80:20 അനുപാതം ഒഴിവാക്കണമെന്ന് സമസ്ത ! എന്നിട്ട് 100 ശതമാനവും മുസ്ലിം വിഭാഗത്തിനു നല്‍കണം എന്ന് ആവശ്യം…

ന്യൂനപക്ഷാനുകൂല്യങ്ങളുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിയെത്തുടര്‍ന്ന് നിരവധി പ്രതികരണങ്ങളാണ് വിവിധ കോണുകളില്‍ നിന്ന് വരുന്നത്.

വിധി പ്രസ്താവം കടുത്ത ആശങ്കയുളവാക്കുന്നതാണെന്നും മുസ്ളിം സമുദായത്തിനു മാത്രം നടപ്പാക്കിയ പദ്ധതികളില്‍ 80:20 എന്ന അനുപാതം ഒഴിവാക്കി 100 ശതമാനവും മുസ്ളിം വിഭാഗത്തിനു മാത്രമായി നല്‍കണമെന്നും സമസ്ത സംവരണ സമിതിഭാരവാഹികള്‍ പറഞ്ഞു.

80:20 എന്ന അനുപാതം റദ്ദു ചെയ്ത കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയും കാര്യങ്ങള്‍ വിശദീകരിച്ചു ധവള പത്രം പുറത്തിറക്കുകയും ചെയ്യണം.

മുസ്ലിം-ക്രിസ്ത്യന്‍ സൗഹാര്‍ദ്ദം തകര്‍ക്കുന്ന ശക്തികളെ കണ്ടെത്തി നടപടി സ്വീകരിക്കണം. എല്ലാ മേഖലയിലും പിന്നാക്കം നില്‍ക്കുന്ന മുസ്ളിം ജനവിഭാഗത്തെ കൂടുതല്‍ പിന്നാക്കം തള്ളാനുള്ള സാഹചര്യമാണുള്ളത്.

ഈ വിഷയത്തെ നിയമപരമായി നേരിടാന്‍ സമസ്ത സംവരണ സമിതി തീരുമാനിച്ചിട്ടുണ്ട്. സമാന അഭിപ്രായമുള്ള സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും എസ്വൈഎസ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുസമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, സമസ്ത സംവരണ സമിതി കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ എന്നിവര്‍ പറഞ്ഞു.

എന്നാല്‍ കോടതിവിധിയില്‍ കേരള സര്‍ക്കാര്‍ ആകെ ആശയക്കുഴപ്പത്തിലാണുള്ളത്. ഭരണകക്ഷിയിലുള്ള ചില നേതാക്കള്‍ വിധിയെ സ്വാഗതം ചെയ്യുമ്പോള്‍ മറ്റു ചിലര്‍ എതിര്‍ക്കുന്നതാണ് സര്‍ക്കാരിന് തലവേദനയായിരിക്കുന്നത്.

Related posts

Leave a Comment