണ് നാഷിദ് ശരിക്കും ഞെട്ടിയത്. 8000 രൂപ വില വരുന്ന മൊബൈല്‍ ഫോണായിരുന്നു കിട്ടിയത്. പവര്‍ ബാങ്കിന് പകരം ഫോണ്‍ ലഭിച്ച കാര്യം നാഷിദ് ആമസോണ്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. ആദ്യം കമ്പനിയില്‍ നിന്നും ഉണ്ടായത് തെറ്റുപറ്റിയതിലുള്ള ക്ഷമാപണം ആയിരുന്നു. ഫോണ്‍ തിരിച്ചയക്കുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ സത്യസന്ധതയ്ക്കും മാന്യതയ്ക്കുമുള്ള സമ്മാനമായി ഫോണ്‍ ഉപയോഗിച്ചുകൊള്ളാനായിരുന്നു മറുപടി.…

Read More

വാട്‌സ് ആപ്പ് കൂട്ടായ്മ ഒരുക്കിയ കെണിയില്‍ കള്ളന്‍ വീണു ! ഇതരസംസ്ഥാന തൊഴിലാളികളുടെ മാത്രം ഫോണ്‍ അടിച്ചു മാറ്റുന്ന കള്ളന്‍ കുടുക്കിയതിങ്ങനെ…

ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റുന്ന കള്ളനെ ഒടുവില്‍ പിടികൂടി. ഒളവണ്ണ കമ്പിളിപ്പറമ്പ് വി.പി.ഹൗസില്‍ സല്‍മാന്‍ ഫാരിസ് (24) ആണ് പിടിയിലായത്. നഗരത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് മാത്രമാണ് ഇയാള്‍ മോഷണം നടത്താറ്. ഇത്തരത്തില്‍ ഒട്ടേറെ മൊബൈല്‍ ഫോണുകള്‍ ഇയാള്‍ അടിച്ചു മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം മാങ്കാവിലെ വീട്ടില്‍ നിന്ന് മോഷ്ടിച്ച ഫോണ്‍ ഗള്‍ഫ്ബസാറില്‍ വില്‍പനയ്ക്കായി കൊണ്ടുവന്നപ്പോള്‍ സംശയം തോന്നിയ കടക്കാരന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കസബ എസ്‌ഐ വി.സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഇയാളെ പിടികൂടുകയായിരുന്നു. നഗരത്തിലെ മൊബൈല്‍ ഫോണ്‍ കച്ചവടക്കാരും പൊലീസും ചേര്‍ന്നുള്ള വാട്‌സാപ് ഗ്രൂപ്പാണ് ഫാരിസിനെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പോയ പരാതി ലഭിച്ചാല്‍, ഫോണിന്റെ ഐഎംഇഐ നമ്പര്‍ പൊലീസ് മൊബൈല്‍ ഫോണ്‍ കച്ചവടക്കാരുടെ ഗ്രൂപ്പില്‍ ഇടും. കച്ചവടക്കാരുടെ അടുത്തുകൊണ്ടുവരുന്ന ഫോണുകളുടെ ഐഎംഇഐ ഈ ഗ്രൂപ്പില്‍…

Read More

മോഷ്ടിച്ച ഫോണിന്റെ ലോക്കഴിക്കാനായി കള്ളനും മോഷണം പോയ ഫോണ്‍ തേടി ഉടമയും ഒരേ സമയം കടയില്‍; കടയുടമയുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ബബ്ബബ്ബ…അടിച്ച് കള്ളന്‍; പിന്നെ സംഭവിച്ചത്…

സിനിമയില്‍ മാത്രം കണ്ടിട്ടുള്ള രംഗങ്ങളാണ് കഴിഞ്ഞ ദിവസം മലപ്പുറത്തെ കൊടിഞ്ഞിയില്‍ അരങ്ങേറിയത്. മോഷ്ടിച്ചെടുത്ത ഫോണുമായി കള്ളനും മോഷണം പോയ മൊബൈലിന്റെ ഐഎംഇഐ നമ്പര്‍ തേടി ഉടമയും എത്തിയത് ഒരേകടയിലാണ്. കൊടിഞ്ഞി പാല പാര്‍ക്കിലെ ചകിരിമില്ലിലെ തൊഴിലാളിയായ ബിഹാര്‍ സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പന്താരങ്ങാടി പതിനാറുങ്ങല്‍ സ്വദേശിയായ നബീല്‍ (30) ആണ് മോഷണമുതലുമായി ഉടമയുടെ മുമ്പില്‍ത്തന്നെ പെട്ടത്. മോഷ്ടിച്ച മൊബൈലിന്റെ ലോക്ക് തുറക്കാനായാണ് നബീല്‍ കടയിലെത്തിയത്. തന്ത്രപരമായി രക്ഷപ്പെടാന്‍ നബീല്‍ ശ്രമിച്ചെങ്കിലും അവസാനം പിടിയിലായി. ചകിരിമില്ലിലെ താമസസ്ഥലത്തു നിന്നു കഴിഞ്ഞ ദിവസമാണ് ബിഹാര്‍ സ്വദേശി ഇസ്രായീലിന്റെ മൊബൈല്‍ ഫോണ്‍, വാച്ച്, 4,000 രൂപ എന്നിവ നഷ്ടപ്പെട്ടത്. പൊലീസില്‍ പരാതി കൊടുക്കാന്‍ മൊബൈല്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ വാങ്ങാനായി മൊബൈല്‍ വാങ്ങിയ ചെമ്മാട്ടെ ന്യൂ ഗള്‍ഫ് ബസാറിലെ മൊബൈല്‍ ഷോപ്പില്‍ രാവിലെ പതിനൊന്നരയോടെ ഇസ്രായീല്‍ എത്തി. ഈ സമയം…

Read More