80:20 അനുപാതം ഒഴിവാക്കണമെന്ന് സമസ്ത ! എന്നിട്ട് 100 ശതമാനവും മുസ്ലിം വിഭാഗത്തിനു നല്‍കണം എന്ന് ആവശ്യം…

ന്യൂനപക്ഷാനുകൂല്യങ്ങളുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിയെത്തുടര്‍ന്ന് നിരവധി പ്രതികരണങ്ങളാണ് വിവിധ കോണുകളില്‍ നിന്ന് വരുന്നത്. വിധി പ്രസ്താവം കടുത്ത ആശങ്കയുളവാക്കുന്നതാണെന്നും മുസ്ളിം സമുദായത്തിനു മാത്രം നടപ്പാക്കിയ പദ്ധതികളില്‍ 80:20 എന്ന അനുപാതം ഒഴിവാക്കി 100 ശതമാനവും മുസ്ളിം വിഭാഗത്തിനു മാത്രമായി നല്‍കണമെന്നും സമസ്ത സംവരണ സമിതിഭാരവാഹികള്‍ പറഞ്ഞു. 80:20 എന്ന അനുപാതം റദ്ദു ചെയ്ത കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയും കാര്യങ്ങള്‍ വിശദീകരിച്ചു ധവള പത്രം പുറത്തിറക്കുകയും ചെയ്യണം. മുസ്ലിം-ക്രിസ്ത്യന്‍ സൗഹാര്‍ദ്ദം തകര്‍ക്കുന്ന ശക്തികളെ കണ്ടെത്തി നടപടി സ്വീകരിക്കണം. എല്ലാ മേഖലയിലും പിന്നാക്കം നില്‍ക്കുന്ന മുസ്ളിം ജനവിഭാഗത്തെ കൂടുതല്‍ പിന്നാക്കം തള്ളാനുള്ള സാഹചര്യമാണുള്ളത്. ഈ വിഷയത്തെ നിയമപരമായി നേരിടാന്‍ സമസ്ത സംവരണ സമിതി തീരുമാനിച്ചിട്ടുണ്ട്. സമാന അഭിപ്രായമുള്ള സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും എസ്വൈഎസ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുസമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, സമസ്ത…

Read More